കാണാതായ വെപ്പുപല്ല് എട്ടുദിവസത്തിനു ശേഷം തൊണ്ടയിൽ നിന്നും കണ്ടെത്തി
Friday, August 16, 2019 1:02 PM IST
വ​യ​റ്റി​ലെ മു​ഴ നീ​ക്കം ചെ​യ്യാ​നാ​ണ് 72കാ​ര​ൻ ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്. അ​ന​സ്തേ​ഷ്യ ന​ൽ​കി ശ​സ്ത്ര​ക്രി​യ ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി. ആ​റു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ രോ​ഗി​ക്ക് വാ​യി​ലൂ​ടെ ര​ക്തം വ​രി​ക​യും ശ്വാ​സ​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. ഭ​ക്ഷ​ണം ഇ​റ​ക്കാ​നും ബു​ദ്ധി​മു​ട്ട്.

വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ചു. മ​രു​ന്നു​ക​ൾ കൊ​ടു​ത്ത് തി​രി​കെ വീ​ട്ടി​ലേ​ക്ക് വി​ട്ടു. പ​ക്ഷേ അ​സ്വ​സ്ഥ​ത മാ​റി​യി​ല്ല. വീ​ണ്ടും ക​ക്ഷി ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​ണു​ബാ​ധ​യാ​ണോ എ​ന്നാ​യി അ​ടു​ത്ത സം​ശ​യം. പി​ന്നെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന. തൊ​ണ്ട​യി​ൽ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ എ​ന്തോ ഒ​രു വ​സ്തു​വി​നെ ക​ണ്ടെ​ത്തി. അ​തെ​ന്താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ വെ​പ്പു പ​ല്ല് വാ​യി​ൽ ഇ​ല്ലെ​ന്ന് വൃ​ദ്ധ​ന് ഓ​ർ​മ​വ​ന്ന​ത്.

അ​തെ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും അ​താ​ണോ ആ ​അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള​തെ​ന്നും വൃ​ദ്ധ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​യു​ട​ൻ സ്കാ​നിം​ഗ് വ​ഴി സം​ഭ​വം അ​തു​ത​ന്നെ​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. പി​ന്നെ വൈ​കി​യി​ല്ല, മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വെ​പ്പു പ​ല്ല് പു​റ​ത്തെ​ടു​ത്തു. അ​തു​കൊ​ണ്ട് വെ​പ്പു​പ​ല്ല് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രേ..​ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് വി​ധേ​യ​മാ​കും മു​ന്പ് വെ​പ്പു പ​ല്ലു​ക​ൾ ഉൗ​രി വയ്​ക്കു​ക...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.