ചന്ദ്രന്‍റെ ഇരുണ്ടവശത്ത് ചൈനീസ് പേടകം ഇറങ്ങി
ഭൂ​​​മി​​​ക്ക് എ​​​തി​​​രാ​​​യ ച​​​ന്ദ്ര​​​ന്‍റെ വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചൈ​​​ന അ​​​യ​​​ച്ച ചാം​​​ഗ്ഇ-4 പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇറങ്ങി. മ​​​ണ്ണി​​​ന്‍റെ ഘ​​​ട​​​ന അ​​​ട​​​ക്കം വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഉ​​​രു​​​ള​​​ക്കി​​​ഴ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ വി​​​ത​​​ച്ച് മു​​​ള​​​യ്ക്കു​​​മോ​​​യെ​​​ന്നും നോ​​​ക്കും.

ഭൂ​​​മി​​​ക്ക് അ​​​ഭി​​​മു​​​ഖ​​​മാ​​​യി വ​​​രാ​​​ത്ത ച​​​ന്ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു പ​​​രീ​​​ക്ഷ​​​ണ പേ​​​ട​​​കം ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യെ ഇ​​​രു​​​ണ്ട​​​വ​​​ശം എ​​​ന്നും വി​​​ളി​​​ക്കു​​​ന്നു. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള സി​​​ഗ്ന​​​ൽ ഇ​​​വി​​​ടെ​​​നി​​​ന്നു നേ​​​രി​​​ട്ട് ല​​​ഭി​​​ക്കി​​​ല്ല. ഭൂ​​​മി​​​ക്കും ച​​​ന്ദ്ര​​​നും ഇ​​​ട​​​യി​​​ൽ പ്ര​​​ത്യേ​​​ക ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ചാ​​​ണ് ചൈ​​​ന ഈ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ന്ന​​​ത്.

ചി​​​യാം​​​ഗ് ഷി​​​ചാം​​​ഗ് ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ചാം​​​ഗ്ഇ-4 വി​​​ക്ഷേ​​​പി​​​ച്ച​​​ത്. പേ​​​ട​​​കം അ​​​യ​​​ച്ച ആ​​​ദ്യ ചി​​​ത്രം ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലെ മ​​​ണ്ണ് ഭൂ​​​മി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​യി ചാം​​​ഗ്ഇ-5, 6 എ​​​ന്നീ തു​​​ട​​​ർ വി​​​ക്ഷേ​​​പ​​​ണ​​​ങ്ങ​​​ൾ ചൈ​​​ന ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.