Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ചരിത്രനിഷേധങ്ങൾക്കു പിന്നിൽ തീവ്ര വർഗീയവാദികളോ?
Thursday, December 1, 2022 10:09 PM IST
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
കാലാകാലങ്ങളായി വിദ്യാഭ്യാസരംഗത്ത് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്. ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ പൊതുവായി അംഗീകരിക്കപ്പെട്ട ചരിത്രസത്യങ്ങളെ ചില വർഗീയ കാഴ്ചപ്പാടുകളാൽ ഒഴിവാക്കിയും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഇത്തരം ശ്രമങ്ങൾ ഉണ്ടായത് പലപ്പോഴും വിവാദവിഷയങ്ങളായിരുന്നു.
പാഠപുസ്തകങ്ങളുടെ രാഷ്ട്രീയം
ചില തീവ്രഹിന്ദുത്വ സംഘടനകളുടെ നിരന്തരമായ സ്വാധീനഫലമായി സിബിഎസ്ഇ പോലെ ദേശീയതലത്തിലുള്ള വിദ്യാഭ്യാസ സിലബസിൽ ചരിത്രതമസ്കരണത്തിനുള്ള ശ്രമം പലപ്പോഴും വിവാദങ്ങളായി പുറത്തുവന്നിട്ടുള്ളതാണ്. സവിശേഷമായി ക്രിസ്ത്യൻ, മുസ്ലിം ചരിത്രസംബന്ധിയായ വസ്തുതകൾ മനഃപൂർവം അവഗണിക്കുകയും വക്രീകരിക്കുകയും ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഗുജറാത്ത് കലാപം പോലെ കറുത്ത ഏടുകളുള്ള ചരിത്രസംഭവങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടാൻ ചിലർ തത്രപ്പെടുകയും മറ്റും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും മനസിലാകുന്നതുമാണ്. ഉദാഹരണമായി, 2002 നവംബർ 30നു നടന്ന പന്ത്രണ്ടാം ക്ലാസിലെ ഒന്നാം ടേം സോഷ്യോളജി പരീക്ഷയിൽ, ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ലഹളയുടെ കാലഘട്ടത്തിലെ സർക്കാർ ആരായിരുന്നു എന്ന ചോദ്യം വന്നതിനെ നിശിതമായ രീതിയിലാണ് സിബിഎസ്ഇ ബോർഡ് എതിർത്തത്.
പാഠപുസ്തകത്തിലുള്ള ഒരു ഭാഗത്തെ കേന്ദ്രീകരിച്ചുതന്നെയാണ് ഈ ചോദ്യം വന്നതെങ്കിലും, പ്രസ്തുത ചോദ്യം ഇട്ടതിലും അതിനെതിരേ എതിർപ്പുകൾ ഉണ്ടാകുന്നതിലും പിന്നിലെ രാഷ്ട്രീയം നിഷ്പക്ഷമതികൾക്ക് എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ. ബിജെപി ഭരിക്കുന്ന ഇന്നാകട്ടെ ഗുജറാത്ത് കലാപം പാഠപുസ്തകങ്ങളിൽനിന്നെല്ലാം ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്.
കേരളത്തിലും വെട്ടിനിരത്തൽ
അതുപോലെതന്നെ, സംസ്ഥാനതലങ്ങളിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പ്രാദേശികമായ ചില സങ്കുചിത ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നുണ്ട് എന്ന് നിസംശയം പറയാം. കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ഇറക്കുന്ന പാഠപുസ്തകങ്ങൾ ഇതിനൊരു ഉദാഹരണമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ച് പഠനപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്ന ഈ കാലയളവിൽ ഇത്തരം കാര്യങ്ങൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിന് ആഘാതം ഏൽപ്പിച്ചിട്ടുള്ളത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. മതമില്ലാത്ത ജീവനെ പ്രോത്സാഹിപ്പിക്കുന്ന ആശയധാരകളുമായി കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ പാഠപുസ്തകങ്ങളിലെയും വിദ്യാഭ്യാസ സംവിധാനങ്ങളിലെയും ഇടപെടലുകളാണ് ഒന്നാമത്തേതെങ്കിൽ, ഏതാനും വർഷങ്ങളായി കേരളരാഷ്ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും കയറിക്കൂടിയിരിക്കുന്ന തീവ്ര വർഗീയവാദികളാണ് രണ്ടാമത്തേത്.
