സോഷ്യല്‍ മീഡിയയില്‍ താരമായി "ലിറ്റില്‍ രണ്‍ബീര്‍ കപൂര്‍’; വീഡിയോ
Thursday, October 27, 2022 10:55 AM IST
ലോകത്ത് ഒരാളുമായി സാമ്യമുള്ള മറ്റ് ചിലരെയും കാണാനാകുമല്ലൊ. എന്നാല്‍ ചിലരുടെ സാമ്യത നമ്മളെ അതിശയപ്പിക്കുകതന്നെ ചെയ്യും.
അത്തരത്തിലുള്ള ഒന്നായിരുന്നു ഇംഗ്ലണ്ടിലെ പുതിയ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയും തമ്മിലുള്ള സാമ്യം. സമൂഹ മാധ്യമങ്ങള്‍ അത് നന്നായി ആഘോഷിക്കുകയും ചെയ്തു.
ഇപ്പോളിതാ ഒരു കുട്ടിയാണ് സാമ്യതയുടെ പേരില്‍ നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള സാമ്യത നിമിത്തമാണ് ഈ കുട്ടി താരമാകുന്നത്.
നീരവ് ഭട്ട് എന്ന ഈ കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. തന്‍റെ പ്രിയപ്പെട്ടവരെല്ലാം ലിറ്റില്‍ രണ്‍ബീര്‍ എന്നാണ് തന്നെ വിളിക്കാറുള്ളതെന്ന് നീരവ് പറയുന്നു. നീരവിന്‍റെ പല വീഡിയോകളും കാണുമ്പോള്‍ ആളുകള്‍ രണ്‍ബീറിന്‍റെ ചെറുപ്പകാലത്തേത് എന്ന് തെറ്റ് ധരിക്കാറുണ്ട്.
എന്തൊരു അസാധാരണമായ സാമ്യം എന്നാണൊരാള്‍ നീരവിന്‍റെ ഒരു വീഡിയോയ്ക്ക് കമന്‍റിട്ടത്.