സിംഹക്കൂട്ടിലേക്ക് ചാടിയയാൾ അത്ഭുതകരമായി രക്ഷപെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Thursday, October 17, 2019 3:42 PM IST
മൃഗശാലയിൽ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിൽ വീണ യുവാവിനെ സുരക്ഷാഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. ഡൽഹിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ 28കാരൻ രഹാൻ ഖാനാണ് സിംഹത്തിന് മുന്നിൽപ്പെട്ടത്.
ഇയാൾക്ക് ചുറ്റും സിംഹം നടക്കുന്നത് വീഡിയോയിൽ കാണാം. ഇയാൾക്ക് യാതൊരു പരിക്കുകളുമില്ല. സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തിയ ഇയാളെ പിന്നീട് പോലീസിന് കൈമാറി. രഹാൻ ഖാൻ മാനസികന്യൂനതകളുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.