Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ഈ അധികാര വടംവലി ആർക്കുവേണ്ടി?
Wednesday, November 16, 2022 1:33 AM IST
ഭരണഘടനാ സ്ഥാപനങ്ങളായ ഗവർണറും ഗവണ്മെന്റും തമ്മിലുള്ള പോരും പോർവിളിയും ആർക്കുവേണ്ടി എന്നുള്ള കാതലായ ചോദ്യമാണ് പൊതുസമൂഹത്തിൽനിന്ന് ഇപ്പോൾ ഉയരുന്നത്. ഫലത്തിൽ ഭരണ നിർവഹണ സംവിധാനത്തിന്റെ (എക്സിക്യൂട്ടീവ്) തന്നെ പരസ്പര പൂരകങ്ങളായ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. എന്നാൽ നാം മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ഇവിടെ ആരും ജയിക്കുന്നില്ല, തോൽക്കുന്നുമില്ല. കാരണം ഭരണഘടനാ ദർശനങ്ങളും സഹകരണ ഫെഡറൽ തത്വങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് തോളോടുതോൾ ചേർന്ന് പരസ്പരം പ്രവർത്തിക്കേണ്ടതായ രണ്ടു സുപ്രധാന അധികാരകേന്ദ്രങ്ങളാണവ.
സർക്കാർ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നിയമസഭയോടും ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഗവർണറാകട്ടെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്ന സ്ഥാപനവും ഭരണഘടനായന്ത്രത്തിന്റെ അച്ചാണിയുമാണ്.
ജനങ്ങൾക്കുവേണ്ടിയാണ് ഇപ്പോഴുള്ള പോരാട്ടം എന്നതു തോന്നുന്നില്ല, തോന്നിപ്പിക്കുന്നതുമില്ല. അധികാര മേൽക്കോയ്മയ്ക്കു വേണ്ടിയുള്ള മത്സരമാണിത്. അകലെ നിന്നുകൊണ്ട് പട്ടം പറപ്പിക്കുവാനുള്ള വ്യഗ്രതയായാണ് തോന്നിക്കുന്നത്. ഇവ ഈ നിലയിൽ തുടരുന്നത് ഒരുപക്ഷേ ഭരണസ്തംഭനത്തിന് കാരണമാകാം. അങ്ങനെയെങ്കിൽ അത് അന്തിമമായി ബാധിക്കുക ജനങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയും ഭരണപ്രക്രിയയെയുമായിരിക്കും. അത് ക്ഷണിച്ചുവരുത്തുന്ന അനന്തര ഫലങ്ങൾ നിസാരമായി തള്ളിക്കളയുവാനുമാവില്ല.
ശോഷിക്കുന്ന ഭരണമൂല്യങ്ങൾ
കഴിഞ്ഞ 73 വർഷത്തെ ഭരണഘടനാനന്തര കാലഘട്ടത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരവിനിയോഗത്തിൽ കാതലായ വ്യതിയാനങ്ങൾ രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. അധികാരമെന്നത് അമിതാധികാരമായും സർവാധികാരമായും സ്വേച്ഛാധികാരമായും രൂപാന്തരപ്പെട്ടിരിക്കുന്നു. വിശേഷാധികാരമുള്ള വിഭാഗവും അടിച്ചമർത്തപ്പെടുന്ന വിഭാഗവും എന്ന തരംതിരിവുകൾ പിറവിയെടുത്തിരിക്കുന്നു. ഭരണനിർവഹണത്തിൽ ഭരണഘടനാ തത്വങ്ങളും മൗലികാവകാശങ്ങളും പലപ്പോഴും മാനിക്കപ്പെടുന്നില്ല. ഭരണഘടനാ മൂല്യങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്നു.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് ഭരണഘടനാധികാരത്തിൽ പ്രതിഫലിക്കേണ്ടത്. വ്യക്തി താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനം അവിടെ അപ്രസക്തമാണ്. അത്തരം സമീപനങ്ങൾ ഭരണഘടനയോടുള്ള അവിശ്വസ്തതയാണു കാണിക്കുന്നത്.
