അ​ന​ശ്വ​ര ഇ​നി വ​ക്കീ​ൽ; പ​ക്ഷേ, പൊ​റോ​ട്ട​യ​ടി മ​റ​ക്കി​ല്ല!
Monday, March 28, 2022 3:40 PM IST
ഇ​​ത്തി​​രി​​പ്പോ​​ന്ന പ​​ഴ​​യ വീ​​ട്ടി​​ലെ ചെ​​റി​​യ ഹോ​​ട്ട​​ലി​​ൽ പൊ​​റോ​​ട്ട​​യ​​ടി​​ച്ച് അ​​മ്മ​​യെ​​യും കൊ​​ച്ചു കു​​ടും​​ബ​​ത്തെ​​യും സ​​ഹാ​​യി​​ക്കു​​ന്ന അ​​ന​​ശ്വ​​ര ഇ​​നി അ​​ഭി​​ഭാ​​ഷ​​ക ഗൗ​​ണ്‍ അ​​ണി​​യാ​​ൻ എ​​ൻ​​റോ​​ൾ​​മെ​​ന്‍റി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ. എ​​ൽ​​എ​​ൽ​​ബി പാ​​സാ​​യ​​തോ​​ടെ ജീ​​വി​​ത​​ത്തി​​ന്‍റെ പു​​തി​​യ തീ​​ര​​ങ്ങ​​ളി​​ലേ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് അ​​ന​​ശ്വ​​ര.

എ​​രു​​മേ​​ലി കു​​റു​​വാ​​മു​​ഴി കാ​​ശാ​​ൻ​​കു​​റ്റി​​യി​​ൽ സു​​ബി​​യു​​ടെ മ​​ക​​ളാ​​യ അ​​ന​​ശ്വ​​ര​​യു​​ടെ പൊ​​റോ​​ട്ട​​യ​​ടി ഏ​​റെ വൈ​​റ​​ലാ​​യ വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു. സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി മു​​ത​​ൽ സി​​നി​​മാ താ​​ര​​ങ്ങ​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ പേ​​രാ​​ണ് വാ​​ർ​​ത്ത​​യെ തു​​ട​​ർ​​ന്ന് സ​​ഹാ​​യ​​ങ്ങ​​ളു​​മാ​​യി എ​​ത്തി​​യ​​ത്.

പി​​താ​​വ് നാ​​ട് വി​​ട്ടു​​പോ​​യ​​തോ​​ടെ സ്വ​​ന്തം വീ​​ടും സ്ഥ​​ല​​വും ഇ​​ല്ലാ​​തെ ര​​ണ്ടു പെ​​ൺമക്ക​​ളു​​മാ​​യി കു​​ടും​​ബ​​വീ​​ട്ടി​​ൽ ചെ​​റി​​യ ഹോ​​ട്ട​​ൽ തു​​ട​​ങ്ങി​​യ അ​​മ്മ​​യെ സ​​ഹാ​​യി​​ച്ചു തു​​ട​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ഇ​​ള​​യ മ​​ക​​ൾ അ​​ന​​ശ്വ​​ര പൊ​​റോ​​ട്ട​​യ​​ടി പ​​രി​​ശീ​​ലി​​ച്ച​​ത്. പൊ​​റോ​​ട്ട​​യ​​ടി​​ക്കു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ പ​​ക​​ർ​​ത്തി സു​​ഹൃ​​ത്തു​​ക്ക​​ൾ കോ​​ള​​ജി​​ന്‍റെ ഫേ​​സ്ബു​​ക് ഗ്രൂ​​പ്പി​​ൽ പോ​​സ്റ്റ് ചെ​​യ്ത​​ത് സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി മാ​​റി.

വാ​​ർ​​ത്ത​​ക​​ളെ തു​​ട​​ർ​​ന്ന് ഒ​​ട്ടേ​​റെ സ​​ഹാ​​യ​​ഹ​​സ്ത​​ങ്ങ​​ൾ അ​​ന​​ശ്വ​​ര​​യ്ക്ക് താ​​ങ്ങാ​​കാ​​ൻ എ​​ത്തി. സ​​ഹ​​പാ​​ഠി​​ക​​ൾ​​ക്കി​​ട​​യി​​ൽ അ​​ന​​ശ്വ​​ര​​യു​​ടെ വി​​ളി​​പ്പേ​​ര് പൊ​​റോ​​ട്ട എ​​ന്നാ​​യി മാ​​റു​​ക​​യും ചെ​​യ്തു. തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ ലോ ​​കോ​​ള​​ജി​​ൽ​​നി​​ന്ന് എ​​ൽ​​എ​​ൽ​​ബി പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് പ​​രീ​​ക്ഷ പാ​​സാ​​യി റി​​സ​​ൽ​​ട്ട് എ​​ത്തി​​യ​​ത്. ഇ​​നി എ​​ൻ​​റോ​​ൾ​​മെ​​ന്‍റ് കൂ​​ടി ക​​ഴി​​യു​​ന്ന​​തോ​​ടെ ജീ​​വി​​ത​​ത്തി​​ൽ ഏ​​റെ ആ​​ഗ്ര​​ഹി​​ച്ച അ​​ഭി​​ഭാ​​ഷ​​ക വേ​​ഷം അ​​ന​​ശ്വ​​ര​​യ്ക്ക് സ്വ​​ന്ത​​മാ​​കും.

പ​​ഠ​​ന​​ത്തി​​നും പ​​രി​​ശീ​​ല​​ന​​ത്തി​​നും സ​​ഹാ​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ല​​ഭി​​ച്ച​​ത് പൊ​​റോ​​ട്ട​​യ​​ടി​​യി​​ലൂ​​ടെ​​യാ​​ണെ​​ന്നു​​ള്ള​​ത് ഒ​​രി​​ക്ക​​ലും മ​​റ​​ക്കി​​ല്ലെ​​ന്നും അ​​മ്മ​​യെ സ്നേ​​ഹ​​ത്തോ​​ടെ ചേ​​ർ​​ത്തു​​നി​​ർ​​ത്തി അ​​ന​​ശ്വ​​ര പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.