• Logo

Allied Publications

Americas
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
Share
ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വ​യോ​ധി​ക ദ​ന്പ​തി​ക​ളും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​നും മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്.

മ​ദ്യ​ക്ക​ട​യി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ഇ​രു​പ​ത്തൊ​ന്നു​കാ​ര​നെ പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഒ​ന്‍റാ​രി​യോ​യ്ക്ക് 50 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് വി​റ്റ്ബി​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്.

മോ​ഷ​ണ​ത്തി​നു ശേ​ഷം വാ​നി​ൽ ര​ക്ഷ​പ്പെ​ട്ട് ഹൈ​വേ​യി​ലെ എ​തി​ർ​ദി​ശ​യി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞ മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ ആ​റു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​വും മ​രി​ച്ചു. എ​ല്ലാ മ​ര​ണ​ങ്ങ​ളും സം​ഭ​വ​സ്ഥ​ത്തു ത​ന്നെ​യാ​യി​രു​ന്നു. മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​റു​പ​തു വ​യ​സു​ള്ള ഭ​ർ​ത്താ​വും അ​ന്പ​ത്ത​ഞ്ചു​കാ​രി​യാ​യ ഭാ​ര്യ​യും ഇ​ന്ത്യ​യി​ൽ​നി​ന്ന് കാ​ന​ഡ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച കു​ഞ്ഞി​ന്‍റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.