മ​റാ​ത്ത സം​വ​ര​ണ വി​ധി​യും ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളും
Sunday, May 9, 2021 12:29 AM IST
മറാ​ത്ത സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രേ ചി​ല മാ​ധ്യ​മ​ങ്ങ​ൾ സം​ഘ​ടി​ത​മാ​യി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളാണു ന​ട​ത്തു​ന്നത്. ഇതിനു പിന്നിൽ ചില അജണ്ട കളുണ്ടെന്നു സംശയിക്കാനും ന്യായ ങ്ങളുണ്ട്.

യാ​ഥാ​ർ​ഥ്യം

1992ലെ ​ഇ​ന്ദി​ര സാ​ഹ്നി കേ​സി​ന്‍റെ സു​പ്രീംകോ​ട​തി വി​ധി​യി​ൽ ‘എ​ന്തെ​ങ്കി​ലും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മി​ല്ലാ​തെ ആ​കെ സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല' എ​ന്ന നി​രീ​ക്ഷ​ണ​മു​ണ്ട്.

എ​ന്നാ​ൽ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ മ​റാ​ത്തി​ക​ൾ​ക്കാ​യി 16 ശ​ത​മാ​നം ജാ​തി സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി 2014 ജൂ​ലൈ ഒ​ൻ​പ​തി​ന് ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ അ​വി​ടെ ആ​കെ ജാ​തി സം​വ​ര​ണം 68 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​തു ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ഒ​ടു​വി​ൽ സു​പ്രീംകോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെഞ്ചി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ന്ദി​ര സാ​ഹ്നി കേ​സി​ൽ സു​പ്രീംകോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ ‘അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം' മ​റാ​ത്ത സം​വ​ര​ണ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ധി​ന്യാ​യ​ത്തി​ന്‍റെ ഖ​ണ്ഡി​ക 444(1.i) പ്ര​കാ​രം Reservation under Article 16(4) should not exceed 50% എ​ന്ന ഇ​ന്ദി​രാ സാ​ഹ്നി കേ​സി​ലെ സു​പ്ര​ധാ​ന വി​ധി വാ​ച​കം മ​റാ​ത്ത സം​വ​ര​ണ വി​ധി​യി​ലും ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്നു. Article 16(4) എ​ന്ന​ത് എ​സ്‌​സി, എ​സ്ടി, ഒ​ബി​സി/​എ​സ്ഇ​ബി​സി സം​വ​ര​ണ​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ വ​കു​പ്പാ​ണ്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ‘ജാ​തി' സം​വ​ര​ണം 50 ശ​ത​മ​ന​ത്തി​ൽ കൂ​ടു​ത​ലാ​ക​രു​ത് എ​ന്ന​താ​ണ് മ​റാ​ത്ത സം​വ​ര​ണ വി​ധി​യു​ടെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ ഭാ​ഗം.

രാ​ജ്യ​ത്ത് ജാ​തി സം​വ​ര​ണ​ത്തി​നു പു​റ​മേ സാ​മ്പ​ത്തി​ക സം​വ​ര​ണംകൂ​ടി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ 50 ശ​ത​മാ​ന​ത്തി​ന്‍റെ പ​രി​ധി നി​ല​നി​ൽ​ക്കു​മോ എ​ന്നു സു​പ്രീംകോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം ഉ​ൾ​പ്പെ​ടെ മ​റാ​ത്ത സം​വ​ര​ണ കേ​സി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് . എ​ന്നാ​ൽ ഈ ​വി​ഷ​യം സു​പ്രീംകോ​ട​തി​യു​ടെ വി​ശാ​ല ഭ​ര​ണ​ഘ​ട​നാ ബെഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ആ​യ​തി​നാ​ൽ അ​തി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ സാ​മ്പ​ത്തി​ക സം​വ​ര​ണം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള 103- ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ മു​തി​രു​ന്ന​ത​ല്ലെ​ന്നും ഈ ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ട​തി, ഇ​ത്ര​യും വ്യ​ക്ത​മാ​യി സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത​ല്ല എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടും കേ​ര​ള​ത്തി​ലെ പ​ല പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​ന്തോ ഗു​രു​ത​ര​മാ​യ ആ​ഘാ​തം സം​ഭ​വി​ച്ചു എ​ന്ന മ​ട്ടി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