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള പാഠപുസ്തകങ്ങളിൽ വന്നിട്ടുള്ള പൊതു ചരിത്ര സത്യങ്ങളുടെ തമസ്കരണവും ചില നവ ചരിത്ര സൃഷ്ടികളും ഈ അടുത്ത നാളുകളിലായി പലരും തുറന്നുകാണിക്കുകയുണ്ടായി. ഒരു പ്രധാന നിരീക്ഷണം ക്രിസ്ത്യൻ മിഷനറിമാരുടെയും മറ്റും സംഭാവനകളെ പാഠപുസ്തകങ്ങളിൽ ചിലയിടങ്ങളിൽ ഭാഗികമായും കൂടുതൽ ഇടങ്ങളിൽ പൂർണമായും വെട്ടിമാറ്റി എന്നുള്ളതാണ്. അതോടൊപ്പംതന്നെ കൃത്രിമമായ ചില ചരിത്രനിർമിതകൾ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിൽ ചിലർ വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും തെളിവുകളോടെ അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുതയാണ്.
സത്യം വെളിപ്പെടുത്തുന്ന ചോദ്യങ്ങൾ
ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടതുണ്ട്. തമസ്കരിക്കപ്പെട്ട ചരിത്രഭാഗങ്ങൾ എന്തിനെക്കുറിച്ചായിരുന്നു? പുതുതായി ചേർക്കപ്പെട്ട പാഠഭാഗങ്ങളുടെ പ്രതിപാദ്യം എന്താണ്? ക്രൈസ്തവ സംഭവനകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഭാഗികമായോ പൂർണമായോ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ തമസ്കരിക്കപ്പെട്ടത്. അതേ സമയംതന്നെ ഇസ്ലാമിക ചരിത്രത്തോടു ബന്ധപ്പെട്ട നിരവധി ഭാഗങ്ങൾ പുതുതായി പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.
മതനിരപേക്ഷത നാഴികയ്ക്ക് നാല്പതു വട്ടം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ്. ക്രൈസ്തവ സംഭാവനകളുടെ കാര്യം വരുമ്പോൾ ചിലർ കാണിക്കുന്ന മതേതര നിലപാട് എല്ലാക്കാര്യങ്ങളിലും സംഭവിക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. അവിടെയാണ് മതനിരപേക്ഷതയുടെ വാദങ്ങളുയർത്തുന്നവരെപ്പോലും അതിജീവിക്കാൻ കെൽപ്പുള്ള തീവ്ര വർഗീയ നിലപാടുള്ള ഒരു സംഘടിതശക്തിയുടെ രഹസ്യസാന്നിധ്യം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉന്നത ശ്രേണികളിൽ നാം സംശയിക്കേണ്ടത്. പാഠപുസ്തകങ്ങളിലെ ഇസ്ലാമിക ചരിത്രത്തിന്റെ ഉൾച്ചേർക്കലുകൾ അസ്വാഭാവിക രീതിയിൽ ഒരു വശത്തും ക്രൈസ്തവ സംഭാവനകളുടെ ബോധപൂർവകമായ തിരസ്കരണം മറുവശത്തും സംഭവിക്കുമ്പോൾ ഈ സംശയത്തിന് യുക്തിയുണ്ട് എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
കേരളത്തിലെ ന്യൂനപക്ഷം തങ്ങൾ മാത്രമാണെന്നുള്ള തീവ്ര വർഗീയ നിലപാടുകളുള്ളവർ ഭരണകേന്ദ്രങ്ങളുടെ ഉന്നത തലങ്ങളിൽ മന്ത്രിമാരായും ഉദ്യോഗസ്ഥരായുമൊക്കെ പിടിമുറുക്കിയതിനാലാണ് മറ്റു സമുദായങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ പോലും മനഃസാക്ഷിക്കുത്തില്ലാതെ നിഷേധിക്കപ്പെട്ടത്. “എന്നാ താൻ കേസ് കൊട്” എന്ന മനോഭാവത്തോടെ, ന്യായമായ അവകാശങ്ങൾക്കായി പോലും പൗരന്മാരെ കോടതിവ്യവഹാരത്തിന് പ്രേരിപ്പിക്കുന്ന വർഗീയചിന്താഗതിക്കാർ അധികാരത്തിന്റെ തലപ്പത്തു വരുന്നത് കടുത്ത ജനാധിപത്യ ലംഘനത്തിനും ഭരണാഘടന വിരുദ്ധതയ്ക്കും മാത്രമേ കാരണമാകൂ എന്നത് കേരളവും ഇവിടുത്തെ അഭിനവ വിദ്യാഭ്യാസ പരിഷ്കർത്താക്കളും നല്കുന്ന പാഠമാണ്.