സർക്കാരിന്റെ ഇംഗിതമനുസരിച്ച് ഭരണയന്ത്രം മുന്നോട്ടു കൊണ്ടുപോകുവാൻ അനുവദിക്കാത്ത ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുവാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ നാളെ ഗവർണർ വേണ്ട എന്ന സമീപനം രാജ്യത്ത് ഉയർന്നുവരാം. അത് ജനാധിപത്യ വീക്ഷണമല്ല, ഏകാധിപത്യ പ്രവണതയാണ്. അതിന് ഭരണഘടനയിൽ സ്ഥാനവുമില്ല.
ഗവർണറെ മാറ്റുവാൻ നിയമസഭയ്ക്കോ സംസ്ഥാന സർക്കാരിനോ അധികാരമില്ല. രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവർണർ രാഷ്ട്രപതിയുടെ പ്രീതിക്ക് വിധേയമായി തുടരുന്ന ഭരണഘടനാ സ്ഥാപനമാണ്. ഗവർണറെ തിരിച്ചുവിളിക്കാൻ സംസ്ഥാനങ്ങൾക്ക് രാഷ്ട്രപതിയോടോ കേന്ദ്രമന്ത്രിസഭയോടോ ആവശ്യപ്പെടാം എന്നുമാത്രം. ഭരണഘടനാ ലംഘനത്തിന് കോടതിക്കു പോലും ഗവർണറെ സ്ഥാനഭ്രഷ്ടനാക്കാൻ കഴിയുകയില്ല. രാഷ്ട്രപതിയെ ഭരണഘടനാ ലംഘനത്തിന് ഇംപീച്ച്മെന്റ് നടപടിയിലൂടെ പാർലമെന്റിന് നീക്കംചെയ്യാമെങ്കിൽ അത്തരമൊരു നടപടിക്ക് ഗവർണറുടെ കാര്യത്തിൽ സാധുതയില്ല.
ഭരണഘടനയുടെ 361-ാം അനുച്ഛേദം അനുസരിച്ച് ഗവർണറുടെ ഭരണഘടനാ ചുമതല നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കോടതിയോടുപോലും ഗവർണർക്ക് ഉത്തരം പറയേണ്ടതായ ബാധ്യതയില്ല. വ്യക്തിപരമായ ബാധ്യതയും ഉടലെടുക്കുന്നില്ല. തന്റെ ഭരണഘടനാധികാരം ഭരണഘടനയിൽ പ്രത്യേകമായി പ്രതിപാദിക്കാത്ത സാഹചര്യങ്ങളിൽ അത് വിവേചനാധികാരത്തിൽപ്പെടുന്നതാണോ എന്നു തീരുമാനിക്കാനുള്ള അവകാശവും ഗവർണർക്കാണ്. ആ തീരുമാനം അന്തിമമാണുതാനും. കോടതിക്കുപോലും അത്തരം തീരുമാനങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്.
ഭരണഘടനയിൽ ഒരു സ്ഥാപനത്തിനും അമിതമായ അധികാരങ്ങളില്ല. എല്ലാം നിയന്ത്രിത അധികാരങ്ങളാണ്. നിയമ നിർമാണം നടത്താനുള്ള നിയമനിർമാണ സഭകളുടെ അധികാരവും ഭരണനിർവഹണം നടത്താനുള്ള ഭരണകൂടത്തിന്റെ അവകാശവും ഭരണഘടനാ ലംഘനം തെളിഞ്ഞാൽ അതു കണ്ടെത്തി തിരുത്താനുള്ള ഉന്നതകോടതികളുടെ അവകാശവുമെല്ലാം നിയന്ത്രിത അധികാരങ്ങളാണ്.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയോട് വിയോജിച്ച ഹരീഷ് റാവത്ത് കേസിലെ 2016ലെ ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടത് ഭരണഘടനാ ചുമതല നിർവഹണത്തിൽ ആരും അന്തിമ വിധികർത്താക്കളല്ല എന്നതാണ്. നിയമപരമല്ലാത്ത ഓരോ തീരുമാനവും സാധാരണ മനുഷ്യന്റെ ഭാവിയിലേക്കും ജീവിതത്തിലേക്കുമുള്ള ഇടപെടലാണ്. ഈ സാധാരണ മനുഷ്യർ വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുത്തവരാണ് ഭരണകർത്താക്കൾ. ഈ ജനാധിപത്യബോധം ഓരോ തീരുമാനത്തെ യും നയിക്കേണ്ടതാണ്.
