വീടിനു മുകളിലൊരു ഉഗ്രൻ സ്കോര്‍പ്പിയോ! അമ്പരന്ന് സോഷ്യൽ മീഡിയ; വൈറൽ ചിത്രം ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്രയും
Sunday, November 1, 2020 6:30 PM IST
ബിഹാറിലെ ഇന്ദസാർ ആലമിന്റെ വീടിനു മുന്നിലെത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും. മൂന്നുനില വീടിന്റെ ടെറസിൽ ഒരുഗ്രൻ സ്കോർപിയോ കിടക്കുന്നു. കാര്യം തിരക്കുമ്പോഴാണ് ശരിക്കും വണ്ടറടിക്കുന്നത്. സംഗതി കുടിവെള്ള ടാങ്കാണ്.
ഇന്ദസാര്‍ ആലമിന്റെ ആദ്യകാർ സ്കോർപിയോ ആയിരുന്നു. ആ സെന്റിമെൻസിന്റെ പുറത്താണ് വീടിന്റെ ടാങ്ക് വരെ സ്കോർപിയോ മോഡൽ ആക്കിയത്. തന്റെ കാറിന്റെ സമാനമായ നമ്പര്‍ പ്ലേറ്റു വരെ ഇതിൽ ചേർത്തിട്ടുണ്ട്.
ഏകദേശം രണ്ടരലക്ഷം രൂപ മുടക്കിയാണ് ടാങ്ക് നിര്‍മ്മിച്ചത്. തന്റെ ഭാര്യയാണ് ഇത്തരമൊരു വ്യത്യസ്ത ടാങ്ക് നിർമിക്കാൻ ആശയം നല്‍കിയതെന്ന് ഇന്ദസാർ പറയുന്നു. എന്തായാലും സംഭവം വൈറലായതോടെ സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ ചിത്രം ഏറ്റെടുത്തു. ആദ്യവാഹനത്തോട് ഇത്ര സ്നേഹം കാത്തുസൂക്ഷിക്കുന്ന ഇന്ദസാറിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.