സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?
Sunday, October 3, 2021 11:25 PM IST
അനന്തപുരി/ ദ്വി​ജ​ൻ

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.​ ഏ​റ്റ​വും കൗ​തു​ക​ക​രം സ​മി​തി​യു​ടെ കാ​ലാവ​ധി നി​ർ​ണയി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ്.

അ​താ​യ​ത് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന വി​ധ​മാ​ണ് ഉ​ത്ത​ര​വ്. പി​ന്നെ​ന്തി​ന് ഉ​ത്ത​ര​വ് ഇ​റ​ക്കി എ​ന്ന് ചോ​ദി​ച്ചാ​ൽ വേ​റെ ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​ല്ല​തും വ​ന്നാ​ൽ സ​ർ​ക്കാ​രിനു പി​ടി​ച്ചുനി​ൽ​ക്കാ​നു​ള്ള ത​ന്ത്രം എ​ന്നു ക​രു​താ​നാ​ണു ന്യാ​യം.​

വി​ജ​യ​ത്തി​ന്‍റെ വാ​തി​ൽ വാ​ളി​ന്‍റെ ത​ണ​ലി​ൽ

വി​വാ​ദ പു​സ്ത​കത്തിന്‍റെ പേര് "വി​ജ​യ​ത്തി​ന്‍റെ വാ​തി​ൽ വാ​ളി​ന്‍റെ ത​ണ​ലി​ൽ'. ​ ഇ​ബ​ൻ നു​ഹാ​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഈ​ജി​പ​്ഷ്യ​ൻ ഇ​മാം അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ ദി​മാ​ഷ്ക്വി അ​ൽ ദു​മ​യ​ന്തി 1411 ൽ ​ര​ചി​ച്ച മ​ഷാ​റി അ​ൽ അ​ഷ്വാ​ക് ഇ​ലാ മ​സാ​രി അ​ൽ ഉ​ഷാ​ക് എ​ന്ന പു​സ്ത​ക​ത്തിന്‍റെ പരിഭാഷയാണ് യു​വാ​ക്ക​ളെ തീവ്രവാദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രേരിപ്പിക്കുന്ന ഈ ​മ​തപു​സ്ത​കം. പ​ണ്ഡി​ത​ൻ എ​ന്നതു​പോ​ലെ മു​ജാ​ഹി​ദും ആ​യി​രു​ന്നു ഇ​മാം നു​ഹാ​സ്.

റോ​മ​ൻ സൈ​ന്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ 1411 ൽ ​കൊ​ല്ല​പ്പെ​ട്ട പോ​രാ​ളി​യാ​ണ്. 20ാം നൂ​റ്റാ​ണ്ടി​ൽ ജി​ഹാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രു​ജ്ജീവിപ്പി​ച്ച ഷെ​യ്ക്ക് അ​ബ​ദു​ള്ള അ​സാം ജിഹാ​ദി​നെ​ക്കു​റി​ച്ച് എ​ഴു​ത​പ്പെ​ട്ട ഏ​റ്റ​വും മി​ക​ച്ച ഗ്ര​ന്ഥ​മാ​യാ​ണ് ഇ​തി​നെ ചി​ത്രി​ക​രി​ക്കു​ന്ന​ത്. പു​സ്ത​കത്തിന്‍റെ മ​ല​യാ​ള വി​വ​ർ​ത്ത​ക​ൻ ആ​രാ​ണെ​ന്ന​ത് ഇ​പ്പോ​ഴും നി​ഗൂഢ​മാ​ണ്.

ദേ​ശദ്രോ​ഹ​പ​ര​വും മ​തതീ​വ്ര​വാ​ദ​പ​ര​വും ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​ള്ള, മ​ത​വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഈ ​പു​സ്ത​കം യു​വാ​ക്ക​ളെ വ​ഴിതെ​റ്റി​ക്കുമെ​ന്നും തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ളി​ൽ ചേ​രാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു​മാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ബെഹ്റയും അ​നി​ൽ കാ​ന്തും

തീവ്രവാദ പ്ര​സ്ഥാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​കു​ന്ന​തു​ക​ണ്ട പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്​റാ 2020 ഡി​സം​ബ​ർ 23 ന് ​സ​ർ​ക്കാ​രിനോ​ട് പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ ഫോ​ളോ അ​പ്പ് ഒ​ന്നും ന​ട​ത്തി​യ​താ​യി സൂ​ച​ന​യി​ല്ല. ഇ​ത്ര​യും ഗു​രുത​ര​മാ​യ വിഷയത്തിലുള്ള ശി​പാ​ർ​ശ സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വും എ​ടു​ത്ത​തും ഇ​ല്ല.

ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2021 ജൂ​ലൈ 21 ന് ​ഇ​പ്പോ​ഴ​ത്തെ പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്തും ശി​പാ​ർ​ശ ആ​വ​ർ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ ബ​ല​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ അ​ന​ങ്ങി.

2021 സെ​പ്റ്റം​ബ​ർ 25 ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലൂ​ടെ ഇ​തേക്കു​റി​ച്ചു പ​ഠി​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​റി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ് ഹ​രി​കി​ഷോ​ർ, ഇ​ന്‍റേ​ണ​ൽ സെ​ക്യു​രി​റ്റി​ക്കുള്ള പോ​ലീ​സ് ഐജി ജി​. സ്പ​ർ​ജൻകു​മാ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ നി​യ​മോ​പ​ദേ​ഷ്ടാ​വും നി​യ​മ വി​ദ​ഗ്ധ​നു​മാ​യ എ​ൻ.​കെ. ജ​യ​കു​മാ​ർ എന്നിവർ അം​ഗ​ങ്ങ​ളാ​യ ഒ​രു വി​ദ​ഗ്ധസ​മി​തി​യോ​ട് ഡിജിപി​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​രി​ൽ ജ​യ​കു​മാ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ ഒൗ​ദ്യോ​ഗി​ക​മാ​യാ​ണ് പ​ദ​വി വ​ഹി​ക്കു​ന്ന​ത്. അ​താ​യ​ത് അ​വ​ർ മാ​റി പ​ക​രം വ​രു​ന്ന ആ​ളി​നും സ​മി​തി​യി​ൽ തു​ട​രാ​നാ​വും. ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ൾ ഒ​ന്നുപോ​ലെ ശി​പാ​ർ​ശ ചെ​യ്തി​ട്ടും സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് മു​ഖം ര​ക്ഷി​ക്കു​ന്നു.

തീ ​തു​പ്പു​ന്ന പു​സ്ത​ക​ങ്ങ​ൾ

കേ​ര​ളാ പോ​ലീ​സ് 2013 ഒ​ക്ടോ​ബ​റി​ലും മ​ത​പ​ര​മാ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​ർ​ദേ​ശം സ​ർ​ക്കാ​രിനു സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​സാ​ധ​ക​രെ പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു വി​വാ​ദ​പ​ര​മാ​യ പു​സ്ത​ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​ന്ന​ത്തെ ശി​പാ​ർ​ശ.

അ​ക്കാ​ല​ത്ത് ത​ടി​യ​ന്‍റവി​ട ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഷ്മീരിലേ​ക്ക് തീ​വ്ര​വാ​ദി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത സം​ഭ​വം, കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​നം, പ്രഫ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ട് തു​ട​ങ്ങി​യ​വ​യ്​ക്കെ​ല്ലാം പ്രേ​ര​ണ​യാ​യ​ത് ഈ ​പു​സ്ത​ക​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് വി​ല​യി​രു​ത്തി.

