ഈ രീതികളെ എതിർക്കുന്നവരെ തൊഴിലിൽനിന്നു മാറ്റിനിർത്തുന്നു. ചില പ്രമുഖ നടിമാർ നിർബന്ധിതമായി അത്തരം വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്നതിനു പകരം വേഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബഹിഷ്കരിക്കപ്പെടുമെന്നു ഭയന്ന് പുറത്തുപറയാത്ത മറ്റു നിരവധി പ്രവൃത്തികളുമുണ്ട്. സ്ത്രീകളെ അന്തസോടെ ജോലി ചെയ്യാൻ അനുവദിക്കുന്ന സാധാരണ രീതി പലരും മാനിക്കുന്നില്ല. പലപ്പോഴും പല പൊസിഷനുകളിലുള്ള പുരുഷന്മാരിൽനിന്ന് പലർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.
നീതി ലഭ്യമാക്കണംശരിയായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാനും കുറ്റവാളികൾ രാജ്യത്തെ നിയമപ്രകാരം ശിക്ഷിക്കപ്പെടാനും സമയമായിരിക്കുന്നു. സാമ്പത്തികശക്തിയോ അഭിനയത്തിലെ ഉയർന്ന റേറ്റിംഗോ നിർമാതാക്കളുമായോ സംവിധായകരുമായോയുള്ള സ്വാധീനമോ കാരണം ചില പുരുഷന്മാർ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇത്തരം ശീലങ്ങൾ ഒരു പരിശോധനയും കൂടാതെ ഇന്നും എങ്ങനെ അനുവദിക്കും; ശരിക്കും ഞെട്ടിക്കുന്നതാണ്. രാഷ്ട്രീയപാർട്ടികളും അവരുടെ നേതാക്കളുംപോലും അത്തരം പെരുമാറ്റത്തിനെതിരേ ശബ്ദമുയർത്തുന്നില്ല, കാരണം ഈ ആളുകളും ഇത്തരം സ്വാധീനം ആസ്വദിക്കുന്നുവെന്നതുതന്നെ.
കമ്മിറ്റി റിപ്പോർട്ട് മറച്ചുവയ്ക്കാൻ കേരളസർക്കാർ തീരുമാനിച്ചതും വർഷങ്ങളായി ഒന്നും ചെയ്യാതിരുന്നതും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. നിരവധി ഖണ്ഡികകൾ ഇല്ലാതാക്കി സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. ജസ്റ്റീസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ചില ഖണ്ഡികകൾ ഇല്ലാതാക്കേണ്ടതുണ്ടോ? ഇതു ന്യായമാണോ? ആകസ്മികമായി, വിഷയത്തെക്കുറിച്ചുള്ള കേരള ധനമന്ത്രിയുടെ വീക്ഷണങ്ങളും മറ്റു മുതിർന്ന മന്ത്രിമാരുടെ അഭിപ്രായങ്ങളും വ്യത്യസ്തമായിരുന്നു.
പ്രതീക്ഷ കോടതിയിൽ നേരത്തേയും കാര്യങ്ങൾ മോശമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. മറ്റുചില സംസ്ഥാനങ്ങളിൽ ഇത്തരം സമ്പ്രദായങ്ങൾ വളരെ മോശമായി നടക്കുന്നുണ്ടെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു. അതിനർഥം സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മെച്ചപ്പെട്ട പെരുമാറ്റവും മികച്ച രീതികളും ഉണ്ടാകില്ല എന്നാണോ? ഇത്തരം ആചാരങ്ങൾ നമ്മുടെ സംസ്ഥാനത്ത് അനുവദിക്കണോ? ഉന്നത ബന്ധമുള്ള പുരുഷന്മാരായതുകൊണ്ടു മാത്രം ഇത്തരം ദുരാചാരങ്ങൾ കേരളത്തിൽ അനുവദിക്കണോ? എല്ലാറ്റിനുമുപരിയായി, സമത്വത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും പ്രതിജ്ഞാബദ്ധമായ കേരളത്തിലെ ഇടതുമുന്നണി സർക്കാരിന് ഇത് അനുവദിക്കാനും അത്തരം ഒരു റിപ്പോർട്ട് ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി ചില വിശ്വസ്തരായ വ്യക്തികളുടെ സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിക്കാനും എങ്ങനെ കഴിയും.
ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ സ്ത്രീകൾ കൂടുതൽ ബഹുമാനവും പരിഗണനയും അർഹിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി വിഷയം ഏറ്റെടുത്തു എന്നതാണ് ആശ്വാസം. മലയാള സിനിമാലോകത്തെ പുനഃസംഘടിപ്പിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമുള്ള ഏക പ്രതീക്ഷ ജുഡീഷറിയാണ്.