സഖ്യബലത്തിന്‍റെ കരുത്തിൽ ബിജെപി
ബി​ജെ​പി രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ എ​തി​ർ​പ്പാ​ണു ശി​വ​സേ​ന, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ടി​ആ​ർ​എ​സ് , ആം​ആ​ദ്മി പാ​ർ​ട്ടി എ​ന്നി​വ​യി​ൽനി​ന്നു നേ​രി​ടാ​ൻ പോ​കു​ന്ന​ത്. ഇ​ല​ക്ട​റ​ൽ കോ​ള​ജ് വോ​ട്ടി​ന്‍റെ അ​ന്പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം എ​ൻ​ഡി​എ​യ്ക്ക് ഇ​ല്ലെ​ന്നു​ള്ള​തു​കൊ​ണ്ടുത​ന്നെ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​ൻ ബി​ജെ​പി​ക്ക് ആ​വി​ല്ലെ​ന്ന് മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തേത​ന്നെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ്, ഒ​ഡീഷ​യി​ലെ ബി​ജെ​ഡി തു​ട​ങ്ങി​യ ക​ക്ഷി​ക​ളെ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ത്താ​നാ​യി​രി​ക്കും ബി​ജെ​പി നേ​തൃ​ത്വം ശ്ര​മി​ക്കു​ക. 2017ൽ ​രാം​നാ​ഥ് കോ​വി​ന്ദ് പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ മീ​ര​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തു മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യം മൂലം ദു​ർ​ബ​ല​മാ​യ കോ​ണ്‍ഗ്ര​സ് രാ​ഷ്ട്ര​പ​തിസ്ഥാ​നാ​ർ​ഥി വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി സ​മ​വാ​യ​ത്തി​ൽ എ​ത്താ​നാ​യി​രി​ക്കും ശ്ര​മി​ക്കു​ക. ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട്ട്, ഛത്തീ​സ്ഗ​ഡ് ഗ​വ​ർ​ണ​ർ അ​നു​സൂ​യ ഉ​യ്കെ, ജാ​ർ​ഖ​ണ്ഡ് മു​ൻ ഗ​വ​ർ​ണ​ർ ദ്രൗ​പ​തി മു​ർ​മു, കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ രാ​ഷ്‌ട്രപ​തിസ്ഥാ​ന​ത്തേ​ക്കു ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം.

ബി​ജെ​പി​ക്ക് 48.9 ശ​ത​മാ​നം വോട്ട്

രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പി​ൽ സാ​ധു​വാ​യ മൊ​ത്ത​ത്തി​ലു​ള്ള വോ​ട്ടു​ക​ളു​ടെ മൂ​ല്യ​ത്തി​ന്‍റെ അ​ന്പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം കി​ട്ടു​ന്ന സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. നി​ല​വി​ൽ എ​ൻ​ഡി​എ​യ്ക്ക് ഈ ​സം​ഖ്യ​യു​ടെ അ​ന്പ​തു ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​ണ്. നി​ല​വി​ലെ അം​ഗ​ബ​ലം അ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് 48.9 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്കും കൂ​ടി 51.1 ശ​ത​മാ​നം വോ​ട്ടു​ണ്ട്. ബി​ജെ​ഡി​യു​ടെ​യും വൈ​എ​സ്ആ​ർകോ​ണ്‍ഗ്ര​സി​ന്‍റെ​യും വോ​ട്ടു​ക​ളാ​യി​രി​ക്കും ബി​ജെ​പി​യെ വി​ജ​യ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​ക.