2013 സെ​പ്റ്റം​ബ​ർ നാ​ലി​ന് പോ​ലീ​സ് തി​രൂര​ങ്ങാ​ടി​യി​ലെ ഒ​രു ബു​ക്ക് സ്റ്റാ​ൾ റെ​യ​്ഡ് ചെ​യ്ത് ദാ​വ​ത്തും ജിഹാ​ദും എ​ന്ന പു​സ്ത​കം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഖു​റാ​ൻ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തിന് പ്രേ​രി​പ്പി​ക്കു​ന്നതാ​ണ് ഈ ​പു​സ്ത​കം എ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. പ്രസാധകനും വി​ത​ര​ണ​ക്കാ​ര​നും എ​തി​രേ കേ​സും എ​ടു​ത്തു. ഇ​ത്ത​രം എ​ത്ര പു​സ്ത​ക​ങ്ങ​ൾ സ​മു​ഹ​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്ന​തും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്

നേ​താ​ക്ക​ൾ പ്ര​തി​ക​രി​ക്ക​ണം

ക്രൈ​സ്ത​വ സ​ഭ പ്ര​സി​ദ്ധി​ക​രി​ച്ച ഒ​രു മ​ത​ബോ​ധ​ന ഉ​പ​പാ​ഠ​പു​സ്ത​ക​ത്തി​ൽ ഇ​സ്ലാ​മി​ന് വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്നുപ​റ​ഞ്ഞ് താ​മ​ര​ശേ​രി ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പു​സ്ത​കം ത​ത്കാല​ത്തേ​ക്കു വി​ത​ര​ണം ചെ​യ്യേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് സ​ഭാ​ധി​കാ​രി​ക​ളെ ന​യി​ച്ച മു​സ്‌ലിം പ​ണ്ഡി​തന്മാ​ർ​ക്കും എം.​കെ. മു​നീ​റിനെപ്പോലെ അ​തി​നു മു​ൻ​കൈ എ​ടു​ത്ത​വ​ർ​ക്കും ഇ​ത്തരം പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​വ്ര​വാ​ദി​ക​ളെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്?


തീ ​തു​പ്പു​ന്ന പു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളും ഒ​രു കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്യു​ന്നു. അ​തേ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ചാ​ൽ പോ​ലീ​സോ അ​വ​ർ വ​ള​രെ വി​ഷ​മി​ച്ച് ശി​പാ​ർ​ശ ചെ​യ്താൽ സ​ർ​ക്കാ​രോ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യ​ഥാ​ർ​ഥ്യം. അ​താ​ണ് മ​റ്റു മ​ത​സ്ഥ​രി​ൽ സം​ശ​യ​വും ആ​ശ​ങ്ക​യും വ​ള​ർ​ത്തു​ന്ന​തും.

ഈ ​ച​തി​യു​ടെ പേ​ര് എ​ന്ത്?

മലപ്പുറത്ത് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ മ​യ​ക്കു​മ​രു​ന്നു കൊ​ടു​ത്ത് ബോ​ധം കെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡിപ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം കാ​ട്ടി മ​തംമാ​റ്റ​ത്തി​നും വ​ിവാഹ​ത്തി​നും നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​തി​നു മൂന്നു മു​സ്‌ലിം യു​വാ​ക്ക​ളെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 23 കാ​ര​നാ​യ ജാ​വി​ദ്, 24 കാ​ര​നാ​യ ഷെ​റി​ഫ്, 22 കാ​ര​നാ​യ മൂ​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ക​ഥ അ​നു​സ​രി​ച്ച് സം​ഭ​വം ഏ​താ​ണ്ട് ഇ​ങ്ങ​നെ​യാ​ണ്:

ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ പെ​ൺകു​ട്ടി​യു​മാ​യി ഉ​ണ്ടാ​ക്കി​യ പ​രി​ച​യം മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ലേ​ക്ക്് ന​യി​ച്ചു. പെ​ണ്‍​കു​ട്ടി​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​വാ​ത്ത നി​ല വ​ന്ന​പ്പോ​ൾ പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നു കൊ​ടു​ക്കാ​തെ​യാ​യി. പെ​ൺ​കു​ട്ടി​യെ ത​ങ്ങ​ളു​ടെ വ​രു​തി​ക്ക് കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​ങ്ങ​നെ പെ​ണ്‍​കു​ട്ടി അ​വ​രു​ടെ കെ​ണി​യി​ലെ​ത്തി.

അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​രി​പ്പൂ​രി​ന​ടു​ത്ത് ഒ​രു സ്വകാ​ര്യ ഹോ​ട്ട​ലി​ൽ എ​ത്തിച്ചു. മ​യ​ക്കു മു​രു​ന്ന് ക​ഴി​ച്ച് ത​ള​ർ​ന്ന പെ​ണ്‍​കു​ട്ടി​യെ അ​വ​ർ പീ​ഡിപ്പി​ച്ചു. അ​വ​ളു​ടെ ഫോ​ട്ടോ പ​ര​സ്യ​മാ​ക്കും എ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വ​ളെ മ​തം മാ​റാ​നും അ​വ​രെ വി​വാ​ഹം ക​ഴി​ക്കാ​നും നി​ർ​ബ​ന്ധി​ക്കു​ക​യാ​യി. എന്നാൽ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ കുട്ടിയും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ട്ടി​യു​ടെ പി​താ​വും തന്‍റേടം കാണിച്ചു. ഏ​താ​യാ​ലും പോ​ലീ​സി​ന് ന​ട​പ​ടി എ​ടു​ക്കേ​ണ്ടി വ​ന്നു.

മ​യ​ക്കുമ​രു​ന്നു കൊ​ടു​ക്കു​ന്ന​തും പീ​ഡിപ്പി​ക്കു​ന്ന​തും ക്രി​മ​ിന​ലു​ക​ളു​ടെ ഹീന​കൃ​ത്യ​മാ​യി ക​രുതി​യാ​ൽ പോ​ലും അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ടു​ത്തു മ​തം മാ​റ്റ​ത്തി​നും വി​വാ​ഹ​ത്തി​നും നി​ർ​ബ​ന്ധി​ക്കു​ന്ന​തി​നെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്ന് ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ചി​ത്രി​ക​രി​ക്കു​ന്ന​ത്. അ​വ സം​ഭ​വി​ക്കു​ന്നി​ല്ലെന്നു ​വാ​ദി​ക്കു​ന്ന ചാ​ന​ല​ക​ളും രാഷ്‌ട്രീയ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്താ​വു​മോ പ​റ​യു​ക?

ന​ട​പ​ടി ഇ​ല്ല

2021 ജൂ​ലൈ​യി​ൽ കോ​ഴി​ക്കോ​ട് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കാ​ൻ വ​ന്ന ഒ​രു പെ​ണ്‍കു​ട്ടി​ക്കു ജ്യൂസി​ൽ മ​യ​ക്കുമ​രു​ന്നു കൊ​ടു​ത്തു പീ​ഡിപ്പി​ച്ചു. അ​വ​ളെ​യും മ​തം മാ​റാ​നും വി​വാ​ഹം ക​ഴി​ക്കാ​നും യു​വാ​വും കൂ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചു. പെ​ണ്‍​കു​ട്ടി​യും പി​താ​വും പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തു. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​ക്ടോ​ബ​ർ ആ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്തു​ന്നി​ല്ല.
പോ​ലീ​സുകാ​ര​ന്‍റെ മ​ക​ളു​ടെ കേസിൽപോ​ലും അന്വേഷണം യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളി​ൽ എ​ത്തു​മോ?

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 20 പേ​ർ സി​റി​യ​യി​ൽ തീ​വ്ര​വാ​ദി​ക​ളാ​യി എ​ത്തി​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ലും അ​വ​രെ അ​വി​ടെ​യെ​ത്തി​ച്ച​വ​ർ ഇ​വി​ടെ സ്വൈ​ര​വി​ഹാ​രം ന​ട​ത്തി തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. എ​ൻഐഎ ​വ​ല്ല​പ്പോ​ഴും ന​ട​ത്തു​ന്ന അ​റ​സ്റ്റു​ക​ള​ല്ലാ​തെ ഒ​ന്നും കേ​ര​ള പോ​ലീ​സ് അ​റി​യു​ന്ന​തേയില്ല. കാ​സ​ർ​ഗോ​ട്ടെ ഒ​രു കോ​ള​ജി​ൽ പ​ഠി​ക്കാനെ​ത്തു​ന്ന അ​മു​സ്‌ലിങ്ങ​ളാ​യ കു​ട്ടി​ക​ൾ വ​ലി​യ അ​ള​വി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​രാ​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു.

