റഷ‍്യയെ വളയാൻ നാറ്റോ
Thursday, May 19, 2022 2:40 AM IST
യു​​​​​ക്രെ​​​​​യ്നി​​​​​ൽ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ റ​​​​​ഷ്യ​​​​​യെ ഭ​​​​​യ​​​​​ന്ന് കൂ​​​ടു​​​ത​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​ക്കേ​​​​​റാ​​​​​ൻ ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത് യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ മു​​​​​ഖഛാ​​​​​യ​​​ത​​​ന്നെ മാ​​​​​റ്റി​​​യേ​​​ക്കാം. ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡും സ്വീ​​​ഡ​​​നും നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​രാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു. വ​​​​​ട​​​​​ക്കു​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​രാ​​​​​ജ്യ​​​​​മാ​​​​​യ ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡു​​​​​മാ​​​​​യി റ​​​​​ഷ്യ 1340 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​തി​​​​​ർ​​​​​ത്തി പ​​​​​ങ്കി​​​​​ടു​​​​​ന്നു​​​​​ണ്ട്. മേ​​​​​യ് 15ന് ​​​​ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡ്‌ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ലി നി​​​​​നി​​​​​സ്റ്റോ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി സ​​​​​ന മ​​​​​രി​​​​​നും സം​​​​​യു​​​​​ക്ത വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് നാ​​​​​റ്റോ​​​​​യി​​​​​ല്‍ ചേ​​​​​രാ​​​​​ന്‍ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​റി​​​​​യി​​​​​ച്ച​​​​​ത്. 1917​​ൽ ​​​സ്വാ​​​​​ത​​​​​ന്ത്ര്യം പ്രാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഒ​​​​​രുനൂ​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെക്കാ​​​​​ലം ഫി​​​​​ൻ​​​​​ലൻ​​​​​ഡ് റ​​​​​ഷ്യ​​​​​ൻ​​​​​സാ​​​​​മ്രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

200 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ​​​​​യാ​​​​​യി സൈ​​​​​നി​​​​​ക​​​​​മാ​​​​​യി നി​​​​​ഷ്പ​​​​​ക്ഷ​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന രാ​​​ജ‍്യ​​​മാ​​​ണ് സ്വീ​​​​​ഡ​​​​​ൻ. സ്വീ​​​​​ഡി​​​​​ഷ് ജ​​​​​ന​​​​​ത​​​​​യ്ക്ക് ഏ​​​​​റ്റ​​​​​വും ന​​​​​ല്ല​​​​​ത് നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മ​​​​​ഗ്ദ​​​​​ലെ​​​​​ന ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ൻ പ​​​​​റ​​​​​ഞ്ഞി​​​രു​​​ന്നു. ​ആ​​​​​ക്ര​​​​​മ​​​​​ണ ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടാ​​​​​യാ​​​​​ൽ ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​നും സ്വീ​​​​​ഡ​​​​​നു​​​​​മൊ​​​​​പ്പം നി​​​​​ൽ​​​​​ക്കു​​​​​മെ​​​​​ന്നു നാ​​​​​റ്റോ​​​​​യി​​​​​ൽ അം​​​​​ഗ​​​​​ത്വ​​​​​മു​​​​​ള്ള നോ​​​​​ർ​​​​​ട്ടി​​​​​ക് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ നോ​​​​​ർ​​​​​വേ​​​​​യും ഡെ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഐ​​​​​സ്‌‍ല​​​​​ൻ​​​​​ഡും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​​ടു​​​​​ത്ത ആ​​​​​ഴ്‌​​​​​ച​​​​​യോ​​​​​ടെ ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ നാ​​​​​റ്റോ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്‌. ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നാ​​​​ണ് നാ​​​​​റ്റോ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ജെ​​​​​ൻ​​​​​സ് സ്റ്റോ​​​​​ൾ​​​​​ട്ട​​​​​ൻ​​​​​ബെ​​​​​ർ​​​​​ഗ് പ​​​​​റ​​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​ റ​​​​​ഷ്യ ഇ​​​​​തി​​​​​നോ​​​​​ട്‌ എ​​​​​ങ്ങ​​​​​നെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു നി​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

എ​​​​​ന്നാ​​​​​ൽ, സ്വീ​​​​​ഡ​​​​​ന്‍റെ​​​​​യും ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ​​​​​യും നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​രാ​​​​​നു​​​​​ള്ള ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ശ്ര​​​​​മ​​​​​ത്തെ തു​​​​​ർ​​​​​ക്കി സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കി മാ​​​​​റ്റി​​​​​യി​​​​​രി​​​​​ക്ക​​​​​യാ​​​​​ണ്.​ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ഭ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്ന രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് സ്വീ​​​​​ഡ​​​​​നും ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡു​​​​​മെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ചാ​​​​ണ​് ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും​​​​​അം​​​​​ഗ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നെ​ തു​​​​​ർ​​​​​ക്കി​ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​​ത്.

