"ആരുടെയെങ്കിലും കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ'?; പൊട്ടിച്ചിരിപ്പിച്ച് ആസാം പോലീസ്
ഒ​രു വ​സ്തു ക​ള​ഞ്ഞു​കി​ട്ടി​യി​ട്ടു​ണ്ട് ഉ​ട​മ​ക​ൾ ഈ ​വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക എ​ന്ന പ​ത്ര​പ​ര​സ്യം ക​ണ്ടി​ട്ടി​ല്ലേ. ഏ​താ​ണ്ട് ഇ​തി​നു സ​മാ​ന​മാ​യ ഒ​രു പോ​സ്റ്റാ​ണ് ആസാം പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ഈ ​പോ​സ്റ്റ് ക​ണ്ട​വ​ർ ആ​ദ്യ​മൊ​ന്നു ഞെ​ട്ടി പി​ന്നെ ചി​രി​യോ​ടു ചി​രി. കാ​ര​ണം 590 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് പൊ​ലീ​സു​കാ​ർ പി​ടി​ച്ച​ത്. ഈ ​ക​ഞ്ചാ​വി​ന്‍റെ ഉ​ട​മ​യെ ര​സ​ക​ര​മാ​യി ട്രോ​ളു​ന്ന​താ​യി​രു​ന്നു അ​സം പൊ​ലീ​സി​ന്‍റെ പോ​സ്റ്റ്.

""ആ​രു​ടെ​യെ​ങ്കി​ലും 590 കി​ലോ ക​ഞ്ചാ​വും ഒ​രു ട്ര​ക്കും ച​ഗോ​ളി​യ ചെ​ക്ക് പോ​യി​ന്‍റി​നു സ​മീ​പം ക​ഴി​ഞ്ഞ രാ​ത്രി ന​ഷ്ട​മാ​യി​ട്ടു​ണ്ടോ? പേ​ടി​ക്കേ​ണ്ട. ഞ​ങ്ങ​ള​ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദ​യ​വാ​യി ദു​ബ്രി പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടൂ. അ​വ​ർ നി​ങ്ങ​ളെ സ​ഹാ​യി​ക്കും, തീ​ർ​ച്ച. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ടീം ​ദുബ്രി’’- ആസാം പൊ​ലീ​സ് ഫേസ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ഞ്ചാ​വ് നി​റ​ച്ച പെ​ട്ടി​ക​ൾ അ​ടുക്കി​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​വും ഇ​തോ​ടൊ​പ്പം പ​ങ്കു​വ​ച്ചു.​ക​ഞ്ചാ​വു ക​ട​ത്തു​കാ​രെ ട്രോ​ളി​യു​ള്ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ് വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. ഇ​തോ​ടെ നി​ര​വ​ധി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പൊ​ലീ​സി​നെ തേ​ടി​യെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വം കി​ടു​ക്കി​യെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.