വർക്ക് ഫ്രം ഹോമിൽ സംതൃപ്തരാണ്; എന്തിനാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്? വീഡിയോ വൈറൽ
Tuesday, February 23, 2021 7:24 PM IST
കോവിഡ് 19നെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യം മുഴുവൻ സ്തംഭിച്ചു. ഓഫീസുകൾ താത്കാലികമായി അടച്ചു, പൊതുഗതാഗതം പൂർണമായും നിർത്തിവച്ചു. പക്ഷെ ഐടി കന്പനികൾ ഉദ്യോഗസ്ഥർക്കെല്ലാം വർക്ക് ഫ്രം ഹോം നൽകി. നിരവധിപേർ മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
എന്നാൽ കോവിഡ് വാക്സിൻ എത്തിയതും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതുമായ സാഹചര്യത്തിൽ കന്പനികൾ പതിയെ വർക്കം ഫ്രം ഹോം നിർത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കന്പനികളുടെ ഈ നടപടിക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവതി. ഹർജാസ് സേത്തി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്.
‘ഓഫിസിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മടുപ്പുണ്ട്.’ എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ‘എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. യാത്ര ചെയ്യുന്നില്ലാത്തതിനാൽ വരുമാനം വർധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല. ഇതെല്ലാം ഇപ്പോൾ ഇല്ലാതാകുകയാണെന്ന് യുവതി പറയുന്നു.
ഈ വീഡിയോയുടെ പേരിൽ വഴക്കു പറയരുതെന്ന് വീഡിയോ അവസാനിക്കുന്നതിനു മുൻപ് സേത്തി മേലധികാരികളോട് ആവശ്യപ്പെടുന്നുണ്ട്. 67,000ൽ അധികം പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ഹർജാസ് സേത്തിയും ഇന്ന് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്നാണ് ഇവർ കുറിച്ചത്.