നാറ്റോ സഖ്യത്തിൽ 30 രാഷ്‌ട്രങ്ങൾ

യു​​​​​എ​​​​​സും കാ​​​​​ന​​​​​ഡ​​​​​യും വി​​​​​വി​​​​​ധ യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ചേ​​​​​ർ​​​​​ന്നു​​​​​ള്ള സൈ​​​​​നി​​​​​കസ​​​​​ഖ്യ​​​​​മാ​​​​​ണ് നാ​​​​​റ്റോ.​ റ​​​​​ഷ്യ​​​​​യു​​​​​ടെ പ​​​​​ഴ​​​​​യ രൂ​​​​​പ​​​​​മാ​​​​​യ സോ​​​​​വി​​​​​യ​​​​​റ്റ് യൂ​​​​​ണി​​​​​യ​​​​​നെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​നാ​​​​​യി 1949 ൽ ​​​​​പി​​​​​റ​​​​​വി​​​​​യെ​​​​​ടു​​​​​ത്ത സ​​​​​ഖ്യ​​​​​ത്തി​​​​​ൽ​​​​ നി​​​​​ല​​​​​വി​​​​​ൽ 30 രാ​​​​ഷ്‌​​​​ട്ര​​​​​ങ്ങ​​​​​ളു​​​​​ണ്ട്. നാ​​​​​റ്റോ സ​​​​​ഖ്യ​​​​​ത്തി​​​​​ലെ ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു രാ​​​​​ജ്യം എ​​​​​തി​​​​​ർ​​​​​പ്പ് പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചാ​​​​​ൽ പു​​​​​റമേനി​​​​​ന്ന് ഒ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​നും സ​​​​​ഖ്യ​​​​​ത്തി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ല. ​ ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള നാ​​​​​റ്റോ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ത​​​​​ട​​​​​യു​​​​​മെ​​​​​ന്നു തു​​​​​ർ​​​​​ക്കി വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​ന്നു. ​​ നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​രാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച യു​​​​​ക്രെ​​​​​യ്‌​​​​​നെ​​​​​തി​​​​​രേ റ​​​​​ഷ്യ യു​​​​​ദ്ധം തു​​​​​ട​​​​​രു​​​​​ക​​​​​യു​​​​മാ​​​​​ണ്.

സി​​​​​റി​​​​​യ, ഇ​​​​​റാ​​​​​ക്ക്, തു​​​​​ർ​​​​​ക്കി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള കു​​​​​ർ​​​​​ദു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെയു​​​​​ള്ള​​​​​വ​​​​​രെ സ്വീ​​​​​ഡ​​​​​ൻ സ​​​​​മീ​​​​​പ​​​​​കാ​​​​​ല ദ​​​​​ശ​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.​ ഇ​​​​​താ​​​​​ണ് തു​​​​​ർ​​​​​ക്കി​​​​​യെ പ്ര​​​​​കോ​​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.​ കു​​​​​ർ​​​​​ദി​​​​​ഷ് പോ​​​​​രാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​ഭ​​​​യം ന​​​​ൽ​​​​കാ​​​​​നു​​​​​ള്ള ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സ​​​​​ന്ന​​​​​ദ്ധ​​​​​ത​​​​​യെ തു​​​​​ർ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ർ​​​​ദോ​​​​​ഗ​​​​​ൻ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്ക​​​​​യാ​​​​​ണ്.​ ​സി​​​​​റി​​​​​യ​​​​​യി​​​​​ലെ സൈ​​​​​നി​​​​​ക​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച്‌ സ്വീ​​​​​ഡ​​​​​ൻ തു​​​​​ർ​​​​​ക്കി​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​യു​​​​​ധ ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണ് എ​​​​​തി​​​​​ർ​​​​​പ്പി​​​​​നു മ​​​​​റ്റൊ​​​​​രു കാ​​​​​ര​​​​​ണം.​ തീ​​​​​വ്ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള കു​​​​​ർ​​​​​ദി​​​​​സ്താ​​​​​ൻ വ​​​​​ർ​​​​​ക്കേ​​​​​ഴ്‌​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​ക്ക് സ്വീ​​​​​ഡ​​​​​നും ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡും അ​​​​​ഭ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് തു​​​​​ർ​​​​​ക്കി​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണം.​​​​​ ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡ് യൂ​​​​​റോ​​​​​പ്പി​​​​​ലെ ഏ​​​​​റ്റ​​​​​വുമ​​​​​ധി​​​​​കം ആ​​​​​യു​​​​​ധശേ​​​​​ഖ​​​​​ര​​​​​മു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ്.​ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ വെ​​​​​ല്ലു​​​​​ന്ന സ​​​​​ബ്മ​​​​​റൈ​​​​​നു​​​​​ക​​​​​ൾ സ്വീ​​​​​ഡ​​​​​ന് സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ണ്ട്.


