കെഎസ്ആർടിസിയിൽ ഇരട്ടത്താപ്പ്
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​ക്കാ​​​ര‍്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് തി​​​ക​​​ഞ്ഞ ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണ്. ജോ​​​​​ലി ചെ​​​​​യ്യി​​​​​ച്ചി​​​​​ട്ട് ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​ത് ആ​രു ചെ​യ്താ​ലും അ​​​​​ത് തൊ​​​​​ഴി​​​​​ലാ​​​​​ളിവി​​​​​രു​​​​​ദ്ധ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, ക്രി​​​​​മി​​​​​ന​​​​​ൽ കു​​​​​റ്റം​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന്‍റെ ന്യാ​​​​​യാ​​​​​ന്യാ​​​​​യ​​​​​ങ്ങ​​​​​ൾ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും തൊ​​​​​ഴി​​​​​ലാ​​​​​ളി യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ളും വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ട്ടെ. ‘വാ​​​​​യ്പ തി​​​​​രി​​​​​ച്ച​​​​​ട​​​​​വു ന​​​​​ട​​​​​ത്തി​​​​​യ ശേ​​​​​ഷം എ​​​​​ന്തെ​​​​​ങ്കി​​​​​ലും മി​​​​​ച്ച​​​​​മു​​​​​ണ്ടെ ങ്കി​​​​​ൽ ശ​​​​​ന്പ​​​​​ളം ത​​​​​രാം’ എ​​​​​ന്ന​​​​​തെ​​​​​ന്തു ന്യാ​​​​​യം?
5,13,051 സ്ഥി​​​​​രം തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും 11,142 താ​​​​​ത്കാ​​​​​ലി​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും അ​​​​​ട​​​​​ക്കം 5,24,193 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്നു. 2020 മാ​​​​​ർ​​​​​ച്ചി​​​​​ൽ കൊ​​​​​റോ​​​​​ണ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ട​​​​​ലി​​​​​നുശേ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ ഇ​​​​​തി​​​​​ൽ പ​​​​​ണി​​​​​യെ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​​​ഴെ മാ​​​​​ത്രം. 24 മാ​​​​​സ​​​​​ത്തി​​​​​ൽ 15 മാ​​​​​സ​​​​​വും സ​​​​​ർ​​​​​ക്കാ​​​​​ർ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ വീ​​​​​ട്ടി​​​​​ലി​​​​​രു​​​​​ന്നു ശ​​​​​ന്പ​​​​​ളം വാ​​​​​ങ്ങി.

അ​​​​​തി​​​​​ൽ 1,70,248 സ്കൂ​​​​​ൾ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും 22,544 കോ​​​​​ള​​​ജ് അ​​​​​ധ്യാ​​​​​പ​​​​​ക-​​​അ​​​​​ധ്യാ​​​​​പ​​​​​കേ​​​​​ത​​​​​ര ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും 30,978 ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​ഡ​​​റി ​​തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും 8,716 സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വി​​​​​ഭാ​​​​​ഗം തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ളും കോ​​​​​ള​​​​​ജു​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​ത് മൂ​​​​​ന്ന് മാ​​​​​സ​​​​​ത്തി​​​​​ൽ താ​​​​​ഴെ. എ​​​​​ന്നി​​​​​ട്ടും കൃ​​​​​ത്യം മാ​​​​​ർ​​​​​ച്ച് 31 നു​​​ത​​​​​ന്നെ എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​ട​​​​​ച്ചു. 21 മാ​​​​​സം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ വേ​​​​​ന​​​​​ൽ വാ​​​​​ർ​​​​​ഷി​​​​​ക അ​​​​​വ​​​​​ധി വേ​​​​​ണ്ടെ​​​ന്നു​​​വ​​​​​ച്ച് പ​​​​​ഠി​​​​​പ്പി​​​​​ക്കാ​​​​​ൻ ഈ ​​​​​ര​​​​​ണ്ടേ​​​കാ​​​​​ൽ ല​​​​​ക്ഷം അ​​​ധ്യാ​​​​​പ​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. 5,24,193 സ​​​​​ർ​​​​​ക്കാ​​​​​ർ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​തി​​​​​മാ​​​​​സം സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന ശ​​​​​ന്പ​​​​​ളം 41,981 കോ​​​​​ടി രൂ​​​​​പ. ഒ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​ർ തൊ​​​​​ഴി​​​​​ലാ​​​​​ളി-​​​അ​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ ശ​​​​​രാ​​​​​ശ​​​​​രി ശ​​​​​ന്പ​​​​​ളം 66,739 രൂ​​​​​പ.

ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ടം 3,27,655 കോ​​​​​ടി​​​​​യാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ട​​​​​ച്ച പ​​​​​ലി​​​​​ശ 25,966 കോ​​​​​ടി രൂ​​​​​പ. 2001ൽ ​​​​​പ​​​​​ലി​​​​​ശ അ​​​​​ട​​​​​വ് 2,258 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ 2011ൽ ​​​​​അ​​​​​ത് 5,690 കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. 2,258 കോ​​​​​ടി​​​​​യി​​​​​ൽ​​​നി​​​​​ന്നു പ​​​​​ലി​​​​​ശ അ​​​​​ട​​​​​വ് 25,966 കോ​​​​​ടി ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടും സ​​​​​ർ​​​​​ക്കാ​​​​​ർ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ശ​​​​​ന്പ​​​​​ളം ഒ​​​​​രു മാ​​​​​സം പോ​​​​​ലും താ​​​​​മ​​​​​സി​​​​​പ്പി​​​​​ച്ചി​​​​​ല്ല. ‘തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് ക​​​​​ഴി​​​​​ഞ്ഞേ ശ​​​​​ന്പ​​​​​ളം ത​​​​​രൂ’ എ​​​​​ന്ന നി​​​​​ബ​​​​​ന്ധ​​​​​ന പി​​​​​ന്നെ​​​​​ങ്ങ​​​​​നെ കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​സി​​​​​യി​​​​​ൽ മാ​​​​​ത്രം ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു?

ഇ​​​ക്ക​​​ഴി​​​ഞ്ഞ വ‍്യാ​​​ഴാ​​​ഴ്ച 3,785 കെ​​​എ​​​​​സ്​​​​​ആ​​​​​ർ​​​ടി​​​സി ബ​​​​​സു​​​​​ക​​​​​ൾ 12.60 ല​​​​​ക്ഷം കി​​​ലോ ​​മീ​​​റ്റ​​​ർ ഓ​​​​​ടി, 19.77 ല​​​​​ക്ഷം യാ​​​​​ത്ര​​​​​ക്കാ​​​​​രെ ക​​​​​യ​​​​​റ്റി, 669.88 ല​​​​​ക്ഷം രൂ​​​​​പ വ​​​​​രു​​​​​മാ​​​​​നം കൊ​​​​​ണ്ടു​​​വ​​​​​ന്നു. ഒ​​​​​രു ബ​​​​​സ് 17,698 രൂ​​​​​പ വ​​​​​രു​​​​​മാ​​​​​നം കൊ​​​​​ണ്ടു​​​വ​​​​​ന്ന​​​​​പ്പോ​​​​​ൾ ഓ​​​​​ടി​​​​​യ കി​​​ലോ​​മീ​​​റ്റ​​​റി​​​ന് ​​കി​​​​​ട്ടി​​​​​യ വ​​​​​രു​​​​​മാ​​​​​നം 53.15 രൂ​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 3,785 ബ​​​​​സു​​​​​ക​​​​​ളോ​​​​​ടി​​​​​ക്കാ​​​​​ൻ ഡ്രൈ​​​​​വ​​​ർ​​​മാ​​​രും ക​​​​​ണ്ട​​​ക്ട​​​​​ർ​​​​​മാ​​​​​രു​​​മാ​​​യി 7,570 പേ​ര്‍ അ​​​ധ്വാ​​​നി​​​ച്ചു. ഏ​​​​​പ്രി​​​​​ലി​​​ൽ 158 കോ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി വ​​​​​രു​​​​​മാ​​​​​നം. പ്ര​​​​​തി​​​​​ദി​​​​​ന വ​​​​​രു​​​​​മാ​​​​​നം 5.5 കോ​​​​​ടി രൂ​​​​​പ. ശ​​​​​ന്പ​​​​​ളം ന​​​​​ൽ​​​​​കാ​​​​​ൻ വേ​​​​​ണ്ട​​​ത് 82 ​​കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്. പ്ര​​​​​തി​​​​​ദി​​​​​നം 2.73 കോ​​​​​ടി രൂ​​​​​പ.

