ഗാന്ധിജിയുടെ 11 വ്രതങ്ങൾ
Friday, October 1, 2021 12:07 AM IST
1. അ​ഹിം​സ: മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​തി​രി​ക്ക​ല്‍ മാ​ത്ര​മ​ല്ല അ​ഹിം​സ. അ​ത് സ്‌​നേ​ഹ​മാ​ണ്. ചി​ന്ത​യി​ലും വാ​ക്കി​ലും പ്ര​വൃ‍ത്തി​യി​ലും സ്‌​നേ​ഹം നി​ല​നി​ര്‍ത്ത​ണം.

2. സ​ത്യം: അ​സ​ത്യം പ​റ​യാ​തി​രി​ക്ക​ല്‍ മാ​ത്ര​മ​ല്ല സ​ത്യം. സ​ത്യ​മെ​ന്ന​ത് ദൈ​വ​മാ​ണ്. സ​ത്യാ​ന്വേ​ഷി ദൈ​വ​ത്തെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

3. ബ്ര​ഹ്മ​ച​ര്യം: ശാ​രീ​രി​ക അ​നു​ഷ്ഠാനം മാ​ത്ര​മ​ല്ല ബ്ര​ഹ്മ​ച​ര്യം. ബ്ര​ഹ്മ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ​ത്.

4. അ​സ്‌​തേ​യ: മോ​ഷ്ടി​ക്കാ​തി​രി​ക്ക​ല്‍. ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തി മ​റ്റു​ള്ള​വ​ര്‍ക്കുകൂ​ടി ല​ഭ്യ​മാ​കേ​ണ്ട വ​സ്തു​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

5. അ​സം​ഗ്ര​ഹ: ആ​ര്‍ത്തി ​വെ​ടി​യു​ക. സ​മ്പ​ത്തും സ്വ​ത്തു​ക്ക​ളും അ​നാ​വ​ശ്യ​മാ​യി സ്വ​ന്ത​മാ​ക്കു​ന്ന​തി​ല്‍നി​ന്ന് അ​ക​ന്നുനി​ല്‍ക്ക​ണം.

6. അ​ധ്വാ​നം: കാ​യി​കാ​ധ്വാ​നം വേ​ണ്ട ജോ​ലി​ക​ൾ മഹ​ത്ത​ര​മാ​ണ്. അ​ധ്വാ​നി​ച്ചു ജീ​വി​ക്ക​ണം.

7. ആ​സ്വാ​ദ: മ​നു​ഷ്യ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്. അ​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണശീ​ലം ഒ​ഴി​വാ​ക്ക​ണം.


8. നി​ർ​ഭ​യ​ത്വം: ഒ​ന്നി​നെ​യും ഭ​യ​ക്ക​രു​ത്. ഭ​യ​മി​ല്ലാ​യ്മ മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കാ​നോ ശ​ല്യ​പ്പെ​ടു​ത്താ​നോ കാ​ര​ണ​മാ​ക്ക​രു​ത്.

9. സ​ർ​വ​ധ​ർ​മ​ഭാ​വ​ന: എ​ല്ലാ മ​ത​ങ്ങ​ളോ​ടും ബ​ഹു​മാ​നം വേ​ണം. എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​നെ സ​ത്യ​ത്തി​ലേ​ക്കാ​ണു ന​യി​ക്കു​ന്ന​ത്.

10. സ്വ​ദേ​ശി: സ്വ​ന്തം രാ​ജ്യ​ത്തെ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ സ​മീ​പ​ത്തു​ള്ള ഒ​രു വ്യ​ക്തി​യെ​യാ​ണ് സ​ഹാ​യി​ക്കു​ന്ന​ത്.

11. അ​യി​ത്തോ​ച്ചാ​ട​നം: മ​നു​ഷ്യ​ർ പ​ര​സ്പ​രം ആ​ദ​ര​വോ​ടെ​യാ​ണ് ക​ഴി​യേ​ണ്ട​ത്. അ​യി​ത്തം പാ​പ​മാ​ണ്. അ​യി​ത്ത​ത്തി​നി​ര​യാ​കു​ന്ന​വ​ർ ഹ​രി​ജ​ന​ങ്ങ​ൾ അ​ഥ​വാ ദൈ​വ​ത്തി​ന്‍റെ ജ​ന​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.