എണ്ണവിലയില്‍ പൊള്ളി ജനം!
Friday, June 4, 2021 10:55 PM IST
ഇ​​​ന്ത്യ​​​യി​​​ലെ 130 കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ച്ച​​​തു റി​​​സ​​​ര്‍വ് ബാ​​​ങ്ക് ഗ​​​വ​​​ര്‍ണ​​​ര്‍ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു. നി​​​കു​​​തി​​​ക​​​ളും തീ​​​രു​​​വ​​​ക​​​ളും കു​​​റ​​​ച്ചു പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല കു​​​റ​​​യ്ക്ക​​​ണം. പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​യ്ക്കാ​​​ന്‍ ഇ​​​ന്ധ​​​ന വി​​​ല കു​​​റ​​​യ്ക്കാ​​​തെ ത​​​ര​​​മി​​​ല്ലെ​​​ന്നു റി​​​സ​​​ര്‍വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഗ​​​വ​​​ര്‍ണ​​​ര്‍ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നുംമേ​​​ല്‍ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ചു​​​മ​​​ത്തു​​​ന്ന എ​​​ക്സൈ​​​സ് തീ​​​രു​​​വ, സെ​​​സ്, നി​​​കു​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും റി​​​സ​​​ര്‍വ് ബാ​​​ങ്കി​​​ന്‍റെ ധ​​​ന​​​കാ​​​ര്യന​​​യ സ​​​മി​​​തി (എം​​​ബി​​​സി) ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വ​​​രും​​​നാ​​​ളു​​​ക​​​ളി​​​ല്‍ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​ന്‍റെ തോ​​​തു ദോ​​​ഷ​​​ക​​​ര​​​മാ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ളാ​​​കു​​​മെ​​​ന്നു ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് പ​​​റ​​​യു​​​ന്നു. ക്രൂ​​​ഡ് ഓ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള അ​​​ന്താ​​​രാ​​ഷ്‌​​ട്ര ച​​​ര​​​ക്കു​​​ക​​​ളു​​​ടെ വി​​​ല​​​യും ലോ​​​ജി​​​സ്റ്റി​​​ക് ചെ​​​ല​​​വു​​​ക​​​ളും വി​​​പ​​​രീ​​​ത​​​ഫ​​​ല​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വി​​​പ​​​രീ​​​ത ഫ​​​ല​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ രാ​​​ജ്യ​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റം ഇ​​​നി​​​യും വ​​​ഷ​​​ളാ​​​ക്കു​​​മെ​​​ന്നു ചു​​​രു​​​ക്കം. ഇ​​​ന്ധ​​​ന നി​​​കു​​​തി​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ മ​​​ടി​​​ച്ചാ​​​ല്‍ രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും ദു​​​രി​​​തം വീ​​​ണ്ടും കൂ​​​ടും.

കൊ​​​ള്ള​​​യി​​​ല്‍ ക​​​ണ്ണ​​​ട​​​ച്ചു മോ​​​ദി


രാ​​​ജ്യ​​​ത്തെ സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും റി​​​സ​​​ര്‍വ് ബാ​​​ങ്കി​​​ന്‍റെ​​​യും ഉ​​​പ​​​ദേ​​​ശ​​​മൊ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു പ്ര​​​ശ്ന​​​മി​​​ല്ല. ജ​​​ന​​​ങ്ങ​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന​​​തി​​​ല്‍ ഉ​​​ളു​​​പ്പി​​​ല്ലാ​​​തെ പ​​​ക​​​ല്‍ക്കൊ​​​ള്ള ഇ​​​ന്ന​​​ലെ​​​യും പ​​​തി​​​വു പോ​​​ലെ തു​​​ട​​​ര്‍ന്നു. പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും വീ​​​ണ്ടും ഇ​​​ന്ന​​​ലെ 27 പൈ​​​സ​​​യും 30 പൈ​​​സ​​​യും വീ​​​തം കൂ​​​ട്ടി. കോ​​​വി​​​ഡും ലോ​​​ക്ഡൗ​​​ണു​​​ക​​​ളും ജ​​​ന​​​ങ്ങ​​​ള്‍ക്കു സൃ​​​ഷ്ടി​​​ച്ച കൊ​​​ടി​​​യ ദു​​​രി​​​ത​​​ങ്ങ​​​ള്‍ക്കും വ​​​രു​​​മാ​​​ന, തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​ങ്ങ​​​ള്‍ക്കു​​​മി​​​ടെ ഈ ​​​വ​​​ര്‍ഷം മാ​​​ത്രം 43 ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ധ​​​ന വി​​​ല കൂ​​​ട്ടി​​​യ​​​ത്. ഇ​​​ട​​​യ്ക്കു ക​​​ണ്ണി​​​ല്‍ പൊ​​​ടി​​​യി​​​ടാ​​​നാ​​​യി വെ​​​റും നാ​​​ലു ത​​​വ​​​ണ നാ​​​മ​​​മാ​​​ത്ര പൈ​​​സ കു​​​റ​​​ച്ചു.