പ​ര​ത്തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ

ഈ​ മാ​സം ആ​റി​ന് പ​ല പ​ത്ര​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളു​മാ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. 10% മു​ന്നാ​ക്ക സം​വ​ര​ണം: ഉ​ത്ത​ര​വി​നു നി​ല​നി​ൽ​പ്പി​ല്ല - തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രും എ​ന്ന ശീ​ർ​ഷ​ക​ത്തോ​ടു​കൂ​ടി​യാ​ണ് ഒ​രു പ​ത്രം ‘കൗ​തു​ക' വാ​ർ​ത്ത കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട​തി വി​ധി കേ​ര​ള​ത്തി​ൽ ബാ​ധ​ക​മാ​ണ് എ​ന്നാ​ണു വാ​ർ​ത്ത​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ സു​പ്രീംകോ​ട​തി​യു​ടെ വി​ധി കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി എ​ങ്ങ​നെ​യാ​ണ് ബാ​ധ​ക​മാ​കു​ന്ന​ത് എ​ന്നു വാ​ർ​ത്ത​യി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഈ ​വി​ധി ബാ​ധ​ക​മാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​നും ബാ​ധ​ക​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മൊ​ന്നു​മ​ില്ല. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ ഈ ​വി​ധി എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് വാ​ർ​ത്ത​യി​ൽ കാ​ണു​ന്നി​ല്ല. ചി​ല കോ​ട​തി വി​ധി​ക​ൾ മ​റി​ക​ട​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം.

എ​ന്നാ​ൽ ഇ​തു നി​യ​മ​പ​ര​മാ​യി തെ​റ്റാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് എ​ന്നുമാ​ത്രം പ​റ​യു​ന്നി​ല്ല. കോ​ട​തി വി​ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നി​യ​മ നി​ർ​മാ​ണ സ​ഭ​യ്ക്ക് അ​ധി​കാ​ര​മു​ണ്ട്. ഇ​തി​ൽ എ​ന്തെ​ങ്കി​ലും ഗൗ​ര​വ​മാ​യ നി​യ​മ ലം​ഘ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ സു​പ്രീംകോ​ട​തി നേ​ര​ത്തേത​ന്നെ സ്റ്റേ ​അ​നു​വ​ദി​ക്കു​മാ​യി​രു​ന്ന​ല്ലോ. തു​ട​ർ​ന്ന് ഒ​രു പ്ര​മു​ഖ നി​യ​മ വി​ദ​ഗ്ധ​ന്‍റെ അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ കേ​ര​ള​ത്തി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യു​ന്നു? സു​പ്രീംകോ​ട​തി​യു​ടെ വി​ധി ഇ​ന്ത്യ മു​ഴു​വ​ൻ ബാ​ധ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലേ?

മ​റ്റൊ​രു മാ​ധ്യ​മം ആ​ക​ട്ടെ പ്ല​സ് വ​ൺ സീ​റ്റ് സം​വ​ര​ണം 58 ശ​ത​മാ​നം; പ്ര​തി​സ​ന്ധി എ​ന്ന വാ​ർ​ത്ത​യാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ല​സ് വ​ൺ അ​ഡ്മി​ഷ​ന് സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് സീ​റ്റ് വ​ർ​ധ​ന കൂ​ടാ​തെ​യാ​ണ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ര​സ്യ​മാ​യി ഇ​ങ്ങ​നെ പ​ച്ച​നു​ണ ഒ​രു മാ​ധ്യ​മ​ത്തി​ന് എ​ങ്ങ​നെ പ​റ​യാ​ൻ സാ​ധി​ക്കും എ​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണ്. 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ സീ​റ്റ് വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് .