ല​​​​​ഭ്യ​​​​​മാ​​​​​യ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് വ‍്യാ​​​ഴാ​​​ഴ്ച 2,95,602 ലി​​​​​റ്റ​​​​​ർ ഡീ​​​​​സ​​​​​ൽ കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു. കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി​​​​​യു​​​​​ടെ ബ​​​​​ൾ​​​​​ക്ക് വി​​​​​ല ലി​​​​​റ്റ​​​​​റി​​​​​ന് 128.77 രൂ​​​​​പ. പു​​​​​റ​​​​​ത്ത് സ്വ​​​​​കാ​​​​​ര്യ​​​​​പ​​​​​ന്പി​​​​​ൽ ഡീ​​​​​സ​​​​​ൽ വി​​​​​ല കൊ​​​​​ച്ചി​​​​​യി​​​​​ൽ 102.35 രൂ​​​​​പ. ഒ​​​​​രു ലി​​​​​റ്റ​​​​​റി​​​​​ൽ വ്യ​​​​​ത്യാ​​​​​സം 26.42 രൂ​​​​​പ. 2,95,602 ലി​​​​​റ്റ​​​​​റി​​​​​ന് ഒ​​​​​രു ദി​​​​​വ​​​​​സം അ​​​​​ധി​​​​​ക​​​​​മാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് 78.09 ല​​​​​ക്ഷം രൂ​​​​​പ. രൊ​​​ക്കം പ​​​ണം കൊ​​​​​ടു​​​​​ത്ത് സ്വ​​​​​കാ​​​​​ര്യ പ​​​​​ന്പി​​​​​ൽ​​​നി​​​​​ന്നു കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി ഡീ​​​​​സ​​​​​ൽ അ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ പ്ര​​​​​തി​​​​​ദി​​​​​നം 78 ല​​​​​ക്ഷം രൂ​​​​​പ ലാ​​​​​ഭി​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി​​​​​ക്കു​​​ത​​​​​ന്നെ യാ​​​​​ത്രാ ഫ്യൂ​​​​​വ​​​​​ൽ​​​​​സ് എ​​​​​ന്ന സ്വ​​​​​കാ​​​​​ര്യ പ​​​​​ന്പു​​​​​ക​​​​​ളു​​​​​ണ്ട്. 10 ബ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​തു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു. അ​​​​​വി​​​​​ടെ ഡീ​​​​​സ​​​​​ലി​​​​​ന് 102.38 രൂ​​​​​പ മാ​​​​​ത്ര​​​​​മേ ഉ​​​​​ള്ളൂ.