ഇ​​​ന്ധ​​​ന വി​​​ല​​​ക​​​ളി​​​ല്‍ സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡ് ഭേ​​​ദി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ല്‍! ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​ക്കു ശേ​​​ഷം മാ​​​ത്രം പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 10.78 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 11.51 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല കൂ​​​ട്ടി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ 135 ജി​​​ല്ല​​​ക​​​ളി​​​ലെ പെ​​​ട്രോ​​​ള്‍ വി​​​ല സെ​​​ഞ്ചു​​​റി​​​യും ക​​​ട​​​ന്നു കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​യി​​​ലേ​​​റെ​​​യും മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ന്‍, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ജ​​​മ്മു കാ​​​ഷ്മീ​​​ര്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. പെ​​​ട്രോ​​​ള്‍ അ​​​ല്ല, പെ​​​ട്രോ​​​ള്‍ വി​​​ല​​​യാ​​​ണ് ആ​​​ളി​​​ക്ക​​​ത്തു​​​ന്ന​​​ത്.

മും​​​ബൈ​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 100.98 രൂ​​​പ, രാ​​​ജ​​​സ്ഥാ​​​നി​​​ലെ ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​റി​​​ല്‍ 105.81, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഷാ​​​ദോ​​​ളി​​​ല്‍ 105.18, ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ബെ​​​ല്ലാ​​​രി​​​യി​​​ല്‍ 99.83, ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ 97.83 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​റി​​​ല്‍ ഡീ​​​സ​​​ല്‍ വി​​​ല 98.64 രൂ​​​പ​​​യാ​​​യി. തി​​​രു​​​വ​​ന​​ന്ത​​​പു​​​ര​​​ത്ത് 96.47 രൂ​​​പ​​​യാ​​​യ പെ​​​ട്രോ​​​ളി​​​നു കേ​​​ര​​​ള​​​ത്തി​​​ലും വൈ​​​കാ​​​തെ 100 രൂ​​​പ​​​യി​​​ലെ​​​ത്തും. ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ല്‍ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​വി​​​ല ബാ​​​ര​​​ലി​​​ന് 71 ഡോ​​​ള​​​ര്‍ വ​​​രെ​​​യെ​​​ത്തി. ഇ​​​നി​​​യും കൂ​​​ടാ​​​നാ​​​ണു സാ​​​ധ്യ​​​ത.

ഒ​​​ന്നു​​​മ​​​റി​​​യാ​​​തെ ക്രൂ​​​ഡ്


പ​​​തി​​​മൂ​​​ന്നു വ​​​ര്‍ഷം മു​​​മ്പു 2008ല്‍ ​​​ഡോ. മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗ് സ​​​ര്‍ക്കാ​​​രി​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല ബാ​​​ര​​​ലി​​​ന് 132.47- 145.31 ഡോ​​​ള​​​ര്‍ വ​​​രെ കൂ​​​ടി​​​യ​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 50.62 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 34.86 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. ഇ​​​പ്പോ​​​ള്‍ ക്രൂ​​​ഡ് ബാ​​​ര​​​ല്‍ വി​​​ല 71 ഡോ​​​ള​​​ര്‍ ഉ​​​ള്ള​​​പ്പോ​​​ഴാ​​​ക​​​ട്ടെ രാ​​​ജ്യ​​​ത്ത് ചി​​​ല്ല​​​റ വി​​​ല്‍പ​​​ന​​​വി​​​ല ഇ​​​ര​​​ട്ടി​​​യാ​​​ക്കി.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണ് ഇ​​​ന്ധ​​​ന വി​​​ല കൂ​​​ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു 2013ല്‍ ​​​കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു സാ​​​ക്ഷാ​​​ല്‍ ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യാ​​​ല്‍ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​നും വി​​​ല കു​​​റ​​​യ്ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷ ന​​​ല്‍കി​​​യ​​​തും മ​​​റ​​​ക്ക​​​രു​​​ത​​​ല്ലോ.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം മേ​​​യ് നാ​​​ലു മു​​​ത​​​ല്‍ 18 ത​​​വ​​​ണ​​​യാ​​​ണു വി​​​ല കൂ​​​ട്ടി​​​യ​​​ത്. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ള്‍, ആ​​​സാം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 23 ദി​​​വ​​​സം തു​​​ട​​​ര്‍ച്ച​​​യാ​​​യി പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല മ​​​ര​​​വി​​​പ്പി​​​ക്കാ​​​നും മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ മ​​​റ​​​ന്നി​​​ല്ല. എ​​​ന്തൊ​​​രു ക​​​രു​​​ത​​​ലാ​​​യി​​​രു​​​ന്നു!

