മനസിൽ ആ കുഞ്ഞുമുഖം മാത്രം; ഇടുക്കിയുടെ കണ്ണീർച്ചിത്രം പ​ക​ർ​ത്തി​യ ഫോട്ടോഗ്രാഫറുടെ കു​റി​പ്പ്
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ നിരവധിപ്പേർക്കാണ് ജീവനും സ്വത്തും നഷ്ടമായത്. അ​ടി​മാ​ലി​യിൽ കഴിഞ്ഞ ദിവസമുണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ഭീകരദൃശ്യങ്ങളാണ് ഇന്ന് ചർച്ചയാകുന്നത്. ദുരന്തത്തിന്‍റെ തീവ്രത എത്ര ഭയാനകമാണെന്ന് ലോകം ആദ്യം മനസിലാക്കിയത് രാഷ്ട്രദീപിക സായാഹ്നപത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫോട്ടോയിലൂടെയായിരുന്നു. ദീപിക ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യര്‍ പകര്‍ത്തിയ ചിത്രം അത്രമേല്‍ ഓരോ ഹൃദയങ്ങളെയും സ്വാധീനിച്ചു.

ചെ​ളി​യി​ൽ പു​ത​ഞ്ഞു കി​ട​ന്ന ഒ​രു പി​ഞ്ചുപൈ​ത​ലി​നെ മാ​റോ​ട​ണ​ച്ച് അ​ഗ്നി​ശ​മ​ന​സേ​നാം​ഗം അം​ബു​ല​ൻ​സി​നു നേ​ർ​ക്ക് ഓ​ടു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ ​കു​ട്ടി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ന്ന് താൻ നേരിൽകണ്ട വേ​ദ​നാ​ജ​ന​ക​മാ​യ മുഹൂർത്തങ്ങൾ ബി​ബി​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. മലയാളിമ​ന​സി​ൽ നൊമ്പരമായി പ​തി​ഞ്ഞുപോ​യ ആ ​ചി​ത്ര​ത്തി​ലെ കു​ട്ടി​യു​ടെ മു​ഖം ത​ന്‍റെ മ​ന​സി​ൽ ഒ​രു നീ​റ്റ​ലാ​യി മാ​റി​യെ​ന്ന് ബി​ബിൻ സേ​വ്യ​ർ പ​റ​യു​ന്നു.

ബി​ബി​ൻ സേ​വ്യ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...