ഗാന്ധിജിയുടെ കേരള സന്ദർശങ്ങൾ
Thursday, October 21, 2021 2:17 AM IST
സ്വാ​ത​ന്ത്ര്യ സ​മ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും ഗാ​ന്ധി​ജി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഗാ​ന്ധി​ജി അ​ഞ്ച് ത​വ​ണ​യാ​ണ് കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​ത്.

1. 1920 ഓ​ഗ​സ്റ്റ് 18. മ​ല​ബാ​റി​ലാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ ആ​ദ്യ​ത്തെ സ​ന്ദ​ർ​ശ​നം. നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​നം എ​ന്നി​വ​യു​ടെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​ച​ര​ണ​ത്തി​നാ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കെ. ​മാ​ധ​വ​ൻ നാ​യ​രാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ പ​രി​ഭാ​ഷ​ക​ൻ.

2.1925 മാ​ർ​ച്ച് 8-19. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗാ​ന്ധി​ജി ര​ണ്ടാ​മ​ത് കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ആ ​സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് മാ​ർ​ച്ച് 12 ന് ​അ​ദ്ദേ​ഹം ശി​വ​ഗി​രി​യി​ലെ​ത്തി ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ ക​ണ്ട​ത്. കു​മാ​രനാശാ​നാ​യി​രു​ന്നു പ​രി​ഭാ​ഷ​ക​ൻ.


3.1927 ഒ​ക്‌ടോബ​ർ 9-15. മൂ​ന്നാം ത​വ​ണ കേ​ര​ള​ത്തി​ലെ​ത്തി​യ ഗാ​ന്ധി​ജി വൈ​ക്ക​ത്തും തൃ​ശൂ​രി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.​തൃ​ശൂ​രി​ലെ വി​വേ​കോ​ദ​യം സ്കൂ​ളി​ൽ ഖാ​ദി​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ച​ർ​ക്ക​യി​ൽ നൂ​ൽ​നൂ​ൽ​ക്കു​ന്ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കു​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സ​ഹോ​ദ​രി മ​ണ​ക്കു​ളം മ​ല്ലി​ക ത​ന്പു​രാ​ട്ടി​ക്കാ​യി​രു​ന്നു സ​മ്മാ​നം. ഗാ​ന്ധി​ജി​യാ​ണ് സ​മ്മാ​നം ന​ൽ​കി​യ​ത്. കൂ​ടാ​തെ ആ ​യാ​ത്ര​യി​ലാ​ണ് വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ മേ​നോ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

(അ​വ​സാ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചു നാ​ളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.