നമ്മള് അതിജീവിക്കും; സ്കൂട്ടര്‍ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആദി
Monday, August 12, 2019 12:57 PM IST
സ്കൂട്ടര്‍ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഗ്രാഫിക്സ് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശന്പളമില്ലാത്ത തന്റെ കയ്യില്‍ ചെലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന.
ആദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാസശന്പളമില്ല. ചെലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള് അതിജീവിക്കും.