എ​ൻഐഎ​യി​ലും സ്വാ​ധീനം

ജ്യൂസ് കു​ടി​പ്പി​ച്ചു മ​യ​ക്കി​യ സം​ഭ​വ​ത്തി​ലെ കു​ട്ടി​യും പി​താ​വും പ്ര​ധാ​ന​മ​ന്ത്രി​ക്കുവ​രെ പ​രാ​തി കൊ​ടു​ത്തു കാ​ത്തി​രി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്നു കൊ​ടു​ത്ത​വ​ൻ സ്വ​തന്ത്ര​മാ​യി വി​ഹ​രി​ക്കു​ന്നു. കേ​ര​ളാ പോ​ലീ​സി​ൽ മാ​ത്ര​മ​ല്ല എ​ൻഐഎ​യി​ലും സ്ഥി​തി വ്യ​ത്യ​സ്തമ​ല്ല.

തൊ​ടു​പു​ഴ​യി​ലെ പ്രഫ. ജോ​സ​ഫി​ന്‍റെ കേ​സ് അ​ന്വേ​ഷി​ക്കു​വാ​ൻ വ​ന്ന എൻഐഎ​യി​ലെ മു​സ്‌ലിം ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​വാ​ച​ക​നെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞ ത​നി​ക്ക് അ​തു വ​ര​ണം എ​ന്ന മ​ട്ടി​ൽ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് പ്രഫ. ജോ​സ​ഫ് എ​ഴു​തി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു.

സേ​ന​യി​ലെ ഈ ​അ​പ​ച​യം വ​ലി​യ വി​പ​ത്തി​ലേ​ക്കാ​വും നാ​ടി​നെ ന​യി​ക്കു​ക. അ​ഫ്ഗാ​നി​സ്ഥ​ാന്‍റ ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചു ന​ട​ത്തി​യ നീ​രി​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന് അ​താ​ണ്. ഉ​ദ്യോ​ഗ​സ്ഥർ താ​ലി​ബാ​ൻകാ​രി​ൽനി​ന്നു പ​ണ​വും ആ​നു​കു​ല്യ​ങ്ങ​ളും വാ​ങ്ങി​ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ച്ചു സ​ർ​ക്കാ​ർ സം​വി​ധാ​നം ആ​കെ ത​ക​ർ​ത്തു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ ഭാ​ര​തം കാ​ണി​ച്ച ജാ​ഗ്ര​ത വീ​ണ്ടും പ്ര​സ​ക്ത​മാ​വു​ക​യാ​ണ്.

ആ​രെ​യാ​ണ് ഭ​യം?

മ​തംമാ​റ്റ​ത്തി​നാ​യി മ​യ​ക്കു​മ​രു​ന്നു കൊ​ടു​ത്ത് പീഡനം ന​ട​ത്തു​ന്ന​ത് ഒ​രു മ​ത​വും അം​ഗീക​രി​ക്കു​ന്ന മ​ത​പ്ര​ചാ​ര​ണ രീ​തി​യ​ല്ല.​ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും അ​പ​മാ​ന​ക​ര​വു​മാ​ണ് . പ​ക്ഷേ, കേ​ര​ള​ത്തി​ൽ ചി​ല​ർ അ​ങ്ങ​നെ ചെ​യ്യു​ന്ന​തിന്‍റെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു.

ഒ​രു സ​മൂഹ​വും ന്യാ​യീക​രി​ക്കാ​ത്ത ഈ ​ക്രി​മ​ിന​ൽ പ്ര​വൃ​ത്തി​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലീ​സ് മ​ടി​ക്കു​ന്നു. ആ​രെ ഭ​യ​ന്ന്? തീ​വ്ര​വാ​ദി​ക​ളെ​യോ? മ​യ​ക്കു മ​രു​ന്ന് മാഫിയയെ​യോ? ഭ​യ​പ്പെ​ടു​ന്ന​ത് ആ​രെ​യായാ​ലും അ​ത് നാ​ടി​നു​ണ്ടാ​ക്കു​ന്ന​ത് ഭീ​ക​ര​ ദു​ര​ന്ത​മാ​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.