വഞ്ചിച്ച കാമുകിയോട് യുവാവിന്റെ മധുര പ്രതികാരം ഫ്ലെക്സ് ബോർഡിൽ
Sunday, March 17, 2019 2:39 PM IST
വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരം ചെയ്യാൻ യുവാവ് തെരഞ്ഞെടുത്തത് വളരെ വ്യത്യസ്തമായ മാർഗം. ഇന്തോനേഷ്യയിലാണ് സംഭവം. തിരക്കേറിയ റോഡിനു സമീപം മുൻ കാമുകിയുടെ ചിത്രം പതിച്ച വലിയൊരു ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചാണ് കാമുകൻ തന്റെ ദേഷ്യം തീർത്തത്. "നീ ഹൃദയം തകർത്തു, നീ എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം'. എന്നും അതിൽ എഴുതിയിരുന്നു.
ഇത്രെയും ചെയ്തിട്ടും കലിപ്പ് തീരാതെ മെഗാഫോണിൽ കാമുകിക്കെതിരെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ റോഡിൽ നിന്ന് വാക്കുതർക്കത്തിലേർപ്പെടുന്നതും സമീപം നിൽക്കുന്നയൊരാൾ ഇരുവരെയും സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്.
യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.