ഭാര്യയുടെ ഫേസ്ബുക്കിൽ മോശം കമന്റിട്ടയാളെ പഞ്ഞിക്കിട്ട് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ
Monday, January 7, 2019 6:27 PM IST
ഭാര്യയുടെ ഫേസ്ബുക്കിൽ മോശം രീതിയിൽ കമന്റ് ചെയ്തയാളെ പഞ്ഞിക്കിട്ട് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ. പശ്ചിമബംഗാളിലെ അലിപുർദുർ ജില്ലാ കളക്ടറായ നിഖിൽ നിർമലാണ് യുവാവിനെ പോലീസ് സ്റ്റേഷനിലിട്ട് തല്ലിയത്.
ഭാര്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ യുവാവ് മോശം കമന്റിട്ടതാണ് നിർമലിനെ പ്രകോപിപ്പിച്ചത്. ഭാര്യയ്ക്കൊപ്പം ഫലാകട പോലീസ് സ്റ്റേഷനിലെത്തിയ നിർമൽ യുവാവിനെ ഇവിടേക്ക് വിളിച്ചു വരുത്തിയശേഷം തല്ലുകയായിരുന്നു.
സംഭവസമയത്ത് എസ്ഐ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയാണ് നിർമൽ. 2011-ലാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.
അതേസമയം, ജില്ലാ മജിസ്ട്രേറ്റ് കൂടിയായ നിർമൽ പോലീസ് സ്റ്റേഷനിൽ നിയമം കൈയിലെടുത്ത് യുവാവിനെ മർദിച്ചതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നുണ്ട്.