നയാഗ്രയിൽ വിരിഞ്ഞ് ഇന്ത്യൻ പതാക; വിസ്മയക്കാഴ്ച
Sunday, August 16, 2020 12:25 PM IST
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ഇന്ത്യയുടെ മൂവര്‍ണ പതാക തെളിയിച്ചു. ഇന്ത്യയോടുള്ള ആദരസൂചകമായി ഓഗസ്റ്റ് 15ന് വൈകിട്ടോടെയാണ് ഇന്ത്യന്‍ പതാകയെ വെള്ളച്ചാട്ടത്തില്‍ പ്രതിഫലിപ്പിച്ചത്.
കാനഡയിലെ വിവിധ സ്ഥലങ്ങളിലും ഇന്ത്യക്കാര്‍ സ്വതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറിലും സിറ്റി ഹാളിലും ത്രിവര്‍ണ പതാക നിറമണിഞ്ഞു. ഒരാഴ്ചയോളം ഈ കാഴ്ചകള്‍ ആസ്വദിക്കാം.