• Logo

Allied Publications

Americas
സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹാ തി​രു​നാ​ൾ ആ​ച​രി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പെ​സ​ഹാ തി​രു​നാ​ളും ശു​ശ്രൂ​ഷാ പൗ​രോ​ഹി​ത്യ​ദി​ന​വും ആ​ച​രി​ച്ചു. 28ന് ​വൈ​കു​ന്നേ​രം 7.30ന് ​പെ​സ​ഹാ​വ്യാ​ഴ​ത്തി​ന്‍റെ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ . ​മെ​ൽ​വി​ൻ മം​ഗ​ല​ത്തു പോ​ൾ, ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ര്‍​മി​ക​രാ​യി.

12 കു​ട്ടി​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് ക​ഴു​കി തു​ട​ച്ച് ചും​ബി​ച്ചു​കൊ​ണ്ട് യേ​ശു ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ലോ​ക​ത്തി​ന് വി​ന​യ​ത്തി​ന്‍റെ മാ​തൃ​ക ന​ല്‍​കി​യ​തി​ന്‍റെ ഓ​ര്‍​മ​യാ​ച​ര​ണം ന​ട​ത്തി.



തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന​യു​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ള്‍ പെ​സ​ഹാ തി​രു​നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ക​ള്‍ കൂ​ടു​ത​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം ആ​രാ​ധ​ന​യും കു​ട്ടി​ക​ള്‍​ക്കാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള അ​പ്പും​മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ത്ത​പ്പെ​ട്ടു. കു​ര്‍​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ ഓ​ര്‍​മ​യെ പു​തു​ക്കി തു​ട​ര്‍​ച്ച​യാ​യി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും 12 വ​രെ തു​ട​ർ​ന്നു.



ദേ​വാ​ല​യ​ത്തി​ലെ ഭ​ക്ത സം​ഘ​ട​ന​യാ​യ മ​രി​യ​ന്‍ മ​ദേ​ഴ്സാ​യി​രി​ന്നു ഇ​ട​വ​കാം​ഗ​ങ്ങ​ള്‍​ക്കാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള അ​പ്പും​മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​ക്കു വേ​ണ്ടി​വ​ന്ന അ​പ്പ​വും പാ​ലും ഉ​ണ്ടാ​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

പെ​സ​ഹാ​തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ട്ര​സ്റ്റി​മാ​രാ​യ റോ​ബി​ൻ ജോ​ർ​ജ്, ബോ​ബി വ​ർ​ഗീ​സ്, സു​നി​ൽ ജോ​സ്, ലാ​സ​ർ ജോ​യ് വെ​ള്ളാ​റ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ളും യു​വ​ജ​ന​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍​കി.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.