മ​ല​യാ​ള​ത്തി​ലെ മറ്റൊരു ദി​ന​പ​ത്ര​മാ​ക​ട്ടെ ‘മു​ന്നാ​ക്ക സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​കും' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് ലേ​ഖ​നം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​രി​ക്കും ‘മു​ന്നാ​ക്ക'സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധം ത​ന്നെ​യാ​ണ്. കാ​ര​ണം 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പ്ര​കാ​രം സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണ​മാ​ണ് (ഇ​ഡ​ബ്ല്യു​എ​സ്)​നി​ല​വി​ൽ വ​ന്ന​ത്. മു​ന്നാ​ക്കം എ​ന്നൊ​രു പ്ര​യോ​ഗം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധു​വ​ല്ല. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം ജാ​തി​യ​ല്ല സാ​മ്പ​ത്തി​ക​മാ​ണ്. ഇ​തി​ൽ ജാ​തി​മ​ത​ര​ഹി​ത​രും മാ​താ​പി​താ​ക്ക​ൾ ആ​രെ​ന്ന​റി​യാ​ത്ത അ​നാ​ഥ​രു​മു​ൾ​പ്പെ​ടെ നി​ല​വി​ൽ ജാ​തി സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ​വ​രും ഉ​ൾ​പ്പെ​ടും.
ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ വ്യ​വ​സ്ഥാ​പി​ത​മാ​യി നി​ല​വി​ൽ വ​ന്ന​തും സു​പ്രീംകോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ വി​ഷ​യം മ​റ്റൊ​രു കേ​സി​ൽ മ​റ്റൊ​രു ബെ​ഞ്ച് ന​ട​ത്തി​യ വി​ധി​യി​ൽ അ​സാ​ധു​വാ​യി മാ​റു​മെ​ന്ന​ത് നി​യ​മ​ത്തി​ന്‍റെ യു​ക്തി​ക്കു നി​ര​ക്കു​ന്ന​ത​ല്ല.

ക​മ്യൂ​ണ​ൽ അ​വാ​ർ​ഡ്

ഏ​ഴി​ന് ഒ​രു മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നത്തിലെ ആവശ്യവും വിസ്മയക രമാണ്. കേ​ര​ള​ത്തി​ൽ ആ​കെ സം​വ​ര​ണം 60 ശ​ത​മാ​ന​മാ​യി ഉ​യ​രാ​നി​ട​യാ​യ 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം മ​റാ​ത്ത സം​വ​ര​ണ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാണ് ലേഖകന്‍റെ ആ​വ​ശ്യ​ം. അ​തേസ​മ​യം കേ​ര​ള​ത്തി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി എ​സ്ഇ​ബി​സി (ഒ​ബി​സി) സം​വ​ര​ണം പു​ന​ർ നി​ർ​ണ​യി​ക്കു​ന്ന​തി​നും മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​മ്പ​ത് ശ​ത​മാ​ന​മെ​ന്ന പ​രി​ധി മ​റി​ക​ട​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ജാ​തി സം​വ​ര​ണ​വി​ഷ​യ​ത്തി​ൽ ഇ​ന്ദി​ര സാ​ഹ്നി കേ​സി​ലും മ​റാ​ത്ത സം​വ​ര​ണ വി​ധി​യി​ലും സു​പ്രീംകോ​ട​തി അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത് 'what is required by the state for providing reservation under Article 16(4) is not proportionate representation but adequate representation' എ​ന്ന നീ​തി​യു​ക്ത​മാ​യ നി​ല​പാ​ടാ​ണ്(Para.444.20). അ​താ​യ​ത് സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ 15% ഉ​ണ്ടാ​യി​രു​ന്ന ഒ​രു വി​ഭാ​ഗം 30% ആ​യി വ​ർ​ധി​ച്ചാ​ൽ അ​തി​ന്‍റെ പേ​രി​ൽ സം​വ​ര​ണ അ​നു​പാ​തം ഉ​യ​ർ​ത്താ​നോ ഇ​ര​ട്ടി​യാ​ക്കാ​നോ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്ന​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​രി​ക​ളി​ലൊ​ന്നാ​ണ്.


എ​ട്ടിന് ഇ​തേ മാ​ധ്യ​മ​ത്തി​ലെ മറ്റൊരു ലേ​ഖ​ന​വും ഈ ​ആ​ശ​യ​ത്തി​ൽ വ​രു​ന്ന​താ​ണ്. ജാ​തി സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല എ​ന്നു​ള്ള സു​പ്രീംകോ​ട​തി വി​ധി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ‘ജ​ന​സം​ഖ്യാ​നു​പാ​തി​കം എ​ന്ന​താ​യി​രി​ക്കും സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം' എ​ന്ന രീ​തി​യി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ലേഖകൻ വാ​ദി​ക്കു​ന്നു.