2018-2019 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ കെ​​​എ​​​​​സ്​​​​​ആ​​​​​ർ​​​ടി​​​​​സി ബ​​​​​സു​​​​​ക​​​​​ൾ മൊ​​​​​ത്ത​​​​​ത്തി​​​​​ൽ സ്വ​​​​​കാ​​​​​ര്യ പ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നു ഡീ​​​​​സ​​​​​ൽ അ​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്നു. മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ബു​​​​​ദ്ധി​​​​​പൂ​​​​​ർ​​​​​വം പെ​​​​​രു​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ പ്ര​​​​​തി​​​​​ദി​​​​​ന ഡീ​​​​​സ​​​​​ൽ ചെ​​​ല​​​​​വ് 3.02 കോ​​​​​ടി രൂ​​​​​പ മാ​​​​​ത്രം. അ​​​​​ങ്ങ​​​​​നെ ഡീ​​​​​സ​​​​​ലി​​​​​നും ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​നു​​​​​മാ​​​​​യി മാ​​​​​ത്രം പ്ര​​​​​തി​​​​​ദി​​​​​നം 5.75 കോ​​​​​ടി രൂ​​​​​പ വേ​​​​​ണം എ​​​​​ന്നു ചു​​​​​രു​​​​​ക്കം. ഇ​​​​​ന്ന​​​​​ല​​​​​ത്തെ വ​​​​​രു​​​​​മാ​​​​​നം 6.70 കോ​​​​​ടി രൂ​​​​​പ. അ​​​​​ങ്ങ​​​​​നെ നോ​​​​​ക്കു​​​​​ന്പോ​​​​​ൾ നി​​​​​ല​​​​​വി​​​​​ലെ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​നും ഡീ​​​​​സ​​​​​ലി​​​​​നും പ​​​​​ണം മാ​​​​​റ്റിവ​​​​​യ്ക്കാ​​​​​നാ​​​​​കും. ടോ​​​​​മി​​​​​ൻ ത​​​​​ച്ച​​​​​ങ്ക​​​​​രി 10 മാ​​​​​സം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് ശ​​​​​ന്പ​​​​​ളം മാ​​​​​സാ​​​​​വ​​​​​സാ​​​​​നം​​​ത​​​​​ന്നെ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യി​​​​​ലെ തൊ​​​​​ഴി​​​​​ലാ​​​​​ളി യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ൾ ത​​​​​ന്നെ​​​​​യാ​​​​​ണ് ബാ​​​​​ലി​​​​​ശ​​​​​മാ​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ത്തി ത​​​​​ച്ച​​​​​ങ്ക​​​​​രി​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത്.

ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു​​​​​ത​​​​​ന്നെ വാ​​​​​യ്പ തി​​​​​രി​​​​​ച്ച​​​​​ട​​​​​വു കൊ​​​​​ടു​​​​​ക്ക​​​​​ണം എ​​​​​ന്ന മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് നി​​​​​ല​​​​​പാ​​​​​ട് ആ​​​​​ർ​​​​​ക്കും സ്വീ​​​​​കാ​​​​​ര്യ​​​​​മ​​​​​ല്ല. പ്ര​​​​​തി​​​​​ദി​​​​​നം 93 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ് വാ​​​​​യ്പാ തി​​​​​രി​​​​​ച്ച​​​​​ട​​​​​വ്. മു​​​​​ൻ​​​​​കാ​​​​​ല സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ പി​​​​​ടി​​​​​പ്പു​​​​​കേ​​​​​ടും പെ​​​​​ൻ​​​​​ഷ​​​​​ൻ ബാ​​​​​ധ്യ​​​​​ത​​​​​യും ആ​​​​​ണ് ഭീ​​​​​മ​​​​​മാ​​​​​യ വാ​​​​​യ്പ എ​​​​​ടു​​​​​ക്കാ​​​​​ൻ കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി​​​യെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. വാ​​​​​യ്പ തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടേ ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ക്കൂ എ​​​​​ന്ന​​​​​ത് അ​​​​​നീ​​​​​തി മാ​​​​​ത്ര​​​​​മ​​​​​ല്ല, നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​വു​​​​​മാ​​​​​ണ്.


സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​നം ത​​​​​ന്നെ​​​​​യാ​​​​​യ വൈ​​​​​ദ്യു​​​​​തി ബോ​​​​​ർ​​​​​ഡി​​​​​ലൊ​​​​​ന്നും ഇ​​​​​ങ്ങ​​​​​നെ വാ​​​​​യ്പ തി​​​​​രി​​​​​ച്ച​​​​​ട​​​​​വിനുശേ​​​​​ഷ​​​​​മേ ശ​​​​​ന്പ​​​​​ളം കൊ​​​​​ടു​​​​​ക്കൂ എ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്ല. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കും ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു നി​​​​​ബ​​​​​ന്ധ​​​​​ന​​​​​യി​​​​​ല്ല.

