ലഹരി മാഫിയയ്ക്ക് സിപിഎം രക്ഷാകര്തൃത്വംസംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. ലഹരി മാഫിയയ്ക്കെതിരേ ഒരു നിയന്ത്രണവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കാരണം ലഹരി മാഫിയയ്ക്ക് സിപിഎം രക്ഷാകര്‍തൃത്വമുണ്ട്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ തന്നെ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.
വാചക കസര്‍ത്തിലൊതുങ്ങി സ്ത്രീസുരക്ഷസംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ തന്നെ കണക്കുകള്‍. 2020ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021ല്‍ 16,199ലേക്ക് ഉയരുകയും 2022ല്‍ 18,943 ആകുകയും ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020ല്‍ 3,941 ആയിരുന്നത് 2022ല്‍ 5315ലേക്ക് ഉയര്‍ന്നു. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ലൈഫ് മിഷന് തട്ടിപ്പ് ലൈഫ് മിഷന് അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയും കമ്മീഷന് ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ 40% കമ്മീഷന് സര്‍ക്കാരാണെങ്കില്‍ കേരളത്തിലെ സിപിഎം ഭരണത്തില്‍ കമ്മീഷന് അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബിജെപി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന് സിഇഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.
തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖലനെല്ല് സംഭരണത്തില്‍ മാത്രം 1,000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കുന്നു.
അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉല്പാദനക്കുറവാണ് പ്രശ്നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി. സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെയും കര്‍ഷകരും പ്രതിസന്ധിയില്‍.
പെന്‍ഷനില്ല, മേനി പറച്ചില് മാത്രംമത്സ്യത്തൊഴിലാളികള്ക്കും എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെഎസ്ആര്‍ടിസിയെയും തകര്‍ത്തു. യുഡിഎഫിന്റെ അഭിമാന പദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി.
കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സാമൂഹിക സുരക്ഷാപെന്‍ഷന്റെ പേരില്‍ ഊറ്റം കൊള്ളുന്ന പിണറായി സര്‍ക്കാര്‍ ഒരു ദുരന്തമാണ്.
അനധികൃതമായി ലൈസന്‍സ് നല്കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര് മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് ദുരന്തമാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസിന്റെ കണ്മുന്നില് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയും അവകാശവുമില്ല.