• Logo

Allied Publications

Americas
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റ്​ ജെ​യിം​സ് കൂ​ട​ലി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം നൽകി
Share
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജെ​യിം​സ് കൂ​ട​ലി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ല്‍​കി. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ഐ​സി​സി സം​സ്ഥാ​ന​ത്ത് ന​ട​ത്തി വ​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് സ്വീ​ക​ര​ണ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ടു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും അ​വ​രി​ലേ​ക്ക് നേ​രി​ട്ടെ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കാ​ന്‍ ഒ​ഐ​സി​സി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​ഐ​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും സം​ഘ​ട​ന​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​നും ജെ​യിം​സ് കൂ​ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്.

ഒ​ഐ​സി​സി പു​ന​സം​ഘ​ട​ന ഉ​ട​നു​ണ്ടാ​ക​ണ​മെ​ന്നും ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യേ​യും പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു. ഒ​ഐ​സി​സി കെ​പി​സി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ഷ​ക​സം​ഘ​ട​ന​യും ഐ​ഒ​സി എ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ഷ​ക​സം​ഘ​ട​ന​യു​മാ​ണ്. ഈ ​ര​ണ്ടു സം​ഘ​ട​ന​ക​ളും ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​വാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ എ​ഐ​സി​സി​യു​മാ​യി ന​ട​ത്തു​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഒ​ഐ​സി​സി​യു​ടെ പ്ര​ഥ​മ ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​റാ​യി​രു​ന്ന ജെ​യിം​സ് കൂ​ട​ല്‍ മി​ക​ച്ച സം​ഘാ​ട​ക​നാ​ണെ​ന്ന് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി​യ ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു. ഒ​ഐ​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹ​വു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ജെ​യിം​സ് കൂ​ട​ലി​ന്‍റെ സം​ഘാ​ട​നാ​പാ​ട​വ​വും അ​നു​ഭ​വ​പ​രി​ച​യ​വ​വും സം​ഘ​ട​ന​യെ ക​രു​ത്തു​ള്ള​താ​ക്കു​മെ​ന്നും കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളേ​യും ചേ​ര്‍​ത്തു​പി​ടി​ച്ച് മു​ന്നേ​റാ​നാ​കും ശ്ര​മി​ക്കു​ന്ന​തെ​ന്ന് ന​ന്ദി പ്ര​സം​ഗ​ത്തി​ല്‍ ജെ​യിം​സ് കൂ​ട​ല്‍ പ​റ​ഞ്ഞു. സം​ഘ​ട​ന​യെ കൂ​ടു​ത​ല്‍ ക​രു​ത്തു​ള്ള​താ​ക്കും. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും മു​ന്നേ​റ്റ​ത്തി​നു​മാ​യു​ള്ള ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്നും ജെ​യിം​സ് കൂ​ട​ല്‍ പ​റ​ഞ്ഞു.

അ​ലി​പേ​ട്ട ജ​മീ​ല, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​യു. രാ​ധാ​കൃ​ഷ്ണ​ന്‍, അ​ഡ്വ സു​ബോ​ദ്, വി.​ടി. ബ​ൽ​റാം , മു​ന്‍ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി, കെ​പി​സി​സി പ​ഴ​കു​ളം മ​ധു, എം.​എം. ന​സീ​ര്‍, എം. ​ജെ ജോ​ബ്, പ​ത്ത​നം​തി​ട്ട ഡി​സി​സി അ​ധ്യ​ക്ഷ​ൻ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ ഷൈ​ലാ​ജ്, ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.