എ​ൻ​ഡി​എ​യു​ടെ ലോ​ക്സ​ഭ​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള എം​പി​മാ​രു​ടെ എ​ണ്ണം 337ഉം ​രാ​ജ്യ​സ​ഭ​യി​ൽ 144ഉം ​ആ​ണ്. ലോ​ക്സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സി​ന് 53, ടി​എം​സി​ക്ക് 22, ഡി​എം​കെ 24, ശി​വ​സേ​ന 19, എ​ൻ​സി​പി അ​ഞ്ച്, വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ് 22, ടി​ആ​ർ​എ​സ് ഒ​ൻ​പ​ത് എ​ന്നി​ങ്ങ​നെ​യു​മാ​ണ്. മ​റ്റു പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ രാ​ജ്യ​സ​ഭ​യി​ലെ അം​ഗ​ബ​ലം കോ​ണ്‍ഗ്ര​സ് 33, ടി​എം​സി 13, ഡി​എം​കെ 10, സി​പി​എം ആ​റ്, എ​ൻ​സി​പി നാ​ല്, ആ​ർ​ജെ​ഡി അ​ഞ്ച്, ശി​വ​സേ​ന മൂ​ന്ന്, ടി​ആ​ർ​എ​സ് ആ​റ്, വൈ​എ​സ്ആ​ർ​സി​പി ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ൻ​ഡി​എ എം​എ​ൽ​എ​മാ​രു​ടെ അം​ഗ​ബ​ലം 2017ൽ 323 ​ആ​യി​രു​ന്ന​ത് 2022ൽ 273 ​ആ​യി കു​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 208 ആ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു എം​എ​ൽ​എ​യു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം. 2017നെ ​അ​പേ​ക്ഷി​ച്ച് അ​ന്പ​ത് എം​എ​ൽ​എ​മാ​ർ കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ല്യ​ത്തി​ൽ 10,400ന്‍റെ കു​റ​വാ​യി​രി​ക്കും ബി​ജെ​പി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ.

അ​തേ​പോ​ലെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബി​ജെ​പി​യു​ടെ എം​എ​ൽ​എ​മാ​ർ 56ൽ ​നി​ന്ന് 47 ആ​യി കു​റ​ഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഒ​രു എം​എ​ൽ​എ​യു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം 64ആ​ണ്. അ​ത​നു​സ​രി​ച്ച് രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്നു കു​റ​യാ​ൻ പോ​കു​ന്ന​ത് 576 വോ​ട്ടു​ക​ളാ​ണ്. ഗോ​വ​യി​ൽ എ​ൻ​ഡി​എ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം 28ൽ ​നി​ന്ന് 20ആ​യി. ഗോ​വ​യി​ൽ രാ​ഷ‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു എം​എ​ൽ​എ​യു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം 20ആ​ണ്. അ​ങ്ങ​നെ വ​രു​ന്പോ​ൾ 160 വോ​ട്ടാ​ണ് ഗോ​വ​യി​ൽ ബി​ജെ​പി​ക്കു കു​റ​യാ​ൻ പോ​കു​ന്ന​ത്.

മ​ണി​പ്പൂ​രി​ൽ എ​ൻ​ഡി​എ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം 36ൽ ​നി​ന്ന് 32 ആ​യി. മ​ണി​പ്പൂ​രി​ലെ എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം 18 ആ​ണ്. അ​ത​നു​സ​രി​ച്ച് മ​ണി​പ്പൂ​രി​ൽനി​ന്ന് 72 വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ബി​ജെ​പി​ക്കു​ണ്ടാ​വു​ക.

എംപിമാരുടെ വോട്ടിന്‍റെ മൂല്യം 700

രാ​ഷ്‌ട്രപ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഇ​ല​ക്ട​റ​ൽ കോ​ള​ജി​ൽ 2021ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 543 ലോ​ക്സ​ഭ എം​പി​മാ​രും 233 രാ​ജ്യ​സ​ഭാ എം​പി​മാ​രും 4120 എം​എ​ൽ​എ​മാ​രും ആ​ണു​ള്ള​ത്. ആ​കെ 4,896 അം​ഗ​ങ്ങ​ൾ. ലോ​ക്സ​ഭ​യി​ലെ​ക്കും നി​യ​മ​സ​ഭ​യി​ലെക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പോ​ലെ ഒ​രു വ്യ​ക്തി​ക്ക് ഒ​രു വോ​ട്ട് എ​ന്നു​ള്ള രീ​തി​യ​ല്ല രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ. രാ​ജ്യ​സ​ഭ​യി​ലേ​യും ലോ​ക്സ​ഭ​യി​ലേ​യും ഓ​രോ എം​പി​യു​ടെ​യും വോ​ട്ടി​ന്‍റെ മൂ​ല്യം 708 ആ​യി​രു​ന്നു. എം​പി​മാ​രു​ടെ ആ​കെ വോ​ട്ട് മൂ​ല്യം 5,49,474 ആ​ണ്. സി​ക്കി​മി​ലാ​ണ് ഒ​രു വോ​ട്ടി​ന് ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട് മൂ​ല്യം. സി​ക്കി​മി​ലെ ഒ​രു വോ​ട്ടി​ന്‍റെ മൂ​ല്യം ഏ​ഴും ആ​കെ മൂ​ല്യം 224ഉം ​ആ​ണ്.

