മോത്തിലാൽ നെഹ്‌റു
സ്വാ​ത​ന്ത്ര്യസ​മ​രസേ​നാ​നി, സ്വത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്ന ജ​വ​ഹ​ർലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ അ​ച്ഛ​ൻ തുടങ്ങിയ ​വി​ശേ​ഷ​ണങ്ങ​ളൊ​ക്കെ​യയുണ്ട് മോത്തിലാൽ നെഹ്‌റുവിന്. ചെറുപ്പത്തിലേ അ​ച്ഛ​നെ ന​ഷ്ട​പെ​ട്ട മോ​ത്തി​ലാ​ലി​നെ സ​ഹോ​ദ​ര​ൻ ന​ന്ദ​ലാ​ലാ​ണ് വ​ള​ർ​ത്തി​യ​ത്.​

ജ​യ്പുർ സം​സ്ഥാ​ന​ത്തെ ഖേ​ത്രി​യി​ലാ​യിരുന്നു ബാ​ല്യ​കാ​ലം. അ​ല​ാഹ​ാബാ​ദി​ലെ മു​യി​ർ സെ​ൻ​ട്ര​ൽ കോ​ള​ജി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ചേ​ർ​ന്നെ​ങ്കി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് കേ​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ർപ​ഠ​ന​ത്തി​നാ​യി ചേ​ർ​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യ​തി​നുശേ​ഷം ബ്രി​ട്ട​നി​ലെ കോ​ട​തി​ക​ളി​ൽ പ്രാ​ക്ടീ​സ് ചെ​യ്തു.

1883 മു​ത​ൽ അ​ദ്ദേ​ഹം അ​ലാഹാ​ബാ​ദി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ തു​ട​ങ്ങി. സ​ഹോ​ദ​ര​ൻ ന​ന്ദ​ലാ​ലി​ന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്ന് കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദിത്വവും മോ​ത്തി​ലാ​ലി​നാ​യി. ക​ഠി​ന പ​രി​ശ്ര​മംകൊ​ണ്ട് മോ​ത്തി​ലാ​ൽ അ​ലാ​ഹാ​ബാ​ദ് ഹൈക്കോട​തി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ​ക്കീ​ലാ​യി മാ​റി. 1900ൽ ച​ർ​ച്ച് റോ​ഡി​ൽ സ്ഥ​ലം വാ​ങ്ങി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പു​തി​ക്കി​പ്പ​ണി​ത് ആ​ന​ന്ദ​ഭ​വ​നം എ​ന്ന പേ​ര് ന​ൽ​കി.


1907ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സിന്‌റെ അ​ധ്യ​ക്ഷ​നാ​യി. മി​ന്‍റോ-മോ​ർ​ലി പ​രി​ഷ്കാ​ര​ത്തെത്തുട​ർ​ന്നുവ​ന്ന നി​യ​മ​സ​ഭ​യി​ലും അം​ഗ​മാ​യി. ഈ ​കാ​ല​യ​ള​വി​ൽ ബ്രി​ട്ട​നി​ലെ പ്രിവി കൗ​ൺ​സി​ലി​ലും അ​ഭി​ഭാ​ഷ​ക​നാ​യി ജോ​ലി ചെ​യ്തു. ബ്രാ​ഹ്മ​ണ​ർ സ​മു​ദ്രം മു​റി​ച്ചു ക​ട​ന്നാ​ൽ ബ്രാ​ഹ്മ​ണ്യം ന​ഷ്ട​പ്പെ​ടു​മെ​ന്ന വി​ശ്വാ​സ​ത്തി​നെ​തി​രാ​യി ധാ​രാ​ളം യൂ​റോ​പ്പ് യാ​ത്ര​ക​ൾ അ​ദ്ദേ​ഹം ചെ​യ്തു. അ​ഹ​മ്മ​ദാ​ബാ​ദി​ൽനി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന "ദ ​ലീ​ഡ​ർ' എ​ന്ന ദി​ന​പ​ത്ര​ത്തി​ന്‍റെ ഭ​ര​ണസ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്നു.

1919ൽ ​അ​മൃ​ത​്സ​റി​ലും 1928ൽ ​കോ​ൽ​ക്കത്ത​യി​ലും ന​ട​ന്ന കോ​ൺ​ഗ്ര​സ്‌ സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​നാ​യി. 1923ൽ ​സി.ആ​ർ. ദാ​സി​നൊ​പ്പം ചേ​ർ​ന്ന് സ്വ​രാ​ജ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ണ്ഡി​യാ​ത്ര​യെ ശ്രീ​രാ​മ​ന്‍റെ ല​ങ്ക​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തോ​ട്‌ താ​ര​ത​മ്യ​പ്പെടു​ത്തി​യ​തു മോ​ത്തി​ലാ​ലാണ്. 1931 ഫെബ്രുവരി ആറിന് അന്തരിച്ചു.

മോത്തിലാലിന്‍റെ സ്മ​ര​ണ​ാർ​ഥമാ​ണ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ ഓ​യി​ൽ ടാ​ങ്ക​റി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.