ഒ​​​​​രുകാ​​​​​ല​​​​​ത്തു പ്രാ​​​​​ദേ​​​​​ശി​​​​​ക സൈ​​​​​നി​​​​​കശ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സ്വീ​​​​​ഡ​​​​​ൻ നെ​​​​​പ്പോ​​​​​ളി​​​​​യ​​​​​ൻ യു​​​​​ദ്ധ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം സൈ​​​​​നി​​​​​കസ​​​​​ഖ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഫി​​​​​ൻ​​​​​ല​​​​ൻ​​​​​ഡി​​​​​നെ​​​​​പ്പോ​​​​​ലെ ശീ​​​​​ത​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്തു​​​​​ട​​​​​നീ​​​​​ളം നി​​​​​ഷ്പ​​​​​ക്ഷ​​​​​ത പാ​​​​​ലി​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും 1991ലെ ​​​​​സോ​​​​​വി​​​​​യ​​​​​റ്റ് ത​​​​​ക​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം നാ​​​​​റ്റോ​​​​​യു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധം സ്ഥാ​​​​​പി​​​​​ച്ചു. 1995ൽ ​​​​​യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​തി​​​​​നു ശേ​​​​​ഷം നി​​​​​ഷ്പ​​​​​ക്ഷ​​​​​രാ​​​​​യി കാ​​​​​ണു​​​​​ന്നു​​​​മി​​​​​ല്ല, എ​​​​​ന്നാ​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ സൈ​​​​​നി​​​​​ക​​​​​മാ​​​​​യി ചേ​​​​​രി​​​​​ചേ​​​​​രാ​​​​​തെ തു​​​​​ട​​​​​രു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

സ്വിറ്റ്സർലൻഡും സഹകരണത്തിന്

ഏ​​​​​റെ​​​​​ക്കാലമായി ഒ​​​​​രു പ​​​​​ക്ഷ​​​​​ത്തും നി​​​​​ൽ​​​​​ക്കാ​​​​​തെ നി​​​​​ല​​​​​യു​​​​​റ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡും അ​​​​​വ​​​​​സാ​​​​​നം അ​​​​​മേ​​​​​രി​​​​​ക്ക നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന നാ​​​​​റ്റോ​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.​ സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് പ​​​​​ക്ഷേ, അം​​​​​ഗ​​​​​ത്വ​​​​​മെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ങ്കി​​​​​ലും സ​​​​​ജീ​​​​​വ സൈ​​​​​നി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണ് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്. ​പ​​​​​ന്ത്ര​​​​​ണ്ടാം നൂ​​​​​റ്റാ​​​​​ണ്ടു മു​​​​​ത​​​​​ൽ ഒ​​​​​രു രാ​​​​​ഷ്‌​​​​ട്ര​​​​മാ​​​​​യി നി​​​​​ല​​​​​കൊ​​​​​ളു​​​​​ന്ന ആ​​​​​ൽ​​​​​പ്സ് പ​​​​​ർ​​​​​വ​​​​​തനി​​​​​ര​​​​​ക​​​​​ൾ അ​​​​​തി​​​​​രി​​​​​ടു​​​​​ന്ന ഈ ​​​​​കൊ​​​​​ച്ചുരാ​​​​​ജ്യം 1815 മു​​​​​ത​​​​​ൽ ഒ​​​​​രു വ​​​​​ഴ​​​​​ക്കി​​​​​നും യു​​​​​ദ്ധ​​​​​ത്തി​​​​​നും പോ​​​​​യി​​​​​ട്ടി​​​​​ല്ല. ഒ​​​​​ന്നും ര​​​​​ണ്ടും ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ങ്ങളിലും ക​​​​​ടു​​​​​ത്ത നി​​​​​ഷ്പ​​​​​ക്ഷ​​​​​ത​​​​​യാ​​​​​ണ് സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