ഇ​ത്ത​വ​ണ രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​രു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം 708ൽ ​നി​ന്ന് 700 ആ​യി കു​റ​യും. ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​മ​സ​ഭ നി​ല​വി​ലി​ല്ലാ​ത്ത​താ​ണു കാ​ര​ണം. എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം സം​സ്ഥാ​ന​ങ്ങ​ൾ അ​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. ജ​ന​സം​ഖ്യ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ ക​ണ​ക്കാ​ക്കു​ന്ന​ത് 1971ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ചാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള എം​എ​എ​ൽ​എ​യു​ടെ വോ​ട്ടി​നാ​ണു ഏ​റ്റ​വും കൂ​ടു​ത​ൽ മൂ​ല്യം. കേ​ര​ള​ത്തി​ന്‍റെ ആ​കെ വോ​ട്ട് മൂ​ല്യം 21,280 ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി

ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യ രീ​തി​യി​ലാ​ണു വോ​ട്ടെ​ടു​പ്പ്. രാ​ജ്യ​സ​ഭ​യി​ലേ​യും ലോ​ക്സ​ഭ​യി​ലെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ല. ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യ​ത്തി​ലെ ഒ​റ്റ​വോ​ട്ട് കൈ​മാ​റ്റ സ​ന്പ്ര​ദാ​യ​മ​നു​സ​രി​ച്ചാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം എ​ത്ര​യാ​ണോ അ​ത്ര​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു മു​ൻ​ഗ​ണ​നാ​ക്ര​മ​മ​നു​സ​രി​ച്ച് അ​വ​രു​ടെ പേ​രു​ക​ൾ​ക്കു നേ​രെ 1, 2, 3, 4... എ​ന്നി​ങ്ങ​നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ണം. എന്നാൽ ഒ​രു വോ​ട്ട​ർ​ക്ക് ഒ​രു സ്ഥാ​നാ​ർ​ഥി മാ​ത്ര​മേ സ്വീ​കാ​ര്യ​നാ​യി​ട്ടു​ള്ളൂ എ​ങ്കി​ൽ, ത​ന്‍റെ വോ​ട്ടു​ക​ൾ ആ ​സ്ഥാ​നാ​ർ​ഥി​ക്കു മാ​ത്ര​മാ​യി രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. എ​ത്ര വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും ഒ​രു സ​മ്മ​തി​ദാ​യ​ക​ന്‍റെ യ​ഥാ​ർ​ഥ വോ​ട്ട് ഒ​ന്നു മാ​ത്ര​മാ​യി​രി​ക്കും.

(സം​സ്ഥാ​നം - തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​ർ - വോ​ട്ട് മൂ​ല്യം- ആ​കെ വോ​ട്ട് മൂ​ല്യം)

ആ​ന്ധ്ര​പ്ര​ദേ​ശ് -175 - 159 - 27,825
അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് - 60 - 8- 480
ആ​സാം - 126- 116 - 14,616
ബി​ഹാ​ർ - 243 - 173 - 42,039
ച​ത്തീ​സ്ഗ​ഢ് - 90 - 129- 11,610
ഡ​ൽ​ഹി - 70 - 58-4,060
ഗോ​വ - 40- 20 - 800
ഗു​ജ​റാ​ത്ത് - 182 - 147- 26,754
ഹ​രി​യാ​ന - 90 - 112 - 10,080
ഹി​മാ​ച​ൽ​പ്ര​ദേ​ശ് - 68- 51- 3468
ജാ​ർ​ഖ​ണ്ഡ് - 81 - 176 - 14,256
ക​ർ​ണാ​ട​ക - 224 - 131 - 29,344
കേ​ര​ളം - 140 - 152 - 21,280
മ​ധ്യ​പ്ര​ദേ​ശ് - 230 - 131 - 30,130

