• Logo

Allied Publications

Americas
ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ​ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ബാ​ൾ​ട്ടി​മോ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ന് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ടോ​ബി​ൻ പി. ​മാ​ത്യു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ഷീ​ല ജോ​സ​ഫ്, പ്രേം​സി ജോ​ൺ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീം.

​ജോ​ൺ മാ​ത്യു (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), സാ​ബു കു​ര്യ​ൻ (ഇ​ട​വ​ക സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് മ​ത്താ​യി (ഇ​ട​വ​ക ട്ര​സ്റ്റി) എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തി. ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, പ്ര​സം​ഗ​ക​ർ, മു​ഖ്യ ചി​ന്താ​വി​ഷ​യം, സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചെ​റി​യാ​ൻ പെ​രു​മാ​ൾ പ​ങ്കി​ട്ടു.

പ്രേം​സി ജോ​ൺ ര​ജി​സ്ട്രേ​ഷ​ൻ, റാ​ഫി​ൾ ടി​ക്ക​റ്റ്, ലാ​ങ്ക​സ്റ്റ​റി​ലെ സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തി​യ​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന് ഷീ​ല ജോ​സ​ഫ് പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​ത്തെ​ക്കു​റി​ച്ചും ഷീ​ല സം​സാ​രി​ച്ചു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​വ​നീ​റി​നു​ള്ള സം​ഭാ​വ​ന ഫാ. ​ടോ​ബി​ൻ പി. ​മാ​ത്യു കൈ​മാ​റി.

സ്‌​പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ, റ​ജി​സ്‌​ട്രേ​ഷ​ൻ, റാ​ഫി​ൾ ടി​ക്ക​റ്റ് എ​ന്നി​വ​യി​ലൂ​ടെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ആ​ത്മാ​ർ​ഥ​മാ​യി സ​ഹ​ക​രി​ച്ച ഇ​ട​വ​ക വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ചെ​റി​യാ​ൻ പെ​രു​മാ​ൾ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ‘ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.