കൃത്യമായ അതിർവരന്പുകൾ
നിയമനിർമാണങ്ങളിൽ മൗലികാവകാശ ലംഘനം പാടില്ല, അധികാര പരിധി മറികടക്കരുത്, സ്വേച്ഛാപരമായ നിയമനിർമാണങ്ങൾ അരുത് എന്നിവയെല്ലാം ഭരണഘടനാ നിയന്ത്രണങ്ങളാണ്. നിയമനിർമാണ അധികാര മേഖലയുമായി ബന്ധപ്പെട്ടതാണ് എക്സിക്യൂട്ടീവിന്റെ ഭരണനിർവഹണ അധികാരവും. ജൂഡീഷൽ അധികാരത്തിനും ഭരണഘടനാപരമായ അതിർവരന്പുകളുണ്ട്. എന്തിന്, ഭരണഘടനാ ഭേദഗതിക്കായുള്ള പാർലമെന്റിന്റെ അധികാരംപോലും സർവാധികാരമല്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഇളക്കിമറിക്കുന്ന രീതിയിൽ അധികാരം വിനിയോഗിക്കാനാവില്ല. രാജാവും രാജഭരണവും എന്ന സങ്കല്പം ഭരണഘടനാ വീക്ഷണമല്ല. ഭരണനിർവഹണത്തിൽ ഭീതിയോ പ്രീണനമോ പാടില്ല. മുൻവിധിയോ ഇഷ്ടാനിഷ്ടങ്ങളോ വ്യക്തിതാത്പര്യങ്ങളോ കടന്നുകൂടരുത്. ഭരണഘടനാധികാരങ്ങൾ സ്വകാര്യ അവകാശങ്ങളല്ല. വികാരങ്ങൾക്ക് കീഴ്പെടാത്ത വിവേകത്തോടെയും ഭരണഘടനാ ബോധ്യത്തോടെയുമുള്ള ചുവടുവയ്പുകളാണ് ഭരണഘടനാ സ്ഥാപനങ്ങൾ പ്രകടിപ്പിക്കേണ്ടത്.
തുടരെയുള്ള തർക്കങ്ങൾ
വിദ്യാഭ്യാസം കണ്കറന്റ് പട്ടികയിൽ ഉൾപ്പെടുന്ന നിയമനിർമാണ മേഖലയാണ്. നേരത്തേ അത് സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ട നിയമനിർമാണ വിഷയമായിരുന്നു. ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് അത് കണ്കറന്റ് പട്ടികയിലേക്കു മാറ്റപ്പെട്ടത്. തത്ഫലമായി വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം നടത്താം. എന്നാൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ കേന്ദ്രനിയമങ്ങൾക്ക് ഭരണഘടനയുടെ 254-ാം അനുച്ഛേദപ്രകാരം പ്രാമുഖ്യമുണ്ട്.
ഉന്നത വിദ്യാഭ്യാസമേഖല അല്പം വ്യത്യസ്തമാണ്. ഈ മേഖലയിൽ കേന്ദ്രത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏകോപനവും നിലവാര നിർണയവും പാർലമെന്റിന്റെ അധികാരപരിധിയിൽ പെട്ടതാണ്. നീറ്റ് നിർബന്ധമാക്കിയ കേന്ദ്രനിയമനിർമാണ നടപടി ശരിവച്ചുകൊണ്ട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കേസിൽ 2020ലെ സൂപ്രീംകോടതി വിധി ഇത് വ്യക്തമാക്കുന്നു. പാർലമെന്റിന്റെ യൂണിയൻ പട്ടികയിലുള്ള നിയമനിർമാണ അധികാരം കണ്കറന്റ് പട്ടികയിൽ സംസ്ഥാന നിയമനിർമാണ സഭകൾക്കു കൂടിയുള്ള അധികാരങ്ങളെ മറികടക്കുന്നതാണെന്ന് മോഡേണ് ഡന്റൽ മെഡിക്കൽ കോളേജ് കേസിലെ 2016ലെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു.
