വെജ് ചിക്കനും വെജ് മട്ടണും ഇവിടെക്കിട്ടുമെന്ന് ഹോട്ടൽ; ഇൻക്രെഡിബിൾ ഇന്ത്യയെന്ന് ആനന്ദ് മഹീന്ദ്ര
Wednesday, January 8, 2020 12:59 PM IST
ഹോട്ടലിലെ വിഭവങ്ങളുടെ പേര് എഴുതി വച്ച ബോർഡിലെ തമാശ പങ്കുവച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ബോർഡിലെ ചിത്രത്തിൽ ഇതൊരു വെജിറ്റേറിയൻ ഹോട്ടലാണെന്നാണ് തോന്നുക. എന്നാൽ അതിൽ എഴുതിയിരിക്കുന്ന വിഭവങ്ങളുടെ പേരുകൾ ഇതൊക്കയാണ്. വെജ് ഫിഷ് ഫ്രൈ, വെജ് ചിക്കൻ റൈസ്, വെജ് മട്ടണ്‍ ദോശ.
യഥാർത്ഥത്തിൽ ഇൻക്രെഡിബിൾ ഇന്ത്യ എങ്ങനയാണെന്നതിന്റെ ഉത്തമ ഉദാഹരണം ആണിത്. വെജ്, നോണ്‍ വെജ് എന്നിവയുടെ വ്യത്യാസം എന്താണ്?. എല്ലാം മനസിലാണ്. ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. ഇതിന് മറുപടിയും നൽകി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.