• Logo

Allied Publications

Americas
ട്രി​നി​റ്റി ഫെ​സ്റ്റ് ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഹൂ​സ്റ്റ​ൺ: സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലാ​യി​രി​ക്കു​ന്ന ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ട്രി​നി​റ്റി ഫെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലും ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലും ട്രി​നി​റ്റി സെ​ന്‍റ​റി​ലും സ​ൺ‌​ഡേ സ്കൂ​ൾ ഹാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞു 1.30നു ​ആ​രം​ഭി​ക്കും. ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

1.30 മു​ത​ൽ 4.30 വ​രെ വി​വി​ധ സെ​മി​നാ​റു​ക​ൾ ന​ട​ക്കും. ഡോ.​ജോ​സ​ഫ് ഉ​മ്മ​നും ഡോ.​സ്മി​ത ഉ​മ്മ​നും മെ​ഡി​ക്ക​ൽ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കും. നി​ഷ ആ​ൻ മാ​ത്യൂ​സ് എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ആ​ൻ​ഡ് പ്രോ​ബെ​റ്റ് സെ​ഷ​നും വി.​വി.​ബാ​ബു​ക്കു​ട്ടി സി​പി​എ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് റി​ട്ട​യ​ർ​മെ​ന്‍റ് സെ​ഷ​നും നേ​തൃ​ത്വം ന​ൽ​കും.

4.30 മു​ത​ൽ 5.30 വ​രെ ന​ട​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​വ് മ്യൂ​സി​ക്ക് പ്രോ​ഗ്രാ​മി​ൽ ഇ​ട​വ​ക​യി​ലെ ഗാ​യ​ക​രും ക​വി​ക​ളും ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.



ഇ​ട​വ​ക​യി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ന്നു അ​വ​ത​രി​പ്പി​ക്കു​ന്ന വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ൾ 5.30 മു​ത​ൽ ആ​രം​ഭി​ക്കും. ബി​ൻ​സി കൊ​ച്ച​മ്മ ര​ച​ന നി​ർ​വ​ഹി​ച്ച് വി​ജു വ​ർ​ഗീ​സി​ന്‍റെ സം​വി​ധാ​ന മി​ക​വി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന "അ​മൃ​തം ഗ​മ​യ' ല​ഘു നാ​ട​ക​ത്തി​ൽ ഇ​ട​വ​ക​യി​ലെ 25 ക​ലാ​പ്ര​തി​ഭ​ക​ൾ ത​ക​ർ​ത്ത​ഭി​ന​യി​ക്കും.

യു​വ​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ബാ​സ്ക​റ്റ് ബോ​ൾ ഫ്രീ ​ത്രോ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ക​ല​വ​റ ഒ​രു​ക്കി വി​വി​ധ ഭ​ക്ഷ​ണ ശാ​ല​ക​ൾ ട്രി​നി​റ്റി ഫെ​സ്റ്റി​നെ മി​ക​വു​റ്റ​താ​ക്കും. ക​പ്പ മീ​ൻ ക​റി, പൊ​റോ​ട്ട, ബീ​ഫ് ക​റി, മ​സാ​ല ദോ​ശ, ഓം​ലെ​റ്റ് തു​ട​ങ്ങി വി​വി​ധ ഫു​ഡ് കൗ​ണ്ട​റു​ക​ൾ ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

ത​ട്ടു​ക​ട​യു​ടെ ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങി​ക​ഴി​ഞ്ഞു മെ​ഡി​റ്റ​റേ​നി​യ​ൻ ഭ​ക്ഷ​ണ​ശാ​ല​യും ഐ​സ്ക്രീം കൗ​ണ്ട​റും ഉ​ണ്ടാ​യി​രി​ക്കും. 4.30 മു​ത​ൽ ഹൂ​സ്റ്റ​ണി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് പ​ത്ര​സ​മ്മേ​ള​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 1974ൽ ​സ്ഥാ​പി​ത​മാ​യ ഇ​ട​വ​ക​യി​ൽ ഇ​പ്പോ​ൾ 400 ൽ ​പ​രം കു​ടും​ബ​ങ്ങ​ളു​ണ്ട് .

വി​കാ​രി റ​വ.​സാം കെ.​ഈ​ശോ (പ്ര​സി​ഡ​ന്‍റ്), അ​സി. വി​കാ​രി റ​വ.​ജീ​വ​ൻ ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ജ​ൻ ജോ​ർ​ജ് ജ​ന. ക​ൺ​വീ​ന​റും തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി) കോ.​ക​ൺ​വീ​ന​റും ജോ​ജി ജേ​ക്ക​ബ് (പ്രോ​ഗ്രാം), ടി.​എ.​മാ​ത്യു (പ്ര​യ​ർ സെ​ൽ), റ​ജി ജോ​ർ​ജ് (സു​വ​നീ​ർ),

പു​ളി​ന്തി​ട്ട ജോ​ർ​ജ് (ഫി​നാ​ൻ​സ്), ജോ​ൺ ചാ​ക്കോ (ഫു​ഡ്), എ​ബ്ര​ഹാം ഇ​ടി​ക്കു​ള (മി​ഷ​ൻ​സ് ഇ​ന്ത്യ/​ലോ​ക്ക​ൽ), രാ​ജ​ൻ ഗീ​വ​ർ​ഗീ​സ് (റി​സ​പ്ഷ​ൻ), എം.​ടി.​മ​ത്താ​യി (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), റോ​ജി​ൻ ഉ​മ്മ​ൻ (ക്വ​യ​ർ) സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രു​മാ​യി 100ല​ധി​കം അം​ഗ​ങ്ങ​ൾ വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി സു​വ​ർ​ണ ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

മേ​യ് 19നു ​മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പോ​ലി​ത്ത ഇ​ട​വ​ക സ​ന്ദ​ർ​ശി​ക്കും. ഓ​ഗ​സ്റ്റ് 10നു ​ജൂ​ബി​ലി ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ക്കും. ഓ​ഗ​സ്റ്റ് 11നു ​50ാമ​ത് ഇ​ട​വ​ക​ദി​ന​വും വി​ശു​ദ്ധ​കു​ർ​ബാ​ന​യും ന​ട​ക്കും.

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ
അ​മേ​രി​ക്ക​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കെ.​പി. യോ​ഹ​ന്നാ​ന് ഗു​രു​ത​ര പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.
വി​ര​മി​ക്ക​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി; തെരഞ്ഞെടുപ്പിൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
വെ​ർ​മോ​ണ്ട് : ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
ഓർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗം: മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.
ഫി​ല​ഡ​ൽ​ഫി​യ/ പാ​ലാ: ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗ ചാ​തു​ര്യ​ക്ക​ള​രി​യി​ൽ, മ​ല​യാ​ളം ജൂ​നി​യ​ർ മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്ത