ഇ​​​ന്ധ​​​ന വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു​​​വെ​​​ങ്കി​​​ലും ക​​​ടി​​​ഞ്ഞാ​​​ണ്‍ മോ​​​ദി​​​യു​​​ടെ കൈ​​​യി​​​ലാ​​​ണെ​​​ന്ന​​​തി​​​ല്‍ ഇ​​​നി​​​യാ​​​ര്‍ക്കും സം​​​ശ​​​യ​​​മി​​​ല്ല. മോ​​​ദി വി​​​ചാ​​​രി​​​ച്ചാ​​​ല്‍ വി​​​ല കു​​​റ​​​യും; കൂ​​​ടും. പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം 2010ലും ​​​ഡീ​​​സ​​​ലി​​​ന്‍റേ​​​തു 2014ലും ​​​സ​​​ര്‍ക്കാ​​​ര്‍ ഉ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ വി​​​ല​​​കൂ​​​ട്ട​​​ല്‍ പ​​​തി​​​വാ​​​ക്കി​​​യ​​​ത്.

നി​​​കു​​​തി​​​യി​​​ലെ തീ​​​വെ​​​ട്ടി​​​ക്കൊ​​​ള്ള


പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍ഷം കൊ​​​ണ്ടു 300 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു​​​ണ്ടാ​​​യ വ​​​ര്‍ധ​​​ന. മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ 2014-15ല്‍ ​​​പെ​​​ട്രോ​​​ളി​​​ന്‍റെ എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യി​​​ന​​​ത്തി​​​ല്‍ 29,275 കോ​​​ടി​​​യും ഡീ​​​സ​​​ലി​​​ല്‍ നി​​​ന്നു 42,881 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ല്‍ കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ണി​​​നി​​​ട​​​യി​​​ലും 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ല്‍ പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി വ​​​രു​​​മാ​​​നം 2.94 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി കൂ​​​ടി. പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെത് ഉ​​​ള്‍പ്പെ​​​ടെ 2014-15ല്‍ ​​​സ​​​ര്‍ക്കാ​​​രി​​​നു കി​​​ട്ടി​​​യ​​​ത് 74,758 കോ​​​ടി രൂ​​​പ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഈ ​​​വ​​​ര്‍ഷം സ​​​ര്‍ക്കാ​​​രി​​​ന് ഈ ​​​പ​​​ക​​​ല്‍ക്കൊ​​​ള്ള​​​യി​​​ലൂ​​​ടെ കി​​​ട്ടി​​​യ​​​ത് 2.95 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്.


കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​കെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 12.2 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ധ​​​ന നി​​​കു​​​തി. മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​വ​​​ര്‍ഷം ഈ ​​​വ​​​രു​​​മാ​​​നം വെ​​​റും 5.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​റു വ​​​ര്‍ഷം കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യി​​​ലും മേ​​​ലേ​​​യാ​​​ണ് ഇ​​​ന്ധ​​​ന നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത്. പെ​​​ട്രോ​​​ള്‍ വി​​​ല​​​യു​​​ടെ 60 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ലി​​​ന്‍റെ 54 ശ​​​ത​​​മാ​​​ന​​​വും കേ​​​ന്ദ്ര എ​​​ക്സൈ​​​സ് നി​​​കു​​​തി​​​ക​​​ളും സെ​​​സും സം​​​സ്ഥാ​​​ന വാ​​​റ്റു​​​മാ​​​ണ്.

പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ എ​​​ക്സൈ​​​സ് നി​​​കു​​​തി കു​​​ത്ത​​​നെ കൂ​​​ട്ടി​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ വ​​​രു​​​മാ​​​നം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ക്കി​​​യ​​​ത്. ഓ​​​രോ ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ളി​​​നും 9.48 രൂ​​​പ​​​യി​​​ല്‍ നി​​​ന്നു 32.90 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ലി​​​ന് 3.56ല്‍ ​​​നി​​​ന്ന് 31.80 രൂ​​​പ​​​യു​​​മാ​​​ണു മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത്.

പ​​​രി​​​ക്കി​​​നു മീ​​​തെ പ​​​ക​​​ല്‍ക്കൊ​​​ള്ള


പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ക​​​ര്‍ഷ​​​ക​​​രും മു​​​ത​​​ല്‍ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യി​​​ക​​​ളും ബി​​​സി​​​ന​​​സു​​​കാ​​​രും വ​​​രെ​​യു​​ള്ള മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം പേ​​​രും പ​​​ണ​​​മി​​​ല്ലാ​​​തെ വി​​​ഷ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണു പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​യും നി​​​കു​​​തി​​​ക​​​ളും കൂ​​​ട്ടി​​​യ സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ക​​​ൽക്കൊ​​ള്ള. ശൗ​​​ചാ​​​ല​​​യ​​​ങ്ങൾ‍ നി​​​ര്‍മി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ട്ടു​​​ന്ന​​​തെ​​​ന്ന പ​​​ഴ​​​യ തൊ​​​ടു​​​ന്യാ​​​യം ഇ​​​പ്പോ​​​ള്‍ ബി​​​ജെ​​​പി​​​ക്കാ​​​ര്‍ പോ​​​ലും ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്നി​​​ല്ല.

കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ക്ക് ഓ​​​ക്സി​​​ജ​​​നും വാ​​​ക്സി​​​നും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ വ​​​രെ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യ സ​​​ര്‍ക്കാ​​​രി​​​നു പ​​​ക്ഷേ, പു​​​തി​​​യ പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം മു​​​ത​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി വ​​​രെ​​​യു​​​ള്ള നി​​​ര്‍മാ​​​ണ​​​ങ്ങ​​​ള്‍ക്കു​​​ള്ള 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സെ​​​ന്‍ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി​​​ക്കു പ​​​ണ​​​മു​​​ണ്ട്. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ പ്രാ​​​ണ​​​വാ​​​യു കി​​​ട്ടാ​​​തെ ഡ​​​ല്‍ഹി​​​യി​​​ല്‍ പോ​​​ലും നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍ മ​​​രി​​​ച്ചു​​​വീ​​​ഴു​​​മ്പോ​​​ഴാ​​​ണി​​​ത്. ലോ​​​ക​​​ത്തി​​​നു മു​​​മ്പി​​​ല്‍ ഇ​​​ന്ത്യ ത​​​ല​​​കു​​​നി​​​ച്ച ആ​​​ഴ്ച​​​ക​​​ളാ​​​ണി​​​ത്.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രെക്കാ​​​ള്‍ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളോ​​​ട് വ​​​ലി​​​യ ആ​​​ദ​​​ര​​​വു കാ​​​ട്ടു​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ സം​​​സ്കാ​​​രം. പ​​​ക്ഷേ ഗം​​​ഗാ ന​​​ദി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ള്‍ ഒ​​​ഴു​​​ക്കി​​​വി​​​ട്ട​​​തും ചീ​​​ഞ്ഞ​​​ളി​​​ഞ്ഞ മ​​​നു​​​ഷ്യ​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ല്‍ മ​​​ല്‍സ്യ​​​വും നാ​​​യ്ക്ക​​​ളും വ​​​രെ ക​​​ടി​​​ച്ചു​​​പ​​​റി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ത്തി​​​നാ​​​കെ വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടാ​​​യ​​​താ​​​ണ്. പൂ​​​ജ​​​ക​​​ളും, ആ​​​ദ​​​ര​​​വു​​​ക​​​ളോ ഇല്ലാ​​​തെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ള്‍ ഡ​​​ല്‍ഹി​​​യി​​​ലെ ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​ര്‍ക്കു​​​ക​​​ളി​​​ലും തെ​​​രു​​​വോ​​​ര​​​ങ്ങ​​​ളി​​​ലും നി​​​ര​​​ത്തി​​​യി​​​ട്ടു ചി​​​ത​​​യെ​​​രി​​​ക്കു​​​ന്ന​​​തിന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍ ആ​​​ഗോ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ക​​​വ​​​ര്‍പേ​​​ജി​​​ല്‍ ആ​​​ഘോ​​​ഷി​​​ച്ച​​​തി​​​ന്‍റെ അ​​​പ​​​മാ​​​ന​​​വും പൊ​​​റു​​​ക്കാ​​​നാ​​​കി​​​ല്ല.

ജ​​​ന​​​വി​​​രു​​​ദ്ധ​​​ര്‍ അ​​​ന​​​ര്‍ഹ​​​ര്‍

കോ​​​വി​​​ഡും ലോക്ഡൗ​​​ണു​​​ക​​​ളും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കു സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി ചെ​​​റു​​​ത​​​ല്ല. സാ​​​മ്പ​​​ത്തി​​​ക മു​​​ര​​​ടി​​​പ്പും വ​​​രു​​​മാ​​​ന ന​​​ഷ്ട​​​വും തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​വും സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളെ​​​യും ത​​​ക​​​ര്‍ത്തെ​​​റി​​​ഞ്ഞു. എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കൂ​​​ട്ടി​​​യ​​​തോ​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം പ​​​തി​​​ന്മ​​​ട​​​ങ്ങാ​​​യി. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു പ​​​ട്ടി​​​ണി​​​പ്പാ​​​വ​​​ങ്ങ​​​ള്‍, അ​​​ശ​​​ര​​​ണ​​​ര്‍, ദി​​​വ​​​സ​​​ക്കൂ​​​ലി​​​ക്കാ​​​ര്‍, കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ക​​​ര്‍ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കു പോ​​​ലും ആ​​​ശ്വാ​​​സ​​​മെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ലെ​​​യും മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ത​​​യാ​​​റാ​​​യി​​​ല്ല. കേ​​​ര​​​ളം വ്യ​​​ത്യ​​​സ്ത​​​മാ​​​യ​​​തു ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

എ​​​ല്ലാ​​​വ​​​ര്‍ക്കും സൗ​​​ജ​​​ന്യ വാ​​​ക്സി​​​ന്‍ ന​​​ല്‍കി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക പ്ര​​​ധാ​​​ന​​​മാ​​​ണ്. പാ​​​വ​​​ങ്ങ​​​ള്‍ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കും ആ​​​ശ്വാ​​​സ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ഒ​​​രു​​​ക്കാ​​​നും സ​​​ര്‍ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണം. ക​​​ഷ്ട​​​ത​​​യി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളെ പി​​​ഴി​​​യു​​​ന്ന ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ര്‍ധ​​​ന അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍വ​​​ലി​​​ച്ചേ മ​​​തി​​​യാ​​​കൂ. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി​​​ക​​​ള്‍ കു​​​റ​​​ച്ച്, ജ​​​ന​​​ങ്ങ​​​ള്‍ക്ക് ആ​​​ശ്വാ​​​സം ന​​​ല്‍കാ​​​ന്‍ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​യാ​​​റാ​​​ക​​​ണം.

ദു​​​രി​​​ത​​​ത്തി​​​ലാ​​​യ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ച്ചു മൈ​​​ലേ​​​ജ് കൂ​​​ട്ട​​​രു​​​ത് സ​​​ര്‍ക്കാ​​​ര്‍. ക​​​രു​​​ത​​​ലും ക്ഷേ​​​മ​​​വും ആ​​​രോ​​​ഗ്യ​​​വും സ​​​മാ​​​ധാ​​​ന​​​വും വി​​​ക​​​സ​​​ന​​​വും സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​കാ​​​ത്ത​​​വ​​​ര്‍ക്കു ഭ​​​ര​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രാ​​​ന്‍ അ​​​ര്‍ഹ​​​ത​​​യി​​​ല്ല.


പെ​​​ട്രോ​​​ള്‍ വി​​​ല​​​യും നി​​​കു​​​തി​​​ക​​​ളും (ഒ​​​രു ലി​​​റ്റ​​​റി​​​ന് രൂ​​​പ​​​യി​​​ല്‍)

അ​​​ടി​​​സ്ഥാ​​​ന വി​​​ല 34.19
ച​​​ര​​​ക്കു​​​കൂ​​​ലി 0.36
ഡീ​​​ല​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ 3.77
എ​​​ക്സൈ​​​സ് തീ​​​രു​​​വ 32.90
വാ​​​റ്റ് 21.36
വി​​​ല്‍പ​​​ന വി​​​ല 94.76

ഡീ​​​സ​​​ല്‍

അ​​​ടി​​​സ്ഥാ​​​ന വി​​​ല 36.32
ച​​​ര​​​ക്കു​​​കൂ​​​ലി 0.33
ഡീ​​​ല​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ 2.58
എ​​​ക്സൈ​​​സ് തീ​​​രു​​​വ 31.80
വാ​​​റ്റ് 12.19
വി​​​ല്‍പ​​​ന വി​​​ല 85.66

ഡൽഹിഡയറി / ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.