• Logo

Allied Publications

Americas
ന്യൂജഴ്‌സി പാറ്റേഴ്സൺ സെന്‍റ് ജോർജ് ഇടവകയുടെ വാർഷിക ആഘോഷവും തിരുനാളും 19 മുതൽ
Share
ന്യൂ​ജ​ഴ്‌​സി: പാ​റ്റേ​ഴ്സ​ൺ സെ​ന്‍റ് ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​വും ഇ​ട​വ​ക തി​രു​നാ​ളും ഈ ​മാ​സം 19 മു​ത​ൽ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് ജോ​ർ​ജി​ന്‍റെ നാ​മ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള തി​രു​നാ​ളി​നൊ​പ്പം സ്വ​ന്ത​മാ​യി ഇ​ട​വ​ക ദേ​വാ​ല​യം വാ​ങ്ങി​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം കൂ​ടി ഇ​ത്ത​വ​ണ ആ​ഘോ​ഷി​ക്കു​ക​യാ​ണ്,

വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഫാ. സി​മ്മി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 19ന് ​വൈ​കി​ട്ട് കൊ​ടി​യേ​റു​ന്ന​തോ​ടു കൂ​ടി ഒ​രാ​ഴ്ച​യി​ല​ധി​കം നീ​ളു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

ഒ​രാ​ഴ്ച നീ​ളു​ന്ന നൊ​വേ​ന​യും ഇ​ട​വ​ക​ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യി സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ, മി​ഷ​ൻ ലീ​ഗ്, എ​സ്എംസിസി, ​വി​മ​ൻ​സ് ഫോ​റം, വി​ൻ​സെന്‍റ് ഡി ​പോ​ൾ അം​ഗ​ങ്ങ​ളും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. വാ​ർ​ഡ് ത​ല​ത്തി​ൽ ഇ​ട​വ​കാ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ഡ​യോ​സി​സ് ഓ​ഫ് ഷിക്കാ​ഗോ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ഡ​യോ​സി​സ് ഓ​ഫ് പാ​റ്റേ​ഴ്സ​ൺ ബി​ഷ​പ് മാ​ർ കെ​വി​ൻ ജെ. ​സ്വീ​നി, ബൈ​സ​ന്‍റെെ​ൻ കാ​ത്ത​ലി​ക് എ​പ്പാ​ർ​ക്കി ഓ​ഫ് പ​സാ​യ്ക്ക് ബി​ഷ​പ് മാ​ർ ക​ർ​ട്ട് ബ​ർ​നേ​റ്റ്, ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​ർ, പാ​റ്റേ​ഴ്സ​ൺ സി​റ്റി അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​നേ​കം അ​തി​ഥി​ക​ൾ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കും.

28ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യും ന​ഗ​രം ചു​റ്റി​യു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദി​ക്ഷി​ണ​വും ശേ​ഷം പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട മേ​ള​വും സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ബാ​ൻ​ഡും പ്ര​ദി​ക്ഷി​ണ​ത്തിന്‍റെ ഭാ​ഗ​മാ​കും.

എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഇ​ട​വ​ക തി​രു​നാ​ളി​ലേ​ക്കും പ്ര​സ്തു​ത ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ട്ര​സ്റ്റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ടോം, ​സാ​ബു ജോ​ർ​ജ് തോ​മ​സ്, ആ​ൽ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.