കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലെ ജ​നാ​ല​യി​ൽ കു​ടു​ങ്ങി നാ​ല് വ​യ​സു​കാ​ര​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, October 10, 2019 3:21 PM IST
നാ​ലാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ജ​നാ​ല​യി​ലെ സു​ര​ക്ഷാ​വേ​ലി​യി​ൽ ത​ല കു​ടു​ങ്ങി തൂ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ ലി​ൻ​യി സി​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​വി​ടെ​യാ​ണ് ഈ ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ജ​നാ​ല​യി​ൽ ക​യ​റി​യ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് തെ​ന്നി വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​മ്പി​ക​ൾ​ക്കി​ട​യി​ൽ ത​ല കു​ടു​ങ്ങി താ​ഴേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കു​ട്ടി.

സം​ഭ​വം സ​മ​യ​ത്ത് കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഇ​വി​ടെ​യെ​ത്തി​യ മു​ത്ത​ച്ഛ​ൻ അ​യ​ൽ​വാ​സി​ക​ളെ സം​ഭ​വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ അ​റി​യ​ച്ച​ത​നു​സ​രി​ച്ച് ഇ​വി​ടെ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണ് കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.