മികവിന്റെ കേന്ദ്രങ്ങൾ
സർവകലാശാലകൾ മികവിന്റെയും സ്വയംഭരണത്തിന്റെയും കേന്ദ്രങ്ങളാണ്. വൈസ്ചാൻസലർമാർ പാണ്ഡിത്യംകൊണ്ടും ഭരണമികവുകൊണ്ടും ഏവർക്കും മുന്നിൽ നിൽക്കുന്നവരും പൊതുസമൂഹത്തിലും അക്കാദമിക് രംഗത്തും സർവാദരണീയരും ആയിരിക്കണം. സർവകലാശാലകളെ മികവിന്റെ ശ്രേണികളിൽ എത്തിക്കാൻ കെൽപ്പുള്ളവരാകണം വൈസ്ചാൻസലർമാർ.
വൈസ്ചാൻസലറെ നിയമിക്കുവാനുള്ള അധികാരം രാജ്യത്ത് നിലനിൽക്കുന്ന നിയമപ്രകാരം വിസിറ്റർക്കോ ചാൻസലർക്കോ ആണ്. ഗവർണർ തന്നെ സംസ്ഥാനത്തെ സർവകലാശാലകളിൽ ചാൻസലറായിരിക്കണമെന്ന് കേന്ദ്രനിയമങ്ങളിലോ യൂജിസി മാനദണ്ഡങ്ങളിലോ നിർബന്ധമാക്കുന്നില്ല. ഭരണഘടനാ പദവിയല്ല ചാൻസലർ പദവി. പക്ഷേ ചാൻസലർ ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കണം. സ്വയംഭരണാധികാരമുള്ള സർവകലാശാലകൾ ഒരുതരത്തിലും നിയമലംഘനം നടത്തുന്നില്ലെന്നും സ്ഥാപന ലക്ഷ്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്ന ചാലകശക്തിയായിരിക്കണം. സർവകലാശാലാ ഭരണത്തിൽ തെറ്റുകൾ കടന്നുകൂടുന്നില്ലെന്ന് ഉറപ്പാക്കുന്ന സംവിധാനമായ ചാൻസലർ പദവി വെറുമൊരു ആലങ്കാരിക സ്ഥാനമല്ല. അമിതാധികാരത്തിന്റെ ഒഴുക്കിനെ തടയുന്ന തടയണയാണിത്. അധികാരപ്രയോഗത്തിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന കേന്ദ്രബിന്ദു.
അമേരിക്കയിൽ പൊതുസർവകലാശാലകളിൽ ചാൻസലർ പദവിയോ പ്രസിഡന്റ് പദവിയോ വഹിക്കുന്നവർ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരാണ്. ചില സർവകലാശാലകളുടെ ചാൻസലർമാരും പ്രസിഡന്റുമാരും അതത് സംസ്ഥാനത്തെ ഗവർണർമാരോ സെനറ്റർമാരോ ഒക്കെയാണ്. പാർലമെന്ററി സംവിധാനം നിലനിൽക്കുന്ന ഇംഗ്ലണ്ടിൽ കിരീടാവകാശികളും പ്രഭുക്കളും പ്രഭു പത്നിമാരും ഇടപ്രഭുക്കളും പല സർവകലാശാലകളുടെയും ചാൻസലർ പദവി വഹിക്കുന്നു. 2001ൽ വൈദ്യശാസ്ത്ര രംഗത്തുനിന്നു നോബൽ സമ്മാനത്തിന് അർഹനായ സർ പോൾ നേഴ്സ് ആണ് 2017 മുതൽ പ്രസിദ്ധമായ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയുടെ ചാൻസലർ.
