ബംഗളൂരുവിൽ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിംഗിൽ പുലിയുടെ വിളയാട്ടം-വീഡിയോ
Monday, January 25, 2021 11:07 AM IST
ബംഗളൂരു നഗരം പുലി ഭീതിയിൽ. ബെന്നാർഘട്ട റോഡിലെ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിംഗ് മേഖലയിലാണ് ശനിയാഴ്ച പുലർച്ചെ പുലിയിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന് പുലിയെ പിടികൂടാൻ വനംവകുപ്പ് ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബെന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്.