വിജയിച്ചത് അര്‍ജന്‍റീന; വൈറലായി എസ്ബിഐയുടെ പാസ് ബുക്ക്
Monday, December 19, 2022 2:44 PM IST
ഫുട്ബോള്‍ ലോകം മുഴുവന്‍ ഇപ്പോള്‍ വലിയ ആഘോഷത്തിലാണല്ലൊ. പ്രത്യേകിച്ച് അര്‍ജന്‍റീനയുടെ ആരാധകര്‍. 36 വര്‍ഷത്തിന് ശേഷം അവര്‍ മറ്റൊരു ലോകകപ്പില്‍ മുത്തം വയ്ക്കുകയാണല്ലൊ. മെസിയുടെ ആരാധകര്‍ക്കും ഇത് വല്ലാത്ത ആവേശമാണ് സമ്മാനിക്കുന്നത്.

എന്നാല്‍ അര്‍ജന്‍റീനയുടെ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് നമ്മുടെ എസ്ബിഐ ബാങ്കിന്‍റെ പാസ്ബുക്ക്. കാരണം മറ്റൊന്നുമല്ല അര്‍ജന്‍റീനയുടെ യൂണിഫോമിന്‍റെ നിറവും എസ്ബിഐയുടെ പാസ്ബുക്കിന്‍റെ പുറംചട്ടയുടെ നിറവും ഒന്നുതന്നെയാണ്.

ഇളം നീലയും വെള്ളയും നിറങ്ങളിലുള്ളതാണ് ഇവ രണ്ടും. ഏതായാലും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് നെറ്റിസന്‍റെ പ്രീതി നേടുകയാണിപ്പോള്‍. രസകരമായ അഭിപ്രായങ്ങളും ഇതിന് ലഭിക്കുന്നുണ്ട്. "രണ്ടും നമുക്ക് പ്രിയപ്പെട്ടത്' എന്നാണൊരാള്‍ കുറിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.