• Logo

Allied Publications

Americas
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
Share
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞു. ഡാ​ള​സ്​ഫോ​ർ​ട്ട് വ​ർ​ത്ത് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള സി​ന്ഡി ജെ​യ്ൻ സി​ൻ​ഡി ക്രോ​ൺ എ​ന്ന സ്ത്രീ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണി​വ.

1985 ഒ​ക്ടോ​ബ​ർ 1ന് ​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20 ഈ​സ്റ്റി​നും യു​എ​സ് ഹൈ​വേ 69 നും ​സ​മീ​പം പു​ല്ല് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്രോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ട​ത്തോ​ടൊ​പ്പം ക​ണ്ടെ​ത്തി​യ വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്ന് കൊ​ല​പാ​ത​ക സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​ജ്ഞാ​ത വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ൻ​എ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​എ​ൻ​എ ഡോ ​പ്രൊ​ജ​ക്റ്റു​മാ​യി സ​ഹ​ക​രി​ച്ച് 2021ൽ ​അ​വ​ശി​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ഷെ​രീ​ഫ് ഓ​ഫി​സ് ആ​രം​ഭി​ച്ചു. ഡി​ക്ടീ​വ് ഡേ​വി​ഡ് ട​ർ​ണ​റു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി, അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ സി​ന്ഡി ജെ​യ്ൻ സി​ൻ​ഡി ക്രോ​ൺ എ​ന്ന സ്ത്രീ​യു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു.

അ​സ്ഥി​ക​ളു​ടെ കേ​ട് കാ​ര​ണം മ​ര​ണ​കാ​ര​ണം ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്. യു​വ​തി​യെ ഒ​രി​ക്ക​ലും കാ​ണാ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​വാ​ഹി​ത​യാ​ണെ​ന്നോ കു​ട്ടി​ക​ളു​ണ്ടെ​ന്നോ പോ​ലും കു​ടും​ബ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഡി​റ്റ​ക്ടീ​വ് ട​ർ​ണ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജോ​സ​ഫ് പി. ​ചാ​ക്കോ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫ് പി. ​ചാ​ക്കോ (റെ​ജി 58) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ പി.
അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: ക​രോ​ട്ട് വ​ട​ക്കേ​തി​ൽ വെ​ണ്മ​ണി മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ(81) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സൈ​മ​ൺ കോ​ട്ടൂ​രി​ന് ആ​ദ​രം.
ഫീ​നി​ക്‌​സ്: ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​
നോർത്തേൺ വിർജീനിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ആ​ഷ്ബേ​ൺ (വി​ർ​ജീ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ
ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ​വി​ഷു ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ: വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.