ജാഗ്രതയോടെ
ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും സാമൂഹ്യ വ്യവസ്ഥിതിയുടെയുമൊക്കെ പുരോഗതിക്കും വികാസത്തിനും കാരണമായവരെ ജാതി, മത, വംശീയ കാഴ്ചപ്പാടുകൾക്കുപരിയായി ആദരവോടെ സമീപിക്കുന്നതിനു പകരം, തമസ്കരിച്ചും തിരസ്കരിച്ചും അവരെ പുതുതലമുറയിൽനിന്ന് ഒളിച്ചുവയ്ക്കാനും അകറ്റിനിർത്താനും വ്യഗ്രത കാണിക്കുന്നവരെ തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധജനം ജാഗ്രത പുലർത്തേണ്ടതുണ്ട്. മതം നോക്കി മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി അപകടകരമാണ്. അതിലും ഏറെ അപകടകരമാണ് മതം നോക്കി സാമൂഹ്യ പാഠപുസ്തകങ്ങളും ചരിത്രപുസ്തകങ്ങളും ക്രമീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ വിദ്യാഭ്യാസ വകുപ്പിലും മറ്റുമുള്ള സാന്നിധ്യവും സ്വാധീനവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ ക
ഏലിച്ചേടത്തി ചോദിച്ചു: “എവിടെയാണ് എറണാകുളം?’’
ഏലിച്ചേടത്തിക്കും ചാക്കോച്ചനും രണ്ടാണ് മക്കൾ. മുതിർന്ന സന്താനം ക
അസംബന്ധങ്ങൾ... അസംബന്ധങ്ങൾ!
അനന്തപുരി/ദ്വിജന്
കേരളനിയമസഭ ഏത് അ
സന്പന്നർക്കു വളമിട്ട്, പാവങ്ങളുടെ വേരറത്ത്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“സന്പന്നരുടെ വരുമാനത്തിന്റെ 90 ശതമാനം
ഇനി പാട്ടുകളുടെ സൗരയൂഥത്തിൽ
വി.ആർ. ഹരിപ്രസാദ്
‘താങ്കൾ തീർച്ചയായും വാണിയുടെ സ്വരം ക
ഏതോ ജന്മ കല്പനയിൽ...
വി.എസ്. ഉമേഷ്
ഈശ്വരന്റെ ഏതോ ജന്മകലപ്നയിൽ ഒ
ആരും പാടാത്ത പാട്ടിന്റെ മാധുര്യംപോൽ...
ബിജോ ജോ തോമസ്
സാരിത്തലപ്പ് തോളിലേക്കു മെല്ലെയൊന
അന്യായവിലയും ചില ക്രൂരഫലിതങ്ങളും
സാമ്പത്തിക വിദഗ്ധനാണെങ്കിലും താനൊരു വലിയ വിദഗ്ധനാണെന്ന് അവകാശപ്പെടുന്ന ആള
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്മല്ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top