ഇ​ത്ത​രം ആ​ശ​യ​ക്കാ​രെ മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടാ​ണ് സു​പീംകോ​ട​തി ഉ​ത്ത​ര​വ് Para.444.2 ൽ To change the 50% limit is to have a society which is not founded on equality but based on caste rule ​എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​ച്ചേ​ർ​ത്ത​ത്.

സം​വ​ര​ണ​ത്തി​ലൂ​ടെ ജാ​തി പ്രാ​തി​നി​ധ്യം മാ​ത്ര​മേ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ ജാ​തി ഭ​ര​ണം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല എ​ന്ന് സു​പ്രീംകോ​ട​തി ഇ​വി​ടെ വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ഇ​തി​നെ കോ​ട​തി​യു​ടെ അ​ജ്ഞ​ത എ​ന്നാ​ണ് പ്ര​സ്തു​ത ലേ​ഖ​ക​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി ത​ന്നെ എ​തി​ർ​ത്ത ജ​ന​സം​ഖ്യാ​നു​പാ​തി​ക ജാ​തി /മ​ത സം​വ​ര​ണ​മെ​ന്ന ക​മ്യൂ​ണ​ൽ അ​വാ​ർ​ഡ് ത​ത്വം സം​ഘ​ടി​ത പ്ര​ചാ​ര​വേ​ല​യി​ലൂ​ടെ സ്വീ​കാ​ര്യ​മാ​ക്കി​യെ​ടു​ക്കാ​മെ​ന്ന അ​ജ​ണ്ട ഇ​വി​ടെ വി​ല​പ്പോ​കി​ല്ല.

ഒ​രു വി​ഭാ​ഗ​ത്തി​നു മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​ണ്ടെ​ങ്കി​ൽ​പ്പോ​ലും അ​വ​ർ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നാ​ക്ക​വു​മാ​കാം എ​ന്ന നി​രീ​ക്ഷ​ണ​വും ലേഖകന്‍റേതാ​യു​ണ്ട്. നി​ല​വി​ലു​ള്ള ജാ​തി സം​വ​ര​ണ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രാ​ജ​യ​ത്തി​ലേ​ക്കാ​ണ് അ​റി​യാ​തെ​യെ​ങ്കി​ലും അ​ദ്ദേ​ഹ​വും വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. എ​ന്താ​യാ​ലും മ​റാ​ത്ത സം​വ​ര​ണ​വി​ധി വ​ന്ന ഉ​ട​ൻ​ത​ന്നെ സാ​മ്പ​ത്തി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള കു​പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ശ​ക്തി​ക​ൾ ഇ​പ്പോ​ൾ വി​ധി​യെ വി​മ​ർ​ശി​ക്കു​ന്ന ത​ത്ര​പ്പാ​ടി​ലാ​ണ്.

ല​ക്ഷ്യ​ങ്ങ​ൾ പ​ല​ത്

ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​രെ​ക്കൊ​ണ്ടു​പോ​ലും ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തു​ന്ന​ത് പ​ല ഗൂ​ഢ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പൊ​തു​ബോ​ധ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട് എ​ന്ന​തു വാ​സ്ത​വ​മാ​ണ്. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും അ​തു​വ​ഴി സ​ർ​ക്കാ​രി​നെ സ്വാ​ധീ​നി​ക്കു​ക​യു​മാ​ണ് ഒ​ന്നാ​മ​ത്തെ ല​ക്ഷ്യം.

സാ​ധാ​ര​ണ​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് മ​റ്റൊ​രു ല​ക്ഷ്യം. ഇ​തു വ​ഴി ഇ​നി ഇ​ഡ​ബ്ല്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ങ്ങ​ൾ​ക്കു ല​ഭി​ക്കി​ല്ല എ​ന്ന ചി​ന്ത​യി​ൽ പ​ല​രും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കും. കൂ​ടാ​തെ ഇ​ഡ​ബ്ല്യു​എ​സി​ന് എ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​ക്ക് അ​പേ​ക്ഷ​ക​രെ പ​ത്ര വാ​ർ​ത്ത​ക​ൾ കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തി​രി​ച്ച​യ​യ്ക്കാ​നും സാ​ധി​ക്കും. ഈ​യി​ടെ സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ല​ഭി​ക്കി​ല്ല എ​ന്ന തെ​റ്റി​ദ്ധാ​ര​ണ സ​മൂ​ഹ​ത്തി​ൽ പ​ര​ന്ന​ത് ഓ​ർ​മി​ക്കു​ന്നു​ണ്ടാ​വു​മ​ല്ലോ. പ്ര​മു​ഖ പ​ത്രം ത​ന്നെ​യാ​യി​രു​ന്നു ആ ​ശ്ര​മ​ത്തി​നു പി​ന്നി​ലും.

