• Logo

Allied Publications

Americas
യോ​മോ​ദ് ഡി ​മ​സ് മൂ​ർ സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​രം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Share
ഡാ​ള​സ്: യോ​മോ​ദ് ഡി ​മ​സ് മൂ​ർ എ​ന്ന സു​റി​യാ​നി പ​ദ​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യാ​യ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​വ​സം എ​ന്ന പേ​രി​ൽ സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ(11550 Luna Road, Farmers Branch, Tx, 75234) വ​ച്ച് ന​ട​ത്തും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണിൽ​പ്പെ​ട്ട സെ​ന്‍റ​ർ എ, ​ഡി​എ​സ്എം​സി സം​ഗീ​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 100ല​ധി​കം ഗാ​യ​ക സം​ഘാ​ഗ​ങ്ങ​ളും ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​രമാ​ണ് യോ​മോ​ദ് ഡി ​മ​സ് മൂ​ർ.

ന​സ്രാ​യ​നാ​യ യേ​ശു ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ ക​ഥ​യാ​ണ് സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​വ​സം എ​ന്ന ഈ ​സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ പ്ര​തി​പാ​ദ്യ വി​ഷ​യം. ഡി​എ​സ്എം​സി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം തോ​മ​സ്, സെ​ന്‍റ​ർ സെ​ക്ര​ട്ട​റി സ​ഖ​റി​യ മാ​ത്യു(​സു​നു), ക്വ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​രോ​ൺ എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഈ​പ്പ​ൻ വ​ർ​ഗീ​സ് (റോ​യ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.