• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ക്നാ​നാ​യ റീ​ജി​യ​ൺ പ്രീ ​മാ​രി​യേ​ജ് കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ണി​ന്‍റെ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ പ്രീ ​മാ​രി​യേ​ജ് കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി എ​ത്തി​യ ക്നാ​നാ​യ യു​വ​തീ യു​വാ​ക്ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന പ്രീ ​മാ​രി​യേ​ജ് കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ത്തു. പ്രീ ​മാ​രി​യേ​ജ് കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രെ ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ സ്വാ​ഗ​തം ചെ​യ്തു.

വി​വാ​ഹം എ​ന്ന​ത് ഒ​രു ആ​ഘോ​ഷം എ​ന്ന​തി​ലു​പ​രി ആ​ഴ​മേ​റി​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ന്‍റെ കാ​ത​ലാ​യ നാ​ഴി​ക​ക്ക​ല്ലും പ​വി​ത്ര​മാ​യ കൂ​ദാ​ശ​യു​മാ​ണ് എ​ന്നും പൂ​ർ​ണ​മാ​യ ഒ​രു​ക്ക​ത്തോ​ടെ​യും ഹൃ​ദ​യ വി​ശു​ദ്ധി​യു​ടെ​യും ഈ ​കൂ​ദാ​ശ​യെ സ​മീ​പി​ക്കു​മ്പോ​ഴാ​ണ് ഓ​രോ വി​ശ്വാ​സി​യു​ടെ​യും കൗ​ദാ​ശി​ക ജീ​വി​ത​ത്തി​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ക്നാ​നാ​യ റീ​ജി​യ​ണി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വൈ​ദീ​ക​രും ആ​ല്മാ​യ​രും പ്രീ ​മാ​രി​യേ​ജ് കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ളും ക്ലാ​സു​ക​ളും ന​യി​ച്ചു. ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​ർ മോ​ൺ​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് (ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക​നാ​യാ ഫൊ​റോ​നാ വി​കാ​രി), ഫാ. ​ബി​ബി ത​റ​യി​ൽ (റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി), ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ (ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി) എ​ന്നി​വ​ർ വൈ​ദീ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ക്ലാ​സു​ക​ൾ ന​യി​ച്ചു.

ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ഷി​ബു & നി​മി​ഷ ക​ള​ത്തി​ക്കോ​ട്ടി​ൽ, ലി​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ, ജ​യ കു​ള​ങ്ങ​ര, ആ​ൻ​സി ചേ​ല​ക്ക​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, ഡോ ​ജീ​നാ മ​റ്റ​ത്തി​ൽ, ഡോ ​അ​ജി​മോ​ൾ പു​ത്ത​ൻ​പു​ര​യി​ൽ, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ൽ, ജൂ​ലി സ​ജി കൈ​പ്പി​ങ്ക​ൽ എ​ന്നി​വ​ർ അ​ല്മാ​യ പ്ര​തി​നി​ധി​ക​ളാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.



സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പ്രീ ​മാ​രി​യേ​ജ് കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു. വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക്ക് സെ​മി​നാ​രി​യി​ലെ ഫി​ലോ​സ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ നീ​ല​നി​ര​പ്പേ​ൽ സ​ന്ദേ​ശം ന​ൽ​കി.

ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ ഡ​യ​റ​ക്ട​റാ​യ ക്നാ​നാ​യ റീ​ജി​യ​ൺ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ്രീ​മാ​രി​യേ​ജ് കോ​ഴ്‌​സി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സി​ൽ​വേ​രി​യ​സ് എ​സ്‌​വി​എം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ്‌ പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​ൽ​പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ടു​ത്ത പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് ഈ ​മാ​സം 10 മു​ത​ൽ 12 വ​രെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​മെ​ന്ന് ഫാ​മി​ലി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി അ​റി​യി​ച്ചു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.