മ​ഹാ​രാ​ഷ്ട്ര - 288 - 175- 50,400
മ​ണി​പ്പൂ​ർ - 60 - 18 - 1,080
മേ​ഘാ​ല​യ - 60 - 17 - 1,020
മി​സോ​റാം - 40 - 8 - 320
നാ​ഗാ​ലാ​ൻ​ഡ് - 60 - 9 - 540
ഒ​ഡീ​ഷ - 147 - 149 - 21,903
പു​തു​ച്ചേ​രി - 30 - 16- 480
പ​ഞ്ചാ​ബ് - 117 - 116 - 13,572
രാ​ജ​സ്ഥാ​ൻ -200- 129 - 25,800
സി​ക്കിം - 32 - 7 - 224
ത​മി​ഴ്നാ​ട് - 234 - 176 - 41,184
തെ​ലു​ങ്കാ​ന - 119 - 132 - 15,708
ത്രി​പു​ര - 60 - 26 - 1,560
ഉ​ത്ത​ർ​പ്ര​ദേ​ശ് - 403 - 208 - 83,824
ഉ​ത്ത​രാ​ഖ​ണ്ഡ് - 70 - 64 - 4,480
വെ​സ്റ്റ് ബം​ഗാ​ൾ - 294 - 151 - 44,394

നമ്മുടെ രാഷ്‌ട്രപതിമാർ

രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ്
(1950 ജ​​​നു​​​വ​​​രി 26 - 1962 മേ​​​യ് 13)

രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ രാ​​​ഷ്‌​​​ട്ര​​​പ​​​തി, സ്വാ​​​ത​​​ന്ത്ര​​​സ​​​മ​​​ര സേ​​​നാ​​​നി, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ, പ​​​ണ്ഡി​​​ത​​​ൻ. ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ൽ ഗാ​​​ന്ധി​​​ക്കൊ​​​പ്പം പ്ര​​​വർത്തി​​​ച്ചു. 1962 ൽ ​​​രാ​​​ജ്യം ഭാ​​​ര​​​ത​​​ര​​​ത്നം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.

എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ
(1962 മേ​​​യ് 13 - 1967 മേ​​​യ് 13)

ത​​​ത്വ​​​ചി​​​ന്ത​​​ക​​​ൻ, പ​​​ണ്ഡി​​​ത​​​ൻ, വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​ൻ. ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്ത്യ​​​യി​​​ലെ മ​​​ദ്രാ​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ലെ തി​​​രു​​​ട്ടാ​​​ണ​​​യി​​​ൽ ജ​​​ന​​​നം. ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഭു​​​പ​​​ദ​​​വി 1931 ലും ​​​ഭാ​​​ര​​​ത​​​ര​​​ത്നം 1954 ലും ​​​ല​​​ഭി​​​ച്ചു.

സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ
(1967 മേ​​​യ് 13 - 1969 മേ​​​യ് 3)

സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ൻ, സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേനാ​​​നി. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്ര​​​പ​​​തി. രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​ദ​​​വി​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ​​​വ്യ​​​ക്തി.

വി.​​​വി. ഗി​​​രി
(1969 ഓ​​​ഗ​​​സ്റ്റ് 24 - 1974 ഓ​​​ഗ​​​സ്റ്റ് 24)

ഗാ​​​ന്ധി​​​യ​​​ൻ, കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ. രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ക്കു​​​ന്ന ആ​​​ദ്യ​​​വ്യ​​​ക്തി. കേ​​​ന്ദ്ര തൊ​​​ഴി​​​ൽ മ​​​ന്ത്രി (1952-1954), കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ (1960-1965), ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി (1967- 1969), ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​വർത്തി​​​ച്ചു.

ഫ​​​ക്രൂ​​​ദീ​​​ൻ അ​​​ലി അ​​​ഹ​​​മ്മ​​​ദ്
(1974 ഓ​​​ഗ​​​സ്റ്റ് 24 - 1977 ഫെ​​​ബ്രു​​​വ​​​രി 11)

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ്. ഇ​​​ന്ത്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യാം​​​ഗം. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തെ ഇ​​​ന്ത്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്. പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലി​​​രി​​​ക്കെ 1977 ഫെ​​​ബ്രു​​​വ​​​രി 11 ന് ​​​മ​​​ര​​​ണം.

നീ​​​ലം സ​​​ഞ്ജീ​​​വ റെ​​​ഡ്ഢി
(1977 ജൂ​​​ലൈ 25 - 1982 ജൂ​​​ലൈ 25.)

സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി, കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി, ര​​​ണ്ടു വ​​​ട്ടം ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വൃ​​​ത്തി​​​ച്ചു. ലാ​​​ൽ​​​ബ​​​ഹാ​​​ദൂ​​​ർ ശാ​​​സ്ത്രി, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മ​​​ന്ത്രി​​​സ​​​ഭ​​​ക​​​ളി​​​ൽ അം​​​ഗം.

