• Logo

Allied Publications

Americas
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ
Share
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ലൂ​ടെ തി​ക​ഞ്ഞ ദാ​ർ​ശ​നി​ക​നും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ​യാ​ണ് ന​ഷ്‌​ട​മാ​യി​രി​ക്കു​ന്ന​തെ​ന്നു ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റം നേ​താ​വ് തോ​മ​സ് ടി. ​ഉ​മ്മ​ൻ അ​നി​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

2003ൽ ​ന്യൂ​യോ​ർ​ക്ക് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ കെ.​പി. യോ​ഹ​ന്നാ​നെ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ടി. ​ഉ​മ്മ​ൻ(​പ്ര​സി​ഡ​ന്‍റ്), റ​വ. ഡോ. ​ഇ​ട്ടി എ​ബ്ര​ഹാം, പാ​സ്റ്റ​ർ വി​ൽ‌​സ​ൺ ജോ​സ്, ജോ​ർ​ജ് എ​ബ്ര​ഹാം, പി. ​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​ത് യോ​ഗം ഓ​ർ​മി​ച്ചു.



തി​രു​വ​ല്ല​യി​ലു​ള്ള ബി​ലീ​വേ​ഴ്‌​സ് സൂ​പ്പ​ർ സ്‌​പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​രം​ഭി​ച്ച​തി​ന് പു​റ​മേ, സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു മെ​ത്രാ​പ്പൊ​ലീ​ത്ത​യെ​ന്ന് തോ​മ​സ് ടി. ​ഉ​മ്മ​ൻ പ​റ​ഞ്ഞു.

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ചം അ​നേ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ സു​വി​ഷേ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കു​ടും​ബ​ത്തെ​യും സ​ഭാ​വി​ശ്വാ​സി​ക​ളെ​യും ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ അ​നു​ശോ​ച​നം തോ​മ​സ് ടി. ​ഉ​മ്മ​ൻ അ​റി​യി​ച്ചു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.