• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡാ​ള​സി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡാ​ള​സി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഡാ​ള​സ് കൊ​യ​ലേ​ഷ​ൻ ഗ്രൂ​പ്പാ​ണ് റാ​ലി സം​ഘ​ടി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്ര​അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

വ​സ​ന്ത് പ​ർ​മ​റു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ യോ​ഗ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഡാ​ള​സ് ഫോ​ർ​ത്ത് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യം ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ പീ​ഡ​നം, ക​ർ​ഷ​ക പ്ര​തി​ഷേ​ധം, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യെ​ല്ലാം അ​ടി​യ​ന്തി​ര ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ച്ച ശ​ക്തി​വേ​ൽ, രാം​കു​മാ​ർ, സി​സ്റ്റ​ർ സ​ഹാ​റ ക​മാ​ൽ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.



മ​ണി​പ്പു​ർ ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​നു ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യം ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തു സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റാ​ലി​യു​ടെ സം​ഘാ​ട​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ വി​ജ​യ ആ​വ​ശ്യ​പ്പെ​ട്ടു.

റാ​ലി​ക്കു അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​മാ​ളി​യേ​ക്ക​ൽ പ്ര​സം​ഗി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, സാം ​മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.