• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ടെ​ക്സ​സ്: ടെ​ക്സ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​നി​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ വി​ശ്വാ​സ​ത്തി​ന്‍റെ തി​ല​ക​ക്കു​റി​യാ​യി നി​ല​കൊ​ള്ളു​ന്ന സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സി​റി​യ​ൻ യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.

30ന് ​രാ​ത്രി 9.30ന് ​ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​കാ​രി റ​വ. ഡോ. ​സാ​ക് വ​ർ​ഗീ​സ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ഈ ​മാ​സം ആ​റി​നാ​ണ് മു​ഖ്യ​പെ​രു​ന്നാ​ൾ ന​ട​ക്കു​ക. അ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​അ​മേ​രി​ക്ക കാ​ന​ഡ ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും.

ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷ​ണ​ത്തി​നു​ശേ​ഷം സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​ക​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​കു​ന്നേ​രം 7.15ന് ​യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക ബേ​ക് സെ​യി​ലി​ന് പു​റ​മെ പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള​യും പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.



ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പൗ​ലോ​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ്, ട്ര​സ്റ്റി അ​നീ​ഷ് തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൽ​ദോ​സ് ഷാ​ജ​ൻ, ല​വ്ലി​ൻ ഏ​ബ്ര​ഹാം, സ്മി​ത വ​ർ​ഗീ​സ്, സ​ൺ​ഡേ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​നി ജി​ജി, കൊ​യ​ർ ലീ​ഡ​ർ ബാ​ബു പാ​റ​യ്ക്കാ​മ​ണ്ണി​ൽ, സെ​ന്‍റ് പോ​ൾ ആ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഫെ​ല്ലോ​ഷി​പ്പി​ന്‍റെ സാ​ര​ഥി​ക​ളാ​യ ജി​ജി ഏ​ബ്ര​ഹാം, ഇ​ൻ​പാ സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​രാ​ണ് പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടു കൂ​ടി പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​സാ​ക് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