അലക്കിയിട്ട് രണ്ടുമാസം! ലോ​ക്ക്ഡൗ​ൺ കൂടുംതോറും തുണിക്കൂനയുടെ ഉയരവും കൂടും
Thursday, July 30, 2020 3:33 PM IST
കൊ​റോ​ണ വൈ​റ​സും ലോ​ക്ക് ഡൗ​ണും ആ​ളു​ക​ളു​ടെ ജീ​വി​ത്തെ പ​ല​വി​ധ​ത്തി​ലാ​ണ് ബാ​ധി​ച്ച​ത്. ചി​ല​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ചി​ല​ർ വീ​ട്ടി​ലി​രു​ന്ന് ജോ​ലി തു​ട​ർ​ന്നു. ചി​ല​ർ പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു. മ​റ്റു ചി​ല​ർ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​പ്പോ​ൾ ക​ളി​യാ​കെ മാ​റി.

കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ മാ​ത്ര​മ​ല്ല, ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും പി​ന്നാ​ലെ ഒാ​ടേ​ണ്ടി വ​ന്നു മാ​താ​പി​താ​ക്ക​ൾ​ക്ക്. ഇ​തോ​ടെ ഒാ​ഫീ​സ് ജോ​ലി​യും വീ​ട്ടു​ജോ​ലി​യും താ​റു​മാ​റാ​യി. ഇ​ങ്ങ​നെ പ​ണി​കി​ട്ടി​യ ഒ​രാ​ളാ​ണ് ഒാ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ കോ​ഡി ക്വി​ൻ​സ്. ഒ​ന്നും ര​ണ്ടു​മ​ല്ല, അ​ഞ്ച് കു​ട്ടി​ക​ളാ​ണ് കോ​ഡി​ക്ക്. ഇ​വ​രു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ കോ​ഡി​ക്ക് സ​മ​യ​മി​ല്ലാ​താ​യി.

ര​ണ്ട് മാ​സ​മാ​യി കോ​ഡി തു​ണി​ക​ള്‍ ക​ഴു​കി​യി​ട്ട്. ഈ ​തു​ണി​ക​ളെ​ല്ലാം കൂ​ട്ടി​യി​ട്ട് അ​തി​ന് മു​ക​ളി​ലി​രി​ക്കു​ന്ന ഒ​രു ചി​ത്ര​വും കോ​ഡി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചു. കോ​ഡി​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. തു​ണി​ക​ള്‍ പ​ല ബാ​ഗു​ക​ളി​ലാ​ക്കി ലോ​ണ്‍​ട്രി ഷോ​പ്പി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് മു​മ്പാ​ണ് കോ​ഡി ഈ ​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. #MountFoldMore എ​ന്ന ടാ​ഗി​ലാ​ണ് കോ​ഡി ത​ന്‍റെ​ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.



"കൊ​റോ​ണ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​ഞ്ച് മ​ക്ക​ളു​ടെ​യും പ​ഠ​ന​വും തി​ര​ക്കു​ക​ളു​മാ​യി എ​നി​ക്ക് മ​റ്റൊ​ന്നി​നും സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നൊ​പ്പം വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള ഡ്രെ​യി​നേ​ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് താ​മ​സ​വും നേ​രി​ട്ടു. അ​തോ​ടെ തു​ണി​യ​ല​ക്ക​ല്‍ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. - കോ​ഡി തു​ണി​ക​ൾ കു​ന്നു​കൂ​ടി​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി.

അ​ല​ക്കി​യ​തി​നു ശേ​ഷം 50 ബാ​ഗു​ക​ളി​ലാ​യി കോ​ഡി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 2020ലെ ​മി​ക​ച്ച ചി​ത്ര​മെ​ന്നാ​ണ് കോ​ഡി​യു​ടെ ചി​ത്ര​ത്തി​ന് ഒ​രാ​ളു​ടെ ക​മ​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.