ഗ്യാ​​​നി സെ​​​യി​​​ൽ സിം​​​ഗ്
(1982 ജൂ​​​ലൈ 25- 1987 ജൂ​​​ലൈ 25)

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ്, കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി, കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി, ചേ​​​രി​​​ചേരാ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ (1983-1986) എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വർത്തി​​​ച്ചു. സി​​​ക്ക് വം​​​ശ​​​ജ​​​നാ​​​യ ആ​​​ദ്യ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി.

ആർ. വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ
(1987 ജൂ​​​ലൈ 25 - 1992 ജൂ​​​ലൈ 25)

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ, സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ്. മ​​​ദ്രാ​​​സ് ല​​​യോ​​​ള കോ​​​ള​​​ജി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം. നാ​​​ലു വ​​​ട്ടം ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ശ​​​ങ്ക​​​ർ​​​ദ​​​യാ​​​ൽ ശ​​​ർ​​​മ
(1992 ജൂ​​​ലൈ 25- 1997 ജൂ​​​ലൈ 25)

കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ, കേ​​​ന്ദ്ര​​​മ​​​ന്ത്രി, മു​​​ഖ്യ​​​മ​​​ന്ത്രി, അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വൃ​​​ത്തി​​​ച്ചു. ഭോ​​​പ്പാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് (1956 ൽ ​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ല​​​യി​​​പ്പി​​​ച്ചു) മു​​​ഖ്യ​​​മ​​​ന്ത്രി. നെ​​​ഹ്റു, ഇ​​​ന്ദി​​​ര സ​​​ർ​​​ക്കാ​​​രി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി.

കെ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ൻ
(1997 ജൂ​​​ലൈ 25 - 2002 ജൂ​​​ലൈ 25)

രാ​​​ഷ്‌​​​ട്ര​​​പ​​​തിപ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി, ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ, പ​​​ണ്ഡി​​​ത​​​ൻ. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ഉ​​​ഴ​​​വൂ​​​രി​​​ൽ ജ​​​ന​​​നം.നെ​​​ഹ്റു​​​വി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സി​​​ൽ. ജ​​​പ്പാ​​​ൻ, യു​​​കെ, താ​​​യ്‌ല​​​ൻ​​​ഡ്, തു​​​ർ​​​ക്കി, ചൈ​​​ന, അ​​​മേ​​​രി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അം​​​ബാ​​​സ​​​ഡ​​​ർ.

എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം
(2002 ജൂ​​​ലൈ 25 - 2007 ജൂ​​​ലൈ 25)

ഇ​​​ന്ത്യ​​​യു​​​ടെ മി​​​സൈ​​​ൽ മാ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ. ഡി​​​ആ​​​ർ​​​ഡി​​​ഒ, ഇ​​​സ്രോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ.ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​മേ​​​ശ്വ​​​ര​​​ത്ത് ജ​​​ന​​​നം. രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​ദ​​​ത്തി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ.

പ്ര​​​തി​​​ഭാ പാ​​​ട്ടീ​​​ൽ
(2007 ജൂ​​​ലൈ 25 - 2012 ജൂ​​​ലൈ 25)

അ​​​ഭി​​​ഭാ​​​ഷ​​​ക, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ്, രാ​​​ജ​​​സ്ഥാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ എ​​​ന്നീ നി​​​ല​​​യി​​​ൽ പ്ര​​​വർത്തി​​​ച്ചു. ഇ​​​ന്ത്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന ആ​​​ദ്യ വ​​​നി​​​ത. നി​​​ല​​​വി​​​ൽ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​ക മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് പ്ര​​​തി​​​ഭ.

പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി
(2012 ജൂ​​​ലൈ 25 - 2017 ജൂ​​​ലൈ 25)

1969 ൽ ​​​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി. ഇ​​​ന്ദി​​​ര​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യിരുന്നു. ആ​​​ർ​​​എ​​​സ്എ​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആ​​​ദ്യ​​​ത്തെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ണ്.

രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ്
(2017 ജൂ​​​ലൈ 25)

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ, പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം, ഗ​​​വ​​​ർ​​​ണ​​​ർ എ​​​ന്നീ നി​​​ല​​​യി​​​ൽ പ്ര​​​വർത്തി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​രൗ​​​ഖി​​​ൽ ജ​​​ന​​​നം. ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി, സു​​​പ്രീം​​​കോ​​​ട​​​തി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 16 വ​​​ർ​​​ഷം പ്രാ​​​ക്ടീ​​​സ് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.