ഏ​​​​​റെ വി​​​​​വാ​​​​​ദ​​​​​മാ​​​​​യ കെ-​​​റെ​​​​​യി​​​​​ലി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യ കൊ​​​​​ച്ചി മെ​​​​​ട്രോ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ദി​​​​​ന ന​​​​​ഷ്ടം ഒ​​​​​രുകോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്. പ്ര​​​​​തി​​​​​ദി​​​​​നം മെ​​​​​ട്രോ ക​​​​​യ​​​​​റ്റി​​​​​യി​​​​​റ​​​​​ക്കു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​ർ 60,359 മാ​​​​​ത്രം. 60,359 യാ​​​​​ത്ര​​​​​ക്കാ​​​​​രെ ക​​​​​യ​​​​​റ്റു​​​​​ന്ന മെ​​​​​ട്രോ​​​​​യു​​​ടെ ഒ​​​​​രു കോ​​​​​ടി പ്ര​​​​​തി​​​​​ദി​​​​​ന​​​ന​​​​​ഷ്ടം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ക​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​ങ്കി​​​​​ൽ 19.77 ല​​​​​ക്ഷം യാ​​​​​ത്ര​​​​​ക്കാ​​​​​രെ പ്ര​​​​​തി​​​​​ദി​​​​​നം ക​​​​​യ​​​​​റ്റി​​​​​യി​​​​​റ​​​​​ക്കു​​​​​ന്ന കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​സി​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​തേ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് പ്ര​​​​​തി​​​​​ദി​​​​​നം 32.75 കോ​​​​​ടി രൂ​​​​​പ ന​​​​​ൽ​​​​​ക​​​​​ണം. മെ​​​​​ട്രോ​​​​​യ്‌ക്ക് ഒ​​​​​രു നീ​​​​​തി കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി​​​​​ക്ക് മ​​​​​റ്റൊ​​​​​രു നീ​​​​​തി.
കെ​​​എ​​​​​സ്​​​​​ആ​​​​​ർ​​​​​ടി​​​സി​​​​​യു​​​​​ടെ വ​​​​​ൻ​​​​​ന​​​​​ഷ്ട​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണം പെ​​​​​ൻ​​​​​ഷ​​​​​ൻ ബാ​​​​​ധ്യ​​​​​ത​​​​​യാ​​​​​ണ്. വൈ​​​​​ദ്യു​​​​​തി ബോ​​​​​ർ​​​​​ഡി​​​​​ലെ പെ​​​​​ൻ​​​​​ഷ​​​​​ൻ ബാ​​​​​ധ്യ​​​​​ത​​​​​യ്ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ സ്വ​​​​​ത​​​​​ന്ത്ര ഫ​​​​​ണ്ട് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു. എ​​​​​ന്തേ കെ​​​​​എ​​​​​സ്ആ​​​​​ർ​​​ടി​​​​​സി​​​​​ക്കും അ​​​​​ങ്ങ​​​​​നെ ചെ​​​​​യ്തു​​​​​കൂ​​​​​ടാ? ഡീ​​​​​സൽ ലി​​​​​റ്റ​​​​​റി​​​​​ന് 95.74 രൂ​​​​​പ​​​യാ​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ നാ​​​​​റ്റ്പാ​​​​​ക് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ സ്വ​​​​​കാ​​​​​ര്യ ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നച്ചെ​​​​​ല​​​​​വ് ഒ​​​രു കി​​​​​ലോമീ​​​​​റ്റ​​​​​റി​​​​​ന് 52.56 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്ന് ഡീ​​​​​സ​​​​​ൽ വി​​​​​ല 102 രൂ​​​​​പ. ഏ​​​ഴു രൂ​​​​​പ കൂ​​​​​ടു​​​​​ത​​​​​ൽ. ഈ ​​​ഏ​​​ഴു രൂ​​​​​പ​​​കൂ​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ലും ഒ​​​​​രു കി​​​ലോമീ​​​റ്റ​​​ർ സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നച്ചെ​​​ല​​​​​വ് 55 രൂ​​​​​പ​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​രി​​​​​ല്ല. വ‍്യാ​​​ഴാ​​​ഴ്ച​​​ത്തെ​​ കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി​​​​​യു​​​​​ടെ കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 53.15 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നന​​​​​ഷ്ടം ര​​​ണ്ടു രൂ​​​​​പ​​​​​യി​​​​​ൽ താ​​​​​ഴെ. 19.77 ല​​​​​ക്ഷം കി​​​ലോ മീ​​​റ്റ​​​റി​​​ന് 40 ല​​​​​ക്ഷം രൂ​​​​​പ​​​​​യി​​​​​ൽ താ​​​​​ഴെ​​​​​യാ​​​​​ണ് ന​​​​​ഷ്ടം. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​മാ​​​​​സം 30 കോ​​​​​ടി രൂ​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തു മു​​​​​ഴു​​​​​വ​​​​​ൻ വേ​​​​​ണ്ട ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​ന്പ​​​​​ളം ന​​​​​ൽ​​​​​കാ​​​​​ൻ. ഡീ​​​​​സ​​​​​ൽ, ശ​​​​​ന്പ​​​​​ളം ഒ​​​​​ഴി​​​​​കെ മ​​​​​റ്റു ചെ​​​​​ല​​​​​വു​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്ന​​​​​ല്ല. അ​​​​​തൊ​​​​​ക്കെ കൂ​​​​​ട്ടി​​​​​യാ​​​​​ണ് നാ​​​​​റ്റ്പാ​​​​​ക് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നച്ചെ​​​​​ല​​​​​വ് കി​​​​​ലോ​​മീ​​​​​റ്റ​​​​​റി​​​​​ന് 55 രൂ​​​​​പ എ​​​ന്നു ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​ത്.

യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ളു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ അ​​​​​ജ​​​​​ണ്ട നോ​​​​​ട്ടി​​​​​ലെ 14-ാം പേ​​​​​ജി​​​​​ൽ കെ​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് 5,250 ബ​​​​​സു​​​​​ക​​​​​ൾ​​​​​ക്ക് 22,313 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ മ​​​​​തി​​​​​യെ​​​​​ന്നും അ​​​​​ടു​​​​​ത്ത ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് 4,250 ബ​​​​​സു​​​​​ക​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​മ​​​​​ല്ലെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​യി 18,563 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ മ​​​​​തി​​​​​യെ​​​​​ന്നും ആ​​​​​യി​​​​​രു​​​​​ന്നു.

റി​​​​​വ്യു ഓ​​​​​ഫ് പ​​​​​ബ്ലി​​​​​ക് എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സ് ഇ​​​​​ൻ കേ​​​​​ര​​​​​ള റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം 2016 മാ​​​​​ർ​​​​​ച്ചി​​​​​ൽ കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​സി​​​യി​​​​​ൽ 44,250 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ണ്ടാ​​​യി​​​​​രു​​​​​ന്നു. 2021 മാ​​​​​ർ​​​​​ച്ച് ആ​​​​​യ​​​​​പ്പോ​​​​​ൾ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ 30,600 ആ​​​​​യി ചു​​​​​രു​​​​​ങ്ങി. 2022 മാ​​​​​ർ​​​​​ച്ച് 28, 29 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പൊ​​​​​തു​​​​​പ​​​​​ണി​​​​​മു​​​​​ട​​​​​ക്കി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പി​​​​​ൽ 18,145 ​​സ്ഥി​​​​​രം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും 612 താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മ​​​​​ട​​​​​ക്കം 18,757 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. 4250 ബ​​​​​സു​​​​​ക​​​​​ളോ​​​​​ടി​​​​​ക്കാ​​​​​ൻ 18,063 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ മ​​​​​തി​​​​​യെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​സി​​​​​യി​​​​​ൽ ആ​​​​​കെ​​​​​യു​​​​​ള്ള​​​​​ത് 18,757 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​ടു​​​​​ത്ത ആ​​​റു മാ​​​​​സ​​​​​ത്തെ റി​​​​​ട്ട​​​​​യ​​​​​ർ​​​​​മെ​​​​​ന്‍റ് ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ൽ ആ​​​​​രെ​​​​​യും പി​​​​​രി​​​​​ച്ചുവി​​​​​ടേ​​​​​ണ്ട​​​തി​​​​​ല്ല. മ​​​​​റി​​​​​ച്ചു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ത്ര ഉ​​​​​ന്ന​​​​​ത​​​​​രാ​​​​​യാ​​​​​ലും പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് നു​​​​​ണ​​​​​ത​​​​​ന്നെ.