102 -ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പ്ര​കാ​രം ഒ​ബി​സി ലി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ച​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി ഒ​ബി​സി സം​വ​ര​ണ​ത്തി​ൽ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കാ​മെ​ന്നു​ള്ള ചി​ല​രു​ടെ വ്യാ​മോ​ഹ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യേ​റ്റു. കൂ​ടാ​തെ സം​വ​ര​ണ​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ​രി​ധി 50% ആ​യി സു​പ്രീംകോ​ട​തി നി​ജ​പ്പെ​ടു​ത്തി​യ​തി​നാ​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ മ​ത-ജാ​തി സം​വ​ര​ണ അ​നു​പാ​തം ഇ​നി​യും ഉ​യ​ർ​ത്താം എ​ന്ന ചി​ല​രു​ടെ ദു​ർ​മോ​ഹ​ങ്ങ​ളും വെ​റു​തെ​യാ​യി. ഇ​വ​യു​ടെ ജാ​ള്യ​ത മ​റ​യ്ക്കാ​നും ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ചാ​യാ​കാ​തി​രി​ക്കാ​നും​വേ​ണ്ടി സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ ആ​ക്ര​മി​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ല​ക്ഷ്യം.

103 -ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീംകോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ആ​കെ സം​വ​ര​ണം 50% ത്തി​ൽ കൂ​ട​രു​ത് എ​ന്നു ഭാ​വി​യി​ൽ വി​ധി​ച്ചാ​ൽ ഇ​ഡ​ബ്ല്യു​എ​സി​നെ പു​റ​ത്താ​ക്കി ഒ​ബി​സി ഇ​ന്നു​ള്ള അ​തേ അ​ള​വി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ല​ക്ഷ്യം . അ​വ​സാ​നം വ​ന്ന​വ​ർ ആ​ദ്യം പു​റ​ത്തു പോ​ക​ണം എ​ന്ന ന്യാ​യ​ത്തി​ന് എ​ന്തു പ്ര​സ​ക്തി​യാ​ണു​ള്ള​ത്? ഇ​ഡ​ബ്ല്യു​എ​സും ഒ​ബി​സി​യും ഒ​രേ അ​ധി​കാ​ര​ത്തി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ​യും തു​ട​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​വു​മാ​ണ് നി​ല​വി​ൽവ​ന്നി​ട്ടു​ള്ള​ത്. ര​ണ്ടി​നും ഒ​രേ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യാ​ണു​ള്ള​ത്. അ​തി​നാ​ൽ ആ​കെ സം​വ​ര​ണം 50% ത്തി​ലേ​ക്കു പ​രി​മി​ത​പ്പെ​ടു​ത്തി​യാ​ൽ ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ആ​നു​പാ​തി​ക​മാ​യ കു​റ​വു​ക​ൾ വ​രു​ത്ത​ണം. ഒ​ന്നി​നെ മാ​ത്ര​മാ​യി ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം സാ​മൂ​ഹ്യ നീ​തി​ക്കോ സാ​മാ​ന്യ​യു​ക്തി​ക്കോ നി​യ​മ പ​രി​ജ്ഞാ​ന​ത്തി​നോ നി​ര​ക്കു​ന്ന​ത​ല്ല.
ചു​രു​ക്ക​മാ​യി ഇ​ത്ര​യെ പ​റ​യാ​നു​ള്ളൂ: മ​റാ​ത്ത സം​വ​ര​ണ വി​ധി​യി​ലൂ​ടെ രാ​ജ്യ​ത്തെ​യോ സം​സ്ഥാ​ന​ത്തെ​യോ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന് പ്ര​തി​കൂ​ല​മാ​യ​തൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

മു​മ്പെ​ന്ന പോ​ലെ ത​ന്നെ ഇ​പ്പോ​ഴും സാ​മ്പ​ത്തി​ക സം​വ​ര​ണം കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കു​ക. അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജാ​ഗ്ര​ത​യോ​ടെ നി​ല​നി​ൽ​ക്കു​ക.

ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.