• Logo

Allied Publications

Americas
ഫൊ​ക്കാ​ന സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ന്‍റെ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Share
വാ​ഷിംഗ്ടൺ ഡിസി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍ററിൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ 21ാമ​ത് ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട് അനു​ബ​ന്ധി​ച്ചു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ന്‍റെ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.​

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​റും, സാ​ഹി​ത്യ പു​ര​സ്കാ​ര ക​മ്മി​റ്റി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഗീ​താ ജോ​ര്‍​ജ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബെ​ന്നി കു​ര്യ​ൻ കോഓ​ർ​ഡി​നേ​റ്റ​റുമാ​യു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​ന ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ലാ​ണ്.

കോ​ചെ​യ​ർ​മാ​ന്മാ​ര്‍ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ മു​ര​ളി ജെ. ​നാ​യ​ർ, അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ, കോ​ര​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ്.​ ഫൊ​ക്കാ​ന​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗീ​ത ജോ​ർ​ജ് ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ്.

കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഐടി മേ​ഖ​ല​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗീ​ത മ്പ്യൂ​ട്ട​ര്‍ രം​ഗ​ത്ത് സ്വ​ന്ത​മാ​യ പേ​റ്റ​ന്‍റുക​ളു​ള്ള അ​പൂ​ര്‍​വം ചി​ല മ​ല​യാ​ളി വ​നി​ത​ക​ളി​ല്‍ ഒ​രാ​ളാ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നും എ​ഡി​റ്റ​റു​മാ​ണ് ബെ​ന്നി കു​ര്യ​ൻ.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട് ബെ​ന്നി.​ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി.​എ​ഡും നേ​ടി അ​ധ്യാ​പ​ക​നാ​യി 15 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ വ്യ​ക്തി​യാ​ണ് ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ൽ.

ഫി​സി​ക്ക​ൽ തെ​റാ​പ്പി​യി​ൽ അ​സ്‌​സോ​സി​യേ​റ്റ് ഡി​ഗ്രി നേ​ടി​യ​തി​ന് ശേ​ഷം ഇ​പ്പോ​ൾ സെ​ല​ക്ട് റീ​ഹാ​ബി​ലി​റ്റേ​ഷ​ന് വേ​ണ്ടി ജോ​ലി ചെ​യ്യു​ന്നു. ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്, ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്നീ സ​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​യാ​ദ് ഡെ​യ്‌ലി പ​ത്ര​ത്തി​ന്‍റെ ജി​ദ്ദ ലേ​ഖ​ക​നാ​യി​രു​ന്നു മു​ര​ളി ജെ. ​നാ​യ​ർ. ക​ഴി​ഞ്ഞ മു​പ്പ​തു​വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​ണ്. ഇ​പ്പോ​ൾ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സ്വ​ന്ത​മാ​യി നി​യ​മ​സ്ഥാ​പ​നം ന​ട​ത്തു​ന്നു.​

ന​വി മും​ബ​യി​യി​ലെ എ​ൻവൈഎ​സ്എ​സ് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിംഗി​ൽ അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ. ഇ​പ്പോ​ൾ നോ​ക്കി​യ നെ​റ്റ്വ​ർ​ക്സി​ൽ ജോ​ലി ചെ​യ്യു​ന്നു. ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ക​ഥ, യാ​ത്രാ​ക്കു​റി​പ്പു​ക​ൾ, അ​നു​ഭ​വം, ​ഓ​ർ​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ഴു​തു​ന്നു.

കോ​ര​സ​ൺ വ​ർ​ഗീ​സ് ന്യൂ​യോ​ർ​ക്ക് ന​സ്‌​സോ കൗ​ണ്ടി ഗ​വ​ണ്മെ​ന്റി​ല്‍ ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ബ​ജ​റ്റ് റി​വ്യൂ സീ​നി​യ​ർ അ​നാ​ലി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ൽ​നൂ​റ്റാ​ണ്ടാ​യി ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ർ​ക്കാ​രി​ൽ ഫി​നാ​ൻ​സ് മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്യു​ന്നു. മ​നോ​ര​മ ഓ​ൺ​ലൈ​ൻ ഉ​ൾ​പ്പ​ടെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ: www.fokanaonline.org എ​ന്ന വെ​ബ്സൈ​റ്റി​ലും, ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും, എ​ല്ലാ പ്രി​ന്‍റ് ഓ​ൺ​ലൈ​ൻ മ​ല​യാ​ളം വെ​ബ് പോ​ർ​ട്ട​ലു​ക​ളി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