2017 ജൂ​​​​​ണി​​​​​ലെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം മ​​​​​ൾ​​​​​ട്ടി ആ​​​​​ക്സി​​​​​ൽ (വോ​​​​​ൾ​​​​​വോ സ്കാ​​​​​നി​​​​​യ) ബ​​​​​സു​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ദി​​​​​നം 17,967 കി​​​ലോ മീ​​​റ്റ​​​ർ ഓ​​​​​ടി കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ഒ​​​​​ന്നി​​​​​ന് 47.48 രൂ​​​​​പ വ​​​​​രു​​​​​മാ​​​​​നം കൊ​​​​​ണ്ടു​​​വ​​​​​ന്നു. 36,115 കി​​​ലോ മീ​​​റ്റ​​​ർ ഓ​​​ടി​​​യ സൂ​​​​​പ്പ​​​​​ർ ഡീ​​​​​ല​​​​​ക്സ് ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 30.20 രൂ​​​​​പ. 20,113 കി​​​ലോമീ​​​റ്റ​​​ർ ഓ​​​ടി​​​യ സൂ​​​​​പ്പ​​​​​ർ എ​​​​​ക്സ്പ്ര​​​​​സ് ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 31.49 രൂ​​​​​പ. 1,55,141 കി​​​ലോമീ​​​റ്റ​​​ർ ഓ​​​ടി​​​യ സൂ​​​​​പ്പ​​​​​ർ​​​​​ഫാ​​​​​സ്റ്റ് ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 32.67 രൂ​​​​​പ. 4,98,603 കി​​​ലോമീ​​​റ്റ​​​ർ ഫാ​​​​​സ്റ്റ് പാ​​​​​സ​​​​​ഞ്ച​​​​​ർ ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 32.92 രൂ​​​​​പ. 8,73,025 കി​​​ലോ മീ​​​റ്റ​​​റി​​​ൽ ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ബ​​​​​സു​​​​​ക​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം 31.15 രൂ​​​​​പ. അ​​​​​ങ്ങ​​​​​നെ ആ​​​​​കെ 16,00,694 കി​​​ലോമീ​​​റ്റ​​​ർ സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ശ​​​​​രാ​​​​​ശ​​​​​രി കി​​​ലോമീ​​​റ്റ​​​ർ വ​​​​​രു​​​​​മാ​​​​​നം 32.01 രൂ​​​​​പ.

2021 ജൂ​​​​​ണി​​​​​ൽ ശ​​​​​ന്പ​​​​​ള​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യുടെ ഭാ​​​​​ഗ​​​​​മാ​​​​​യി സി​​​എം​​​ഡി യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ നോ​​​​​ട്ടി​​​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ആ​​​​​കെ 6,418 ബ​​​​​സു​​​​​ക​​​​​ളു​​​​​ണ്ടെ​​​ന്നു ​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.​​​ ഇ​​​തി​​​ൽ ഇ​​​ക്ക​​​ഴി​​​ഞ്ഞ വ‍്യാ​​​ഴാ​​​ഴ്ച ​​ഓ​​​​​ടി​​​​​യ​​​​​ത് 3,785 ബ​​​​​സു​​​​​ക​​​​​ൾ മാ​​​​​ത്രം. 2017ൽ 16 ​​​​​ല​​​​​ക്ഷം കി​​​ലോ മീ​​​റ്റ​​​ർ ഓ​​​​​ടി​​​​​യി​​​​​രു​​​​​ന്നി​​​​​ട​​​​​ത്ത് വ‍്യാ​​​ഴാ​​​ഴ്ച ഓ​​​​​ടി​​​​​യ​​​​​ത് 12.6 ല​​​​​ക്ഷം കി​​​ലോ മീ​​​റ്റ​​​ർ മാ​​​​​ത്രം.

ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.