വാ​തി​ൽ തു​റ​ക്കാൻ അറിയില്ല; എ​ടി​എ​മ്മി​നു​ള്ളി​ൽ ക​ള്ള​ന്‍റെ പ​രാ​ക്ര​മം
Tuesday, December 24, 2019 11:34 AM IST
മോ​ഷ​ണ​ത്തി​നാ​യി എ​ടി​എ​മ്മി​നു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ വാ​തി​ൽ തു​റ​ക്കാ​ൻ അ​റി​യാ​തെ കു​ടു​ങ്ങി പോ​ലീ​സ് പി​ടി​യി​ലാ​യി. ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം. ക​ണ്ട​റി​നു​ള്ളി​ൽ ക​യ​റി​യ​തി​ന് ശേ​ഷം ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​തി​ൽ അ​ട​ച്ച​ത്.

ഓ​ട്ടോ​മാ​റ്റി​ക്ക് വോ​യി​സ് മെ​സേ​ജ് കേ​ട്ട ഇ​യാ​ൾ പ​രി​ഭ്രാ​ന്ത​നാ​യി വാ​തി​ൽ തു​റ​ക്കു​വാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ത് സാ​ധി​ച്ചി​ല്ല. പേ​ടി​ച്ചു​പോ​യ ഇ​യാ​ൾ ഒ​രു മെ​റ്റ​ൽ ട്രെ ​ഉ​പ​യോ​ഗി​ച്ച് വാ​തി​ലും എ​ടി​എം മെ​ഷി​നും ത​ല്ലി​പ്പൊ​ളി​ക്കു​വാ​ൻ ശ്ര​മി​ച്ചു.

എ​ങ്ങ​ന​യൊ​ക്ക​യോ പു​റ​ത്ത് ക​ട​ന്ന ഇ​യാ​ൾ പി​ന്നീ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.