ശ്രേഷ്ഠമായ സ്ഥാനം
ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരണമോ എന്നു തീരുമാനിക്കേണ്ടത് നിയമസഭയും സർക്കാരുമാണ്. യൂണിവേഴ്സിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തി ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാവുന്നതാണ്. എന്നാൽ പകരം കൊണ്ടുവരുന്ന സംവിധാനം ദുർബലമാകാൻ പാടില്ല. പൊതുവിശ്വാസവും ജനകീയ സ്വീകാര്യതയും സ്വതന്ത്രമായ പ്രവർത്തനവും ആർജിക്കുന്നതാവണം. ചാൻസലറുടെ നിലവിലുള്ള അധികാരങ്ങൾ കുറയുവാനും പാടില്ല. സ്വതന്ത്രമായ ഒരു സംവിധാനത്തെ മാറ്റി പകരം സംവിധാനം കൊണ്ടുവരുന്പോൾ പാലിക്കേണ്ടതായ കാര്യങ്ങൾ സുപ്രീംകോടതി മദ്രാസ് ബാർ അസോസിയേഷൻ കേസിൽ 2014ൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
യുജിസി നിയമത്തിൽ ചാൻസലർ സ്ഥാനം വിഭാവന ചെയ്യുന്നുണ്ടെങ്കിലും ആരായിരിക്കണം ചാൻസലർ എന്ന് പ്രതിപാദിക്കുന്നില്ല. ചാൻസലറുടെ യോഗ്യതയും സേവന വ്യവസ്ഥകളും എടുത്തുപറയുന്നില്ല. യുജിസി ധനസഹായം ലഭിക്കുന്ന സർവകലാശാലകളിലെ ചാൻസലർ നിയമനത്തിന്റെ യോഗ്യതകളും സേവന വ്യവസ്ഥകളും യുജിസിക്ക് തന്നെ നിഷ്കർഷിക്കാവുന്നതാണ്. അത്തരം ചട്ടങ്ങളുടെ അഭാവത്തിൽ സംസ്ഥാനങ്ങൾക്ക് യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ചാൻസലർ പദവിക്ക് പകരം സംവിധാനം ഏർപ്പെടുത്താനാകും. വെസ്റ്റ് മിനിസ്റ്റർ മോഡൽ ഭരണ സംവിധാനവും ഭരണഘടനാ തത്വങ്ങളും സംസ്ഥാനങ്ങളെ ഇതിനു പ്രാപ്തരാക്കുന്നു.
വിദ്യാഭ്യാസ, ഗവേഷക വിദഗ്ധരെ സർവകലാശാലകളുടെ ചാൻസലർമാരായി നിയോഗിക്കുന്നതിൽ തെറ്റു കാണാനാകില്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുവാനാണ് ലക്ഷ്യമിടുന്നതെങ്കിൽ അതു നല്ലതുതന്നെ. എന്നാൽ സ്വയംഭരണ അതിരുകൾ രാഷ്ട്രീയ അതിരുകളുമായി ബന്ധപ്പെടുത്തരുത്. ചാൻസലറുടെ നിയമനാധികാരി സർക്കാരായി തുടരുന്പോൾ രാഷ്ട്രീയമായി ബന്ധപ്പെടുത്താതെ ചാൻസലർ നിയമനവും സർവകലാശാലകളുടെ സ്വയംഭരണാധികാരവും മുന്നോട്ടുകൊണ്ടു പോകാനാകുമോ എന്നുള്ളതാണ് ഉയർന്നുവരുന്ന ചോദ്യം.
അനിവാര്യമോ ഓർഡിനൻസ്
ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ഓർഡിനൻസ് മന്ത്രിസഭയുടെ ശിപാർശപ്രകാരമായതിനാൽ സാധാരണ ഗതിയിൽ ഗവർണർ ഒപ്പിടേണ്ടതാണ്. അതിന്റെ ആവശ്യകത വിശദീകരിക്കേണ്ടത് മന്ത്രിസഭയാണ്. കോടതിക്കുപോലും ഓർഡിനൻസിന്റെ ആവശ്യകത പരിശോധിക്കാനാകില്ല. സംസ്ഥാന സർവകലാശാല നിയമങ്ങളുടെ ഭേദഗതി സംസ്ഥാന നിയമനിർമാണ മേഖലയുമായി ബന്ധപ്പെട്ടതാണ്.
ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കംചെയ്യുന്നത് നിലവിലെ വ്യവസ്ഥകൾ പ്രകാരം കേന്ദ്രനിയമങ്ങൾക്കെതിരല്ല. ഗവർണറെന്ന ഭരണഘടനാ സ്ഥാപനത്തിന് സംസ്ഥാന നിയമങ്ങൾ വഴി ലഭിച്ച അധിക അധികാരമാണത്. അതിനാൽ സംസ്ഥാനത്തിന് നിയമനിർമാണമെന്ന പ്രക്രിയയിലുടെ അധിക അധികാരത്തെ എടുത്തുമാറ്റി പകരം സംവിധാനം ഏർപ്പെടുത്താം. അത് ഗവർണർ പദവിയെയോ ഗവർണറുടെ ഭരണഘടനാപരമായ അധികാരത്തെയോ ബാധിക്കുന്നുമില്ല.
ഗവർണർക്ക് അധിക അധികാരം നൽകുന്ന ബില്ലുകളും അംഗീകരിക്കേണ്ടത് ഗവർണറാണെന്നിരിക്കെ നൽകപ്പെട്ട അധികാരം പിൻവലിക്കുന്ന ബില്ലുകളിലോ ഓർഡിനൻസിലോ മറ്റ് ഭരണഘടനാ ലംഘനങ്ങൾ ഒന്നുമില്ലെങ്കിൽ ഒപ്പിടാതിരിക്കാൻ കഴിയുമോ എന്നുള്ളതാണ് പ്രസക്തമായ കാര്യം.
ഭരണഘടനാ വ്യവസ്ഥകളെ രാഷ്ട്രീയ പോരാട്ടങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആക്കുന്നത് തെറ്റായ പ്രവണതയും വ്യവസ്ഥകളുടെ ദുർവിനിയോഗവുമാണ്. ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ വിവേചനാധികാരം ഉപയോഗിച്ച് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടാൽ മന്ത്രിസഭയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് പിൻവലിച്ചുകൊണ്ട് മാത്രമേ ബന്ധപ്പെട്ട വിഷയം ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുവാനാകൂ. ഭരണഘടനാ കീഴ്വഴക്കങ്ങളുടെ പ്രസക്തി ഇവിടെയാണ് ഉയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ ക
ഏലിച്ചേടത്തി ചോദിച്ചു: “എവിടെയാണ് എറണാകുളം?’’
ഏലിച്ചേടത്തിക്കും ചാക്കോച്ചനും രണ്ടാണ് മക്കൾ. മുതിർന്ന സന്താനം ക
അസംബന്ധങ്ങൾ... അസംബന്ധങ്ങൾ!
അനന്തപുരി/ദ്വിജന്
കേരളനിയമസഭ ഏത് അ
സന്പന്നർക്കു വളമിട്ട്, പാവങ്ങളുടെ വേരറത്ത്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“സന്പന്നരുടെ വരുമാനത്തിന്റെ 90 ശതമാനം
ഇനി പാട്ടുകളുടെ സൗരയൂഥത്തിൽ
വി.ആർ. ഹരിപ്രസാദ്
‘താങ്കൾ തീർച്ചയായും വാണിയുടെ സ്വരം ക
ഏതോ ജന്മ കല്പനയിൽ...
വി.എസ്. ഉമേഷ്
ഈശ്വരന്റെ ഏതോ ജന്മകലപ്നയിൽ ഒ
ആരും പാടാത്ത പാട്ടിന്റെ മാധുര്യംപോൽ...
ബിജോ ജോ തോമസ്
സാരിത്തലപ്പ് തോളിലേക്കു മെല്ലെയൊന
അന്യായവിലയും ചില ക്രൂരഫലിതങ്ങളും
സാമ്പത്തിക വിദഗ്ധനാണെങ്കിലും താനൊരു വലിയ വിദഗ്ധനാണെന്ന് അവകാശപ്പെടുന്ന ആള
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്മല്ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top