ജ​​​​​ർ​​​​​മ​​​​​ൻ, ഫ്ര​​​​​ഞ്ച്, ഇം​​​​​ഗ്ലീ​​​​​ഷ്, ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​​​ളെ ഒ​​​​​രേപോ​​​​​ലെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്ന ഒ​​​​​രു കോ​​​​​ടി​​​​​യി​​​​​ൽ താ​​​​​ഴെ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ള്ള സ്വി​​​​​റ്റ​​​​​്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​നാ​​​​​യി ഒ​​​​​രു സേ​​​​​ന​​​​​യെ​​​​​യും നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്നി​​​​​ല്ല. പ്രാ​​​​​യ​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ എ​​​​​ല്ലാ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്കും സൈ​​​​​നി​​​​​കവി​​​​​ദ്യാ​​​​​ഭ‍്യാ​​​​​സം നി​​​​​ർ​​​​ബ​​​​​ന്ധ​​​​​മാ​​​​​ണെങ്കിലും അ​​​​​തു യു​​​​​ദ്ധ​​​​​​ത്തി​​​​​ന​​​​​ല്ല; തി​​​​​ക​​​​​ച്ചും സ​​​​​മാ​​​​​ധാ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​മാ​​​​ണ്. എ​​​​​ന്നാ​​​​​ൽ, സ്വി​​​​​സ്ഗാ​​​​​ർ​​​​​ഡ് എ​​​​​ന്ന പേ​​​​​രി​​​​​ലു​​​​​ള്ള ചെ​​​​​റു കൂ​​​​​ട്ട​​​​​മു​​​​​ണ്ട്. 200ൽ ​​​​​താ​​​​​ഴെ മാ​​​​​ത്ര​​​​​മാ​​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ൾ.​ അ​​​​​വ​​​​​രു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ക​​​​​ട്ടെ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും! യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ ഒ​​​​​ത്ത ന​​​​​ടു​​​​​ക്കാ​​​​​യി ക​​​​​ട​​​​​ൽ സാ​​​​​മി​​​​പ്യ​​​​​മി​​​​​ല്ലാ​​​​​ത്ത സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നി​​​​​ലും അം​​​​​ഗ​​​​​മ​​​​​ല്ല.​

കടുത്ത ഭീഷണിയുമായി റഷ്യ

കൂ​​​​​ടു​​​​​ത​​​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ നാ​​​​​റ്റോ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ ക​​​​​ടു​​​​​ത്ത ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​മാ​​​​​യി റ​​​​​ഷ്യ രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.​ സ്വീ​​​​​ഡ​​​​​ന്‍റെ​​​​​യും ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ​​​​​യും തീ​​​​​രു​​​​​മാ​​​​​നം ഗു​​​​​രു​​​​​ത​​​​​ര അ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​കു​​​​​മെ​​​​​ന്നും ദൂ​​​​​ര​​​​​വ്യാ​​​​​പ​​​​​ക പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്. ​നാ​​​​​റ്റോ​​​​​യി​​​​​ല്‍ ചേ​​​​​രാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ത്തി​​​​​ല്‍നി​​​​​ന്നു പി​​​​​ന്തി​​​​​രി​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ദി​​​​​മി​​​​​ർ പു​​​​​ടി​​​​​ൻ ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡ്‌ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ഫോ​​​​​ണി​​​​​ൽ​​​​​ വി​​​​​ളി​​​​​ച്ച്‌ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. 30 അം​​​​​ഗ നാ​​​​​റ്റോ​​​​​യി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ റ​​​​​ഷ്യ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ലേ​​​​​റെ​​​​​യും നാ​​​​​റ്റോയ്ക്ക് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കും.

നോ​​​​​ർ​​​​​ട്ടി​​​​​ക് അ​​​​​ഥ​​​​​വാ സ്കാ​​​​​ൻ​​​​​ഡി​​​​​നേ​​​​​വി​​​​​യ​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ പൊ​​​​​തു​​​​​വി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​നം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്.​ ലോ​​​​​ക​​​​​ത്തി​​​​​ലെ മി​​​​​ക്ക​​​​​വാ​​​​​റും എ​​​​​ല്ലാ വി​​​​​ക​​​​​സ​​​​​ന സൂ​​​​​ചി​​​​​ക​​​​​ക​​​​​ളി​​​​​ലും മു​​​​​ന്നി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ.​​​​​സു​​​​​താ​​​​​ര്യ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​നും അ​​​​​ഴി​​​​​മ​​​​​തി നി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​നും പേ​​​​​രു​​​​​കേ​​​​​ട്ട​​​​​വ​​​​​ർ. ​ലോ​​​​​ക ശാ​​​​​ക്തി​​​​​ക ബ​​​​​ലാ​​​​​ബ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി നി​​​​​ഷ്പ​​​​​ക്ഷ​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന ഇ​​​​​വ​​​​​രെ ആ​​​​​യു​​​​​ധമണി​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ലോ​​​​​കസ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ഒ​​​​​ട്ടും ഭൂ​​​​​ഷ​​​​​ണ​​​​​മ​​​​​ല്ല-​​​​​അത് ആ​​​​​രു ത​​​​​ന്നെ​​​​​യാ​​​​​യാ​​​​​ലും.

ഡോ. സന്തോഷ് വേരനാനി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.