മണിക്കൂറിൽ 600 കിലോമീറ്റർ വേഗം; വിമാനമല്ല, ട്രെയിനാണിത്!
Thursday, January 14, 2021 10:41 PM IST
മാഗ്നറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ ട്രെയിന് സഞ്ചരിക്കനാവും. കുറച്ചുകൂടി വ്യക്തമാക്കിയാൽ - ജെറ്റ് വിമാനത്തേക്കാൾ വേഗം! ചെങ്ഡുവിലാണ് പുതിയ ട്രെയിനെ അവതരിപ്പിച്ചത്.
ഈ ട്രെയിനിൽ ലണ്ടനിൽ നിന്ന് പാരീസിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ വെറും 47 മിനിറ്റുകൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തും. എയ്റോഡൈനാമിക് മോഡലിലാണ് ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. സൗത്ത് വെസ്റ്റ് ജിയോടോംഗ് സർവകലാശാലയാണ് ട്രെയിനിന്റെ കണ്ടുപിടിത്തിന്റെ പിന്നിൽ.
മാഗ്നറ്റിക് ടെക്നോളജി ഉപയോഗിച്ചാണ് ട്രെയിനിന്റെ ഒാട്ടം. അതിനാൽ ചക്രങ്ങൾ ആവശ്യമില്ല. മാത്രമല്ല, പ്രത്യേക ട്രാക്കിൽ ട്രെയിൻ പോകുന്നതിനാൽ ഡ്രൈവറുടെ ആവശ്യവുമില്ല! 497 മൈൽ വേഗത്തിൽ ട്രെയിൻ ഒാടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.