ഇഴഞ്ഞിഴഞ്ഞ് എങ്ങോട്ടാ..! വീട്ടിൽ കയറാനെത്തിയ മൂർഖനെ തടഞ്ഞ് പൂച്ച; പിന്നെ സംഭവിച്ചത്...
Wednesday, July 28, 2021 4:42 PM IST
വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉടമകളോടുള്ള സ്നേഹം പലപ്പോഴും ഞെട്ടിക്കാറുണ്ടല്ലെ. നായ്ക്കളുടെ സ്നേഹത്തെക്കുറിച്ചാണ് കൂടുതല്‍ കഥകളും. നായ്ക്കള്‍ മാത്രമല്ല ഞങ്ങള്‍ പൂച്ചകളും യജമാന സ്നേഹമുള്ളവരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒഡീഷയിലെ ഭീമാതംഗി എന്ന സ്ഥലത്തെ ചിനു എന്ന ആണ് പൂച്ച.
സമ്പത് കുമാര്‍ പരിദയാണ് ചിനുവിന്റെ യജമാനന്. കഴിഞ്ഞ ദിവസം സമ്പത് കുമാറിന്റെ വീടിനു പിന്നില്‍ ഒരു മൂര്‍ഖന്‍ പാമ്പ് എത്തി. ചിനുവാണ് പാമ്പിനെ ആദ്യം കണ്ടത്. വീട്ടിലേക്ക് ഇഴഞ്ഞു കയറാന്‍ തുടങ്ങിയ പാമ്പിനെ ചിനു വഴിയില്‍ തടഞ്ഞു. പിന്നെ അര മണിക്കൂറോളം പാമ്പുമായി പോരാട്ടമായിരുന്നു.
പോരാട്ടം നടക്കുന്നതിനിടയിലാണ് വീട്ടുകാര്‍ സംഭവം കാണുന്നത്. അവര്‍ ഉടനെ സ്നേക്ക് ഹെല്‍പ്പ് ലൈനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആളെത്തി പാമ്പിനെ പിടികൂടി. എന്തായാലും ചിനുവിന് കുഴപ്പമൊന്നുമില്ലെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍. മൂർഖനെ വനത്തിലേക്ക് വിട്ടയച്ചു.