Letters
ഓൺ‌ലൈൻ റമ്മി, ടിക്‌ടോക്, പബ്ജി
Tuesday, August 4, 2020 11:06 PM IST
ത​മാ​ശ​ക​ളും അ​തോ​ടൊ​പ്പം ഉ​പ​യോ​ഗ​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ളും ടി​ക്‌ടോ​ക്കു വ​ഴി അ​നേ​ക​ർ ക​ണ്ടി​രി​ക്കു​ന്നു. കൂടെ അ​ശ്ലീ​ല​വും എ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ലെ സാ​ഹ​സി​ക​വും അ​പ​ക​ട​ക​ര​വു​മാ​യ ചി​ല ഇ​ന​ങ്ങ​ൾ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു ഗു​രു​ത​ര​പ​രി​ക്കും മ​ര​ണ​വും വ​രെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ബൈ​റ്റ് ഡാ​ൻ​സ് എ​ന്ന ചൈ​നീ​സ് ക​മ്പ​നി​യി​ൽ​നി​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്‌, ടി​ക്‌​ടോ​ക് ഏ​റ്റെ​ടു​ത്താ​ൽ​ത​ന്നെ​യും ഈ ​രാ​ജ്യ​ത്ത് ഈ "ക​ളി' അ​നു​വ​ദി​ക്ക​ണ​മോ എ​ന്ന കാ​ര്യം ചി​ന്തി​ക്കേ​ണ്ട​താ​ണ്.

തോ​ക്കും വെ​ടി​യും പ​ട​യു​മാ​യി "പ​ബ്ജി' ചെ​റു​മ​ന​സു​ക​ളി​ൽ ഹിം​സ​യു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെയും സ്വാ​ധീ​ന​മു​ണ്ടാ​ക്കും. സ​മൂ​ഹ​ത്തി​ലും വീ​ടു​ക​ളി​ലും ഈ ​മാ​ന​സി​കാ​വ​സ്ഥ​യു​ടെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കാം. സ​മീ​പ​കാ​ല​ത്താ​യി അ​നേ​ക​ർ അ​ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റൊ​രി​ന​മാ​ണ് ഓ​ൺ​ലൈ​ൻ റ​മ്മി. ക​ളി​യി​ൽ തോ​റ്റു​ള്ള വ​ൻ​പ​ണ​ന​ഷ്ട​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രു​മു​ണ്ട്. റമ്മി ക​ളി​യി​ലു​ണ്ടാ​യ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം നി​ക​ത്താ​ൻ കൂ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ട്ര​ഷ​റി​യി​ൽ​നി​ന്നും വ​ൻ​തു​ക അ​ടി​ച്ചു​മാ​റ്റി​യ​ത് എ​ന്നാ​ണ​ല്ലോ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത്. കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്കു കാ​ത്തി​രി​ക്ക​ണ​മോ? ഇ​തൊ​ക്കെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മോ?

സി.​സി. മ​ത്താ​യി മാ​റാ​ട്ടു​ക​ളം, ചങ്ങനാശേരി