ഖുദീറാം ബോസ്
Wednesday, September 15, 2021 1:41 AM IST
ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിൽ 1889 ഡിസിംബർ മൂന്നിനായിരുന്നു ഖുദീറാം ദാസിന്റെ ജനനം. പിതാവ് ഒരു റവന്യു ഉദ്യേഗസ്ഥനായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ യുവനേതാവായിരുന്നു ഇദ്ദേഹം.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അരബിന്ദോയും സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഇതോടെ ഖുദീറാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു. ഖുദീറാം പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരെയായിരുന്നു പ്രതിഷേധിച്ചത്. മുസഫർനഗർ എന്ന സ്ഥലത്ത് കിംഗ്സ്ഫോർഡ് പ്രഭുവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
1908 ഏപ്രിൽ 30 ന് കിങ്സ്ഫോഡ് വരുന്നതും കാത്ത് ഖുദീറാം യൂറോപ്യൻ ക്ലബ്ബിനു പുറത്തു കാത്തു നിന്നു. 8:30 ന് കിങ്സ്ഫോർഡിനെയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്കു വന്നപ്പോൾ ഖുദീറാം ഒരു കൈയിൽ തോക്കും ചൂണ്ടിക്കൊണ്ട്, വാഹനത്തിനുനേരെ ബോംബെറിഞ്ഞു. വാഹനം കത്തിയെരിഞ്ഞു, എന്നാൽ ഖുദീറാം പ്രതീക്ഷിച്ചതുപോലെ, അതിൽ കിങ്സ്ഫോഡ് ഉണ്ടായിരുന്നില്ല. മുസ്സാഫർപൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ബാരിസ്റ്റർ കെന്നിയുടെ ഭാര്യയും കുഞ്ഞുമായിരുന്നു ആ വാഹനത്തിലുണ്ടായിരുന്നത്.
രാത്രിയോടെ പോലീസ് തെരച്ചിൽ തുടങ്ങി. 25 മൈലോളം കാൽനടയായി ഒരിടത്തും നിൽക്കാതെ സഞ്ചരിച്ച ഖുദീറാമിനെ വൈനി സ്റ്റേഷനതിർത്തിയിൽവച്ച് പോലീസ് കീഴ്പ്പെടുത്തി. ഓഗസ്റ്റ് 19, 1908 ആറുമണിക്ക് ബോസിനെ തൂക്കിക്കൊന്നു. പ്രസന്നവദനനായാണ് ഖുദീറാം കൊലമരത്തിലേക്ക് നടന്നുകയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക റിപ്പോർട്ട് ചെയ്തിരുന്നു.