മനുഷ്യജീനുകൾ കുരങ്ങന്റെ തലച്ചോറിൽ; ന്യായീകരിച്ച് ചൈന
Saturday, April 13, 2019 9:40 AM IST
മനുഷ്യ ജീനുകൾ കുരങ്ങന്റെ തലച്ചോറിൽ ഘടിപ്പിച്ചതിനെ ന്യായീകരിച്ച് ചൈനീസ് ഗവേഷകർ. തെക്കുപടിഞ്ഞാറൻ ചൈനയിലുള്ള കുമിംഗ് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. ധാർമികതയ്ക്കു നിരക്കാത്ത പരീക്ഷണമാണിതെന്ന് വിമർശനം ഉയർന്നിരുന്നു.
മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് ഇത്രയും വികസിച്ചതെന്നു മനസിലാക്കാനാണ് പരീക്ഷണം നടത്തിയതെന്ന് ഗവേഷകർ ന്യായീകരിച്ചു. കുരങ്ങന്മാരുടെ ബുദ്ധിനിലവാരം കൂടിയെന്നും ഗവേഷകർ പറഞ്ഞു. ചൈനയിൽ നിന്നുള്ള നാഷണൽ സയൻസ് റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